Subpage Banner
Subpage Banner
17
November 2018 - 2:32 am IST
Flash News
Archives

Other news

raju-paul-retierd

പോ​ൾ ആ​ശാ​ന് രാ​ജ​കീ​യ മ​ട​ക്കം

Published:28 October 2018

# ശ്രീ​​ജി​​ഷ പ്ര​​സ​​ന്ന​​ൻ

ഇ​​ക്കു​റി കാ​​യി​​ക​​മേ​​ള കൊ​​ടി​​യി​​റ​​ങ്ങി​​യ​​പ്പോ​​ൾ  രാ​​ജു​​പോ​​ളി​​ന്‍റെ ഔ​​ദ്യോ​​ഗി​​ക ജീ​​വി​​ത​​ത്തി​​നും വി​​രാ​​മ​​മാ​യി. മൂ​ന്നു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം, ക​ടു​ത്ത എ​തി​രാ​ളി​ക​ളാ​യ മാ​ർ​ബേ​സി​ലി​ൽ നി​ന്നും കി​രീ​ടം തി​രി​ച്ചു​പി​ടി​ച്ച സെ​ന്‍റ് ജോ​ർ​ജി​ലെ കൗ​മാ​ര പ്ര​തി​ഭ​ക​ൾ ഗു​രു​നാ​ഥ​ന് അ​ർ​ഹി​ച്ച വി​ട​വാ​ങ്ങ​ൽ സ​മ്മാ​നം ത​ന്നെ ന​ൽ​കി.

തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന സ്കൂ​​ൾ കാ​​യി​​ക​​മേ​​ള​​യി​​ലെ മി​​ന്നും താ​​ര​​ങ്ങ​​ളാ​​ണ് കോ​​ത​​മം​​ഗ​​ലം സെ​​ന്‍റ് ജോ​​ർ​​ജ് സ്കൂ​​ളി​​ലെ ചു​​ണ​​ക്കു​​ട്ടി​​ക​​ൾ. സെ​​ന്‍റ് ജോ​​ർ​​ജി​​ന്‍റെ വി​​ജ​​യ​​ത്തി​​ള​​ക്ക​​ത്തി​​നു പി​ന്നി​ൽ അ​​വ​​രു​​ടെ പ്രി​​യ കാ​​യി​​കാ​​ധ്യാ​​പ​​ക​​ൻ രാ​​ജു​​പോ​​ളി​​ന്‍റെ ക​​ഠി​​ന​​പ്ര​​യ​​ത്നം നി​സ്തു​ലം. ഇ​​ക്കു​റി കാ​​യി​​ക​​മേ​​ള കൊ​​ടി​​യി​​റ​​ങ്ങി​​യ​​പ്പോ​​ൾ  രാ​​ജു​​പോ​​ളി​​ന്‍റെ ഔ​​ദ്യോ​​ഗി​​ക ജീ​​വി​​ത​​ത്തി​​നും വി​​രാ​​മ​​മാ​യി. മൂ​ന്നു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം, ക​ടു​ത്ത എ​തി​രാ​ളി​ക​ളാ​യ മാ​ർ​ബേ​സി​ലി​ൽ നി​ന്നും കി​രീ​ടം തി​രി​ച്ചു​പി​ടി​ച്ച സെ​ന്‍റ് ജോ​ർ​ജി​ലെ കൗ​മാ​ര പ്ര​തി​ഭ​ക​ൾ ഗു​രു​നാ​ഥ​ന് അ​ർ​ഹി​ച്ച വി​ട​വാ​ങ്ങ​ൽ സ​മ്മാ​നം ത​ന്നെ ന​ൽ​കി.

