ISL-2018-219
23
January 2019 - 4:19 am IST
Flash News
Archives

Religious

nava-rathna-ring

നവരത്നം അണിഞ്ഞോളൂ..പക്ഷേ ചില ദോഷങ്ങളുമുണ്ട്

Published:27 October 2018

ജീവിത പ്രതിസന്ധികളില്‍ ഒരു പ്രതിരോധ കവചമാണ് ഈ മോതിരങ്ങള്‍.എത്ര വില കൂടിയാതാണെന്നു പറഞ്ഞാലും മോതിരം വാങ്ങുന്നവർ കുറവല്ല.
അത്രമാത്രം വിലമതിപ്പുള്ളതും വിശ്വാസ യോഗ്യമുള്ളതും ആണ് നവരത്‌ന മോതിരങ്ങള്‍.

വില കൂടിയ ഒരു രത്‌നം കൈയില്‍ ധരിച്ചാല്‍ എന്തു സംഭവിക്കാനാണ്.പറഞ്ഞു വരുന്നത് നവരത്‌ന മോതിരത്തെപ്പറ്റിയാണ്.നവഗ്രഹങ്ങളെ അതായത് ഒൻപത് ഗ്രഹങ്ങളെ പ്രീതിപ്പെടുത്തുകയും അതു വഴി സര്‍വ എെശ്യര്യങ്ങളും നേടാനാണ് നവരത്‌ന മോതിരം കൈയില്‍ അണിയുന്നത് ജീവിത പ്രതിസന്ധികളില്‍ ഒരു പ്രതിരോധ കവചമാണ് ഈ മോതിരങ്ങള്‍.എത്ര വില കൂടിയാതാണെന്നു പറഞ്ഞാലും മോതിരം വാങ്ങുന്നവർ കുറവല്ല.
അത്രമാത്രം വിലമതിപ്പുള്ളതും വിശ്വാസ യോഗ്യമുള്ളതും ആണ് നവരത്‌ന മോതിരങ്ങള്‍.മോതിരത്തിലെ ഓരോ രത്‌നങ്ങള്‍ക്കും ഓരോ സ്ഥാനം ഉണ്ട്.

എന്നാല്‍ നവരത്‌ന മോതിരം ധരിക്കുന്നതിനോട് അനുകൂലവും പ്രതികൂലവുമായ വാദഗതികള്‍ നിലനില്‍ക്കുന്നുണ്ട്
മോതിരം ധരിച്ച് നല്ല കാര്യങ്ങള്‍ മാത്രമല്ല ,മോശം കാര്യങ്ങളും അനുഭവങ്ങളും ഉണ്ടായവരുമുണ്ട്.മോതിരം ധരിച്ച് മോശം അനുഭവമാണ് ഉണ്ടാകുന്നതെങ്കില്‍ അതിന് ചില കാരണങ്ങള്‍ ഉണ്ടെന്നു പറയുന്നു.അറിയാം ആ കാരണങ്ങള്‍

1.നവരത്‌നത്തില്‍ പതിച്ചിരിക്കുന്ന രത്‌നങ്ങള്‍ എല്ലാം തന്നെ പ്രകൃതിജന്യ രത്‌നങ്ങൾ തന്നെയായിരിക്കണം.അല്ലെങ്കില്‍ ദോഷം ഉണ്ടാകും.സിന്തറ്റിക്ക് വജ്രം പതിച്ച മോതിരങ്ങളും ദോഷം വരുത്താം.പല സിന്തറ്റിക്ക് മോതിരങ്ങളും ഇന്ന് മാര്‍ക്കറ്റില്‍ സുലഭമാണ്.

2.നവരത്‌ന മോതിരത്തില്‍ മിനിമം 20 മില്ലി ഗ്രാം വജ്രം ആവശ്യമാണ്.മറ്റ് രത്‌നങ്ങള്‍ വജ്രത്തിന് ആനുപാതികമായി ചേര്‍ക്കുന്നതും ദോഷമാണ്.

3.അടിവശം തുറന്ന വിധത്തില്‍ വേണം ജ്യോതിഷ പ്രശ്‌ന പരിഹാരത്തിനായി നവരത്‌ന മോതിരം തയ്യാറാക്കാന്‍.അടിവശം അടഞ്ഞിരുന്നാല്‍ ഗുണം കുറയും എന്നാണ് അനുഭവം.രത്‌ന മോതിരത്തിന്‍റെ അടിവശംഅഴുക്ക് കയറി അടയാതെ നോക്കണം.രത്‌നത്തിന്‍റെ നിറം മങ്ങിയാല്‍ ടോയ്‌ലറ്റ് സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം.സ്വര്‍ണപണിക്കാരുടെ കൈവശം കൊടുത്ത് വൃത്തിയാക്കുന്നതും നല്ലതാണ്.

4.രത്‌നങ്ങള്‍ ശരിയായ വിധം അല്ല മോതിരത്തില്‍ പതിപ്പിച്ചിരിക്കുന്നതെങ്കില്‍ എതും ഒരു ദോഷമാണ്.

5.രത്‌ന മോതിരത്തിലെ ഇന്ദ്രനീലം വരുന്ന ഭാഗം നിങ്ങള്‍ നഖത്തിന് നേരെ ധരിക്കുന്നതു മൂലം ദോഷം വരാം.നവരത്‌ന മോതിരത്തിലെ  രത്‌നങ്ങള്‍ക്ക് നല്ല ഗുണമേന്മ വേണം എന്നാലെ ഫലപ്രദമാകൂ.

 

 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top