ISL-2018-219
21
January 2019 - 8:47 am IST
Flash News
Archives

Sex

deeply-connected-couple

ഇതുവരെ കേട്ടതെല്ലാം തെറ്റ്, അവൾക്കുമുണ്ട് താൽപര്യങ്ങൾ

Published:29 October 2018

ബെഡ്റൂമിനുള്ളിൽ പുരുഷന്മാരെപ്പോലെ തന്നെ സാഹസികത ഇഷ്ടപ്പെടുന്നവരാണ് സ്ത്രീകളിലേറെയും. സെക്സിൽ പുതിയ പരീക്ഷണങ്ങൾ നടത്താൻ അവർ എല്ലായിപ്പോഴും സജ്ജരായിരിക്കും.

ലൈംഗികതയെക്കുറിച്ച് സ്ത്രീകൾക്ക് പ്രത്യേകിച്ച് താൽപര്യങ്ങളൊന്നുമില്ലെന്നു കരുതുന്നവരാണ് ഭൂരിഭാഗവും. അധികം ആഗ്രഹങ്ങളില്ലാതെ, പുരുഷൻ നൽകുന്നതെന്തോ അതിൽ തൃപ്തയായി കാലം കഴിച്ചു കൂട്ടുന്നവരാണ് സ്ത്രികളെന്ന പൊതു ധാരണ മാറ്റുകയാണ് പുറത്തു വരുന്ന പഠനങ്ങൾ.

വെനസ്ഡേ മാർട്ടിൻ എന്ന എഴുത്തുകാരി തന്‍റെ അൺട്രൂവെന്ന പുസ്തകത്തിൽ സ്ത്രീകളുടെ മോഹങ്ങളും ലൈംഗിക താൽപര്യങ്ങളുമൊക്കെ പ്രതിപാദിക്കുന്നു. ലൈംഗിക ജീവിതത്തിൽ പരിപൂർണ തൃപ്തി നേടാൻ എന്തുചെയ്യാനും സ്ത്രീകൾ ഒരുക്കമാണ്. സ്നേഹവും ലൈംഗികതയും ഒരുപോലെ ആസ്വദിക്കുന്നവരാണ് സ്ത്രീകളെന്നു വെനസ്ഡേ പറയുന്നു. 

ബെഡ്റൂമിനുള്ളിൽ പുരുഷന്മാരെപ്പോലെ തന്നെ സാഹസികത ഇഷ്ടപ്പെടുന്നവരാണ് സ്ത്രീകളിലേറെയും. സെക്സിൽ പുതിയ പരീക്ഷണങ്ങൾ നടത്താൻ അവർ എല്ലായിപ്പോഴും സജ്ജരായിരിക്കും.

വിവാഹ ബന്ധത്തിൽ ഏർപ്പെട്ടിരിക്കുമ്പോൾ തന്നെ മറ്റൊരു ബന്ധം മുന്നോട്ടു കൊണ്ടുപോകാൻ സ്ത്രീകളിൽ നാലിൽ മൂന്നുഭാഗവും തയ്യാറാണെന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്.  നിലവിലെ ബന്ധത്തിലെ അസംതൃപ്തി മാത്രമല്ല പുതുമ പരീക്ഷിക്കാനുള്ള താൽപര്യം കൂടിയാണ് സ്ത്രീകളെ മറ്റു ബന്ധങ്ങളിലേക്ക് ആകർഷിക്കുന്നത്.

ഒരു പങ്കാളിയുമായുള്ള ബന്ധം ജീവിതാവസാനം വരെ കൊണ്ടു പോകുന്നതിനേക്കാൾ പുതിയ പങ്കാളികളിൽ ആകർഷണം തോന്നാറുണ്ടവർക്ക്. ദീർഘകാല ബന്ധങ്ങളെക്കാൾ ഒന്നോ രണ്ടോ ആഴ്ച നീണ്ടു നിൽക്കുന്ന ബന്ധങ്ങൾ പരീക്ഷിക്കാനും മടിയില്ലാത്തവരാണത്രേ അവർ. ഒരു രാത്രിയിലെ രതിയ്ക്കു ശേഷം ഗുഡ്ബൈ പറയാനും അവർ തയ്യാർ. 

ലൈംഗിക ഉത്തേജനങ്ങൾക്ക് അനുകൂലമായി പുരുഷന്മാരുടെ ശരീരം പ്രതികരിക്കുന്നകു പോലെ തന്നെ സ്ത്രീകളുടെ ശരീരവും പ്രതികരിക്കും. അതു താരതമ്യേന കൂടുതൽ നേരം നീണ്ടു നിൽക്കുകയും ചെയ്യും.

പുരുഷന്മാരെക്കാൾ കൂടുതൽ ലൈംഗിക താൽപര്യങ്ങൾ പ്രകടിപ്പിക്കാറുള്ള സ്ത്രീകൾ പലപ്പോഴും തൃപ്തരാകാൻ അധികം സമയമെടുക്കുമെന്നും പഠനങ്ങൾവ്യക്തമാക്കുന്നു. കിടപ്പറയിൽ സ്വന്തം താൽപര്യങ്ങൾ തുറന്നു പറയാനും സംസാരിക്കാനും അവർ ഇഷ്ടപ്പെടുന്നു.

സ്ത്രീകളുടെ ലൈംഗികതയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന അന്ധവിശ്വാസങ്ങളെ തകർക്കുന്നവയാണ് പുതിയ പഠനങ്ങൾ. 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top