 രാ​ജു​പോ​ളി​ന്‍റെ പ​​ടി​​യി​​റ​​ക്കം സെ​​ന്‍റ് ജോ​​ർ​​ജി​​ന്‍റെ ന​​ഷ്ട​​മെ​​ന്നാ​​ണ് വി​​ദ്യാ​​ർ​​ഥി​​ക​​ളും കാ​​യി​​ക​​ലോ​​ക​​വും വി​​ല​​യി​​രു​​ത്തു​​ന്ന​​ത്. സ്കൂ​​ളി​​നെ വി​​ജ​​യ​​ത്തി​​ന്‍റെ ട്രാ​​ക്കി​​ലെ​​ത്തി​​ക്കാ​​ൻ അ​​ദ്ദേ​​ഹം ന​​ൽ​​കി​​യ സം​​ഭാ​​വ​​ന ഏ​​റെ വ​​ലു​​താ​​ണ്. 35 വ​​ർ​​ഷ​​ത്തെ ക​​രി​​യ​​ർ മെ​​യ് 31ന് ‌​​പൂ​​ർ​​ത്തി​​യാ​​കു​​മ്പോ​​ൾ നി​​ര​​വ​​ധി ദേ​​ശീ​​യ താ​​ര​​ങ്ങ​​ളെ വാ​​ർ​​ത്തെ​​ടു​​ക്കാ​​നാ​​യ​​ത് ത​​ന്‍റെ ഏ​​റ്റ​​വും വ​​ലി​​യ നേ​​ട്ട​​മാ​​യി രാ​​ജു​​പോ​​ൾ വി​​ല​​യി​​രു​​ത്തു​​ന്നു. കെ.​​എം. ബീ​​നാ​​മോ​​ള്‍,  സി​​നി  ജോ​​സ്‌, അ​​നി​​ല്‍ഡ തോ​​മ​​സ്‌ തു​​ട​​ങ്ങി​​യ പ്ര​തി‌​ഭ​ക​ളെ സൃ​​ഷ്‌​​ടി​​ക്കു​​ക​​യും അ​​ന​​വ​​ധി താ​​ര​​ങ്ങ​​ളെ വ​​ള​​ർ​​ത്തു​​ക​​യും ചെ​​യ്‌​​ത​​തി​​ലു​​ള്ള ആ​​ത്മ​​സം​​തൃ​​പ്തി​​യോ​​ടെ​​യാ​​ണ്  മ​​ട​​ക്ക​​മെ​​ന്നും അ​​ദ്ദേ​​ഹം. കോ​ച്ചി​ങ് ക​​രി​​യ​​റി​​ലെ അ​​വ​​സാ​​ന സം​​സ്ഥാ​​ന കാ​​യി​​ക​​മേ​​ള​​യ്ക്ക് എ​​ത്തി​​യ​​പ്പോ​​ഴും പ​​ര​​മാ​​വ​​ധി വി​​ജ​​യം എ​​ന്ന​​തി​​ൽ കു​​റ​​ഞ്ഞ് രാ​ജു​പോ​ളി​ന് മ​​റ്റൊ​​രു ല​​ക്ഷ്യ​​മു​​ണ്ടാ​​യി​​രു​​ന്നി​​ല്ല.  ദൈ​​വാ​​നു​​ഗ്ര​​ഹ​​വും വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ അ​​ച്ച​​ട​​ക്ക​​വു​​മാ​​ണു വി​​ജ​​യ​​ത്തി​​നു പി​​ന്നി​​ലെ​​ന്ന് അ​​ദ്ദേ​​ഹം ക​രു​തു​ന്നു. 

കോ​​ഴി​​ക്കോ​​ട് ഫി​​സി​​ക്ക​​ല്‍ എ​​ജ്യു​​ക്കേ​​ഷ​​ന്‍ കോ​​ളെ​ജി​​ലെ  കാ​​യി​​ക പ​​ഠ​​ന​​ശേ​​ഷം 1984ൽ ​​പാ​​റ​​ത്തോ​​ട‌് സെ​​ന്‍റ് ജോ​​ർ​​ജ‌് സ‌്കൂ​​ളി​​ലാ​​ണ് രാ​ജു​പോ​ൾ ക​​രി​​യ​​ർ ആ​​രം​​ഭി​​ച്ച​​ത്. അ​​വി​​ടെ നി​ന്ന് കെ.​​എം.​ ബീ​​നാ​​മോ​​ൾ എ​​ന്ന പ്ര​തി​ഭ​യെ അ​ദ്ദേ​ഹം ക​​ണ്ടെ​​ത്തി​. ആ ​​വ​​ർ​​ഷം ത​​ന്നെ ജി​​ല്ലാ ത​​ല​​ത്തി​​ലും സം​​സ്ഥാ​​ന ത​​ല​​ത്തി​​ലും സ്കൂ​​ളി​​ന് തി​​ള​​ങ്ങു​​ന്ന വി​​ജ​​യം നേ​​ടി​​ക്കൊ​​ടു​​ക്കാ​​നാ​​യ​​ത് ആ​​ത്മ​വി​​ശ്വാ​​സം വ​​ർ​​ധി​​പ്പി​​ച്ചു. പാ​​റ​​ത്തോ​​ടി​​നു ശേ​​ഷം തോ​​ക്കു​​പാ​​റ സ്‌​​കൂ​​ളു​​ക​​ളി​​ലും കോ​​ത​​മം​​ഗ​​ലം വെ​​ളി​​യേ​​ല്‍ച്ചാ​​ല്‍, ഊ​​ന്നു​​ക​​ൽ സ്‌​​കൂ​​ളു​​ക​​ളി​​ലും സേ​​വ​​ന​​മ​​നു​​ഷ്‌​​ഠി​​ച്ചു. പി​ന്നെ കോ​​ത​​മം​​ഗ​​ലം സെ​​ന്‍റ് ജോ​​ര്‍ജി​​ലെ​​ത്തി. വെ​​ളി​​യേ​ൽ​​ച്ചാ​​ൽ സ്കൂ​​ളി​​ലെ സ​​ർ​​വീ​​സി​​നി​​ടെ​​യാ​​ണ് കാ​​യി​​കാ​​ധ്യാ​​പ​​ക​​ൻ എ​​ന്ന നി​​ല​​യി​​ൽ രാ​​ജു​​പോ​​ൾ ശ്ര​​ദ്ധേ​​യ​​നാ​​യ​​ത്. പി​​ന്നീ​​ടി​​ങ്ങോ​​ട്ട് ന​​ട​​ന്ന സ്കൂ​​ൾ മേ​​ള​​ക​​ളി​​ലെ​​ല്ലാം അ​​ദ്ദേ​​ഹ​​വും ശി​ഷ്യ​ഗ​ണ​വും പോ​​യി​​ന്‍റു​​ക​​ൾ വാ​​രി​​ക്കൂ​​ട്ടി. 

