ISL-2018-219
21
January 2019 - 8:47 am IST
Flash News
Archives

Decor

Cool-Contemporary-Decor

വീടിനു നൽകാം ബഡ്ജറ്റിലൊതുങ്ങുന്ന മേക്കോവർ

Published:30 October 2018

റിയുടെ ഒരു കോണിൽ പച്ച നിറത്തിലുള്ള ചെടികൾ വളർത്തുന്നതിനെയാണ് ഗ്രീൻ കോർണർ എന്നു പറയുന്നത്. മുറിയ്ക്കു ശാന്തത പ്രദാനം ചെയ്യുന്നതിനൊപ്പം വീടിന്‍റെ പുതുമ നിലനിർത്താനും ഇതു സഹായിക്കുന്നു.

വീടിനെ മോടിപിടിപ്പിക്കാൻ മനസിൽ ആഗ്രഹമുണ്ടെങ്കിലും പോക്കറ്റിൽ കാശില്ലാത്തതു കൊണ്ട് അത് വേണ്ടെന്നു വെക്കുന്നവരാണ് ഏറെയും. അങ്ങനെയുള്ളവർക്ക് ഒരു സന്തോഷവാർത്ത. വീട്ടുപകരണങ്ങളുടെ ക്രമീകരണത്തിൽ വരുത്തുന്ന മാറ്റങ്ങൾ‌ അധികം ചെലവില്ലാതെ വീടിനെ മനോഹരമാക്കാൻ സഹായിക്കും. അത്തരം ചില നുറുങ്ങു വിദ്