Subpage Banner
Subpage Banner
17
November 2018 - 1:15 am IST
Flash News
Archives

Hollywood

pirates-jack-sparrow

ജാക്ക് സ്പാരോ വേഷത്തിൽ നിന്ന് ജോണി ഡെപ് പുറത്ത്

Published:26 October 2018

ജാക് സ്പാരോയെ ആര് ചെയ്താലും ജോണി ഡെപ്പിനെപ്പോലെ മനോഹരമാക്കാൻ സാധിക്കില്ല. കുട്ടികൾ തൊട്ട് മുതിർന്നവർ വരെ ജോണിയെ ജാക് സ്പാരോ ആയി കാണുന്നു. സ്റ്റുവർട്ട് ബീറ്റി പറഞ്ഞു. വ്യക്തിപരമായും സാമ്പത്തികമായും ഡെപ്  നേരിടുന്ന പ്രശ്നങ്ങൾ കാരണമാണ് ഡിസ്നി സ്റ്റുഡിയോസ് ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് റിപ്പോർട്ടുകൾ.

ന്യൂയോർക്ക്: പൈറേറ്റ്സ് ഓഫ് കരീബിയന്‍ സിനിമകളിൽ ജാക്ക് സ്പാരോയെന്ന കടൽക്കൊള്ളക്കാരനാകാൻ  ഇനി ജോണി ഡെപ്പില്ല. കഴിഞ്ഞ 15 വർഷമായി അഞ്ചോളം പൈറേറ്റ്സ് സിനിമകളിൽ ജാക്ക് സ്പാരോയായി വേഷമിട്ട ഡെപ്, കൊച്ചു കുട്ടികളുടെ മനസിൽ വരെ ഇടം നേടിയിരുന്നു. താരം ഇനി സിനിമയുടെ ഭാഗമാകില്ലെന്നു നിർമാതാക്കളായ സിഡ്നി സ്റ്റുഡിയോസ് അറിയിച്ചു. 

 ചിത്രത്തിന്‍റെ തിരക്കഥാകൃത്തായ സ്റ്റുവർട്ട് ബീറ്റിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ജാക് സ്പാരോയെ ആര് ചെയ്താലും ജോണി ഡെപ്പിനെപ്പോലെ മനോഹരമാക്കാൻ സാധിക്കില്ല. കുട്ടികൾ തൊട്ട് മുതിർന്നവർ വരെ ജോണിയെ ജാക് സ്പാരോ ആയി കാണുന്നു. സ്റ്റുവർട്ട് ബീറ്റി പറഞ്ഞു. വ്യക്തിപരമായും സാമ്പത്തികമായും ഡെപ്  നേരിടുന്ന പ്രശ്നങ്ങൾ കാരണമാണ് ഡിസ്നി സ്റ്റുഡിയോസ് ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് റിപ്പോർട്ടുകൾ.

2006 ലെ ദ് ഡെഡ് മാൻസ് ചെസ്റ്റ്  എന്ന സിനിമയാണ് ഈ പരമ്പരയില്‍ ആദ്യം ഇറങ്ങിയത്. തുടര്‍ന്ന് അറ്റ് വേൾഡ്സ് എൻഡ് എന്ന ചിത്രം 2007ല്‍ ഇറങ്ങി. പിന്നീടാണ് ഓൺ സ്ട്രെയ്‍ഞ്ചര്‍ ടൈഡ്സ് 2011 ല്‍ ഇറങ്ങി. പിന്നീട്  2013 ല്‍ ദ് കേർസ് ഓഫ് ദ് ബ്ലാക്ക് പേൾ എന്ന ചിത്രം ഇറങ്ങി. പിന്നീടാണ് 2017 ല്‍ ഡെഡ്മെൻ ടെൽ നോ ടേൽസ് എന്ന ചിത്രം ഈ പരമ്പരയില്‍ വന്നത്. ഈ ചിത്രം പൈറേറ്റ്സ് പരമ്പരയില്‍ ഏറ്റവും കുറഞ്ഞ തുകയാണ് തിയറ്ററില്‍ നിന്നും കലക്റ്റ് ചെയ്തത്.


വാർത്തകൾ

Sign up for Newsletter



top