 2002 ലാ​​ണ് കോ​​ത​​മം​​ഗ​​ലം സെ​​ന്‍റ് ജോ​​ര്‍ജ് സ്കൂ​​ളി​ലേ​ക്കു ചേ​ക്കേ​റി​യ​ത്. പ​​ഠി​​ച്ച ​സ്കൂ​​ളി​​ൽ അ​​ധ്യാ​​പ​​ക​​നാ​​വു​​ക എ​​ന്ന ആ​​ഗ്ര​​ഹ​​മാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹ​​ത്തെ അ​​വി​​ടെ എ​​ത്തി​​ച്ച​​ത്. 2004ൽ ​​കൊ​​ച്ചി​ ആ​തി​ഥ്യം​വ​ഹി​ച്ച കാ​​യി​​ക​​മേ​​ള മു​​ത​​ൽ രാ​​ജു​​പോ​​ളും അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ 'മൊ​​ട്ട​​ക്കൂ​​ട്ട​​ങ്ങ​​ളാ​​യ' ചു​​ണ​​ക്കു​​ട്ടി​​ക​​ളും വി​​ജ​​യ​​ത്തി​​ന്‍റെ തേ​​രോ​​ട്ടം തു​ട​ങ്ങി. 2009 വ​​രെ തു​​ട​​ർ​​ച്ച​​യാ​​യി സെ​​ന്‍റ് ജോ​​ർ​​ജ് മേ​​ള​​യി​​ലെ ചാം​​പ്യ​​ൻ​ പ​ട്ടം കൈ​വി​ടാ​തെ കാ​ത്തു. പി​​ന്നീ​​ട്‌ 2011, 2012, 2014 വ​​ര്‍ഷ​​ങ്ങ​​ളി​​ലും ചാം​​പ്യ​​ൻ​​ഷി​​പ്പ് നേ​​ടി​​യ സെ​ന്‍റ്ജോ​ർ​ജ് ഇ​​ത്ത​​വ​​ണ​​യും വി​​ജ​​യ​​ത്തോ​​ടെ​ ത​ല​പ്പൊ​ക്കം കൂ​ട്ടി. 

പ്രി​​യ അ​​ധ്യാ​​പ​​ക​​നെ വി​​ജ​​യ​​കി​​രീ​​ടം ചൂ​​ടി​ച്ചേ മ​​ട​​ക്കൂ എ​​ന്ന ദൃ​​ഢ​​പ്ര​​തി​​ജ്ഞ​​യാ​​ണ് സെ​​ന്‍റ് ജോ​​ർ​​ജി​​ലെ താ​​ര​​ങ്ങ​​ൾ പാ​​ലി​​ച്ച​​ത്. മീ​റ്റി​ന്‍റെ തു​​ട​​ക്കം മു​​ത​​ൽ അ​​വ​​ർ പ്രാ​​ർ​​ഥി​​ച്ച​​തും അ​​തു​​മാ​​ത്രം. കാ​​യി​​ക​​മേ​​ള​​ക​​ളും പ​​രി​​ശീ​​ല​​ന​​വും ഇ​​ല്ലാ​​ത്ത ഒ​​രു ലോ​​കം ചി​​ന്തി​​ക്കാ​​നാ​​വി​​ല്ലെ​​ങ്കി​​ലും വി​​ജ​​യ​​ത്തോ​​ടെ​​യു​​ള്ള ഈ ​പ​ടി​യി​റ​ക്ക​ത്തി​ൽ രാ​ജു​പോ​ൾ സം​​തൃ​​പ്ത​​നാ​​ണ്. ഔ​ദ്യോ​ഗി​ക​മാ​യി വി​ര​മി​ക്കു​മെ​ങ്കി​ലും സാ​ധി​ക്കു​ന്ന​തു​വ​രെ കാ​യി​ക രം​ഗ​ത്തു സ​ജീ​വ​മാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


വാർത്തകൾ

Sign up for Newsletter



top