24
April 2019 - 12:33 pm IST
Flash News
Archives

Other news

sania-mirza-shuiab

സാനിയ മിർസയ്ക്ക് ആൺകുഞ്ഞ്

Published:30 October 2018

ചൊവ്വാഴ്‌ച രാവിലെ ഷുഐഅബ് മാലിക്കാണ് കുഞ്ഞ് ജനിച്ച കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
അത് ഒരു ആൺകുഞ്ഞാണ്. എന്‍റെ പെൺകുട്ടി എന്നത്തെയും പോലെ നന്നായിരിക്കുന്നു

ഇന്ത്യൻ ടെന്നീസ് താരറാണി സാനിയ മിർസയ്ക്കും പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷുഐബ് മാലിക്കിനും ആൺകുഞ്ഞ്. ചൊവ്വാഴ്‌ച രാവിലെ ഷുഐഅബ് മാലിക്കാണ് കുഞ്ഞ് ജനിച്ച കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
അത് ഒരു ആൺകുഞ്ഞാണ്. എന്‍റെ പെൺകുട്ടി എന്നത്തെയും പോലെ നന്നായിരിക്കുന്നു. കരുത്തയായി. അൽഹംദുല്ലില്ലാഹ്.. എല്ലാവരുടെയും ആശംസകൾക്കും പ്രാർഥനകൾക്കും നന്ദി... എന്നാണ് ക്രിക്കറ്റ് താരം ഷുഐബ് ട്വീറ്റ് ചെയ്തത്.

സാനിയയ്ക്ക് കുഞ്ഞുണ്ടായ വാർത്ത ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത് സംവിധായക ഫറ ഖാനാണ്. സാനിയയ്ക്കും ഷുഐബിനും ആശംസകൾ നേർന്നുകൊണ്ടായിരുന്നു ഫറയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. നിരവധി പേരാണ് ആശംസകളുമായെത്തിയിരിക്കുന്നത്. 

2010ലാണ് സാനിയയും ഷുഐബും വിവാഹിതരാകുന്നത്. കഴിഞ്ഞ ഏപ്രിലിലാണ് സാനിയ ഗർഭിണിയാണെന്ന വാർത്ത പുറത്തറിയുന്നത്. പെൺകുഞ്ഞായിരിക്കുമുണ്ടാകുകയെന്നും അവൾക്ക് മിർസ മാലിക് എന്നു പേരിടുന്നുമൊക്കെ സാനിയ പറഞ്ഞിരുന്നു. പെൺകുട്ടിയുണ്ടാകണമെന്നായിരുന്നു ഷുഐബിന്‍റെ ആഗ്രഹം.ഗർഭിണിയായതോടെ കോർട്ടിൽ നിന്നു മാറി നിന്ന സാനിയ 2020ഓടെ ടോക്കിയോ ഒളിംപിക്‌സിലൂടെ കളിയിലേക്ക് തിരികെയെത്തുമെന്നാണ് കരുതുന്നത്.

 


വാർത്തകൾ

Sign up for Newsletter



top