Subpage Banner
Subpage Banner
17
November 2018 - 1:35 am IST
Flash News
Archives

Market

fuel-price-low

വി​ല​കു​റ​ഞ്ഞ് പെ​ട്രോ​ൾ; ആ​ശ്വാ​സ​ത്തോ​ടെ ജ​നം

Published:27 October 2018

റെ​ക്കോ​ഡു​ക​ള്‍ ത​ക​ര്‍ത്ത് മു​ന്നേ​റി​യ ഇ​ന്ധ​ന​വി​ല തു​ട​ര്‍ച്ച​യാ​യ ഒ​ന്‍പ​താം ദി​വ​സ​വും കു​റ​ഞ്ഞു. ര​ണ്ടു രൂ​പ​യു​ടെ കു​റ​വാ​ണ് പെ​ട്രോ​ളി​ന്‍റെ വി​ല​യി​ലു​ണ്ടാ​യ​ത്. ഡീ​സ​ലി​ന് ഒ​രു രൂ​പ​യു​ടെ കു​റ​വും പ്ര​ക​ട​മാ​യി.

കൊ​ച്ചി: റെ​ക്കോ​ഡു​ക​ള്‍ ത​ക​ര്‍ത്ത് മു​ന്നേ​റി​യ ഇ​ന്ധ​ന​വി​ല തു​ട​ര്‍ച്ച​യാ​യ ഒ​ന്‍പ​താം ദി​വ​സ​വും കു​റ​ഞ്ഞു. ര​ണ്ടു രൂ​പ​യു​ടെ കു​റ​വാ​ണ് പെ​ട്രോ​ളി​ന്‍റെ വി​ല​യി​ലു​ണ്ടാ​യ​ത്. ഡീ​സ​ലി​ന് ഒ​രു രൂ​പ​യു​ടെ കു​റ​വും പ്ര​ക​ട​മാ​യി.

  82 രൂ​പ 71 പൈ​സ​യാ​ണ് ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന് കൊ​ച്ചി​യി​ലെ ഇ​ന്ന​ല​ത്തെ വി​ല. 25 പൈ​സ​യു​ടെ കു​റ​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഡീ​സ​ല്‍വി​ല 78 രൂ​പ 47 പൈ​സ​യാ​യി താ​ഴ്ന്നു. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ള്‍ വി​ല 84 രൂ​പ 18 പൈ​സ​യാ​യി. ഒ​രാ​ഴ്ച മു​ന്‍പ് ഇ​ത് 86 രൂ​പ 20 പൈ​സ​യാ​യി​രു​ന്നു. ര​ണ്ടു രൂ​പ​യു​ടെ കു​റ​വു​ണ്ടാ​യി. ഡീ​സ​ലി​ലും സ​മാ​ന​മാ​യ കു​റ​വു​ണ്ടാ​യി. 81 രൂ​പ​യാ​യി​രു​ന്ന ഡീ​സ​ല്‍വി​ല 79 രൂ​പ 98 പൈ​സ​യാ​യി.

   കോ​ഴി​ക്കോ​ട് 85 രൂ​പ​യാ​യി​രു​ന്ന പെ​ട്രോ​ള്‍ വി​ല 83 രൂ​പ​യാ​യി. ഡീ​സ​ല്‍വി​ല​യി​ലും കു​റ​വു​ണ്ടാ​യി. 80ലേ​ക്ക് അ​ടു​ത്തി​രു​ന്ന ഡീ​സ​ല്‍വി​ല 78രൂ​പ 83 പൈ​സ​യാ​യി. അ​മെ​രി​ക്ക​ന്‍ സ​മ്മ​ർ​ദ​ത്തെ തു​ട​ര്‍ന്ന് സൗ​ദി ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​ൻ തു​ട​ങ്ങി​യ​ത് ആ​ഗോ​ള ഓ​യി​ല്‍ വി​പ​ണി​യി​ല്‍ വി​ല​കു​റ​വി​ന്‍റെ ട്രെ​ന്‍ഡ് ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്.  ബ്രെ​ൻ​ഡ് ക്രൂ​ഡ് ഓ​യി​ലി​ന്‍റെ വി​ല​യി​ല്‍ പ​ത്ത് ഡോ​ള​റി​ന്‍റെ കു​റ​വ് വ​ന്നി​രു​ന്നു.

  ന​വം​ബ​റി​ല്‍ ആ​രം​ഭി​ക്കു​ന്ന ഇ​റാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​മെ​രി​ക്ക​ന്‍ ഉ​പ​രോ​ധ​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ചാ​ല്‍ ഇ​ത് നേ​രി​യ ആ​ശ്വാ​സം പ​ക​രു​ന്നു​ണ്ട്. സൗ​ദി ക്രൂ​ഡ് വി​പ​ണി​യി​ല്‍ എ​ത്തി​യാ​ല്‍ ഇ​റാ​ന്‍ ഉ​പ​രോ​ധ​ത്തി​ന് കൂ​ടു​ത​ല്‍ ക​രു​ത്ത് പ​ക​രും. ഇ​ന്ത്യ ഉ​ള്‍പ്പെ​ടെ​യു​ള്ള രാ​ഷ്ട്ര​ങ്ങ​ള്‍ വി​ല​കു​റ​ഞ്ഞ ഇ​റാ​ന്‍ ക്രൂ​ഡ് ഓ​യി​ലി​നു പ​ക​രം സൗ​ദി​യി​ല്‍ നി​ന്ന് ക്രൂ​ഡ് ഇ​റ​ക്കു​മ​തി ചെ​യ്യേ​ണ്ടി​വ​രും. വ​രു​ന്ന​മാ​സ​ങ്ങ​ളി​ല്‍ ഇ​ത് ഒ​രു പ​ക്ഷെ തി​രി​ച്ച​ടി​യാ​യേ​ക്കും. 


വാർത്തകൾ

Sign up for Newsletter



top