ISL-2018-219
21
January 2019 - 9:40 am IST
Flash News
Archives

Gulf

saudi-heavy-rainfall

സൗദി അറേബ്യയിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

Published:28 October 2018

കഴിഞ്ഞ് രണ്ട് ദിവസങ്ങളായി രാജ്യത്തിന്‍റെ വിവിധി ഇടങ്ങളിൽ ശക്തമായ മഴ തുടരുന്നുണ്ട്. തലസ്ഥാനമായ റിയാദില്‍ ഇന്ന് രാത്രിയോടെ മഴ കനയ്ക്കുമെന്നാണ് മുന്നറിയിപ്പ്

റിയാദ്: സൗദി അറേബ്യയില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇരുപത് വര്‍ഷത്തിന് ശേഷമുള്ള കനത്ത മഴയായിരിക്കും രാജ്യത്തുണ്ടാകുകയെന്നും അധികൃതര്‍ പറഞ്ഞു. 

കഴിഞ്ഞ് രണ്ട് ദിവസങ്ങളായി രാജ്യത്തിന്‍റെ വിവിധി ഇടങ്ങളിൽ ശക്തമായ മഴ തുടരുന്നുണ്ട്. തലസ്ഥാനമായ റിയാദില്‍ ഇന്ന് രാത്രിയോടെ മഴ കനയ്ക്കുമെന്നാണ് മുന്നറിയിപ്പ്. രാജ്യത്തിന്‍റെ മലയോര മേഖലയിൽ ശക്തമായ മഴ തുടരുകയാണ്. തബൂക്കില്‍ മലവെള്ളപ്പാച്ചിലില്‍ താഴ്‌വരയില്‍ കുടുങ്ങിയ 49 പേരെ റിയാദ് സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. ഒരാള്‍ മരിച്ചു. 

റിയാദ് നഗരം ഉള്‍പ്പെടുന്ന ദക്ഷിണ മേഖലയിലായിരിക്കും മഴ കനക്കുക. അടുത്ത ആഴ്ചയോടെ മക്ക, മദീന അടക്കമുള്ള പ്രദേശങ്ങളിലേക്കും മഴവ്യാപിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു. മഴയെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ രാജ്യം ഒരുക്കി കഴിഞ്ഞു. മാത്രമല്ല ദീര്‍ഘയാത്രയും ശക്തമായ മഴയില്‍ പുറത്തിറങ്ങരുതെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.

 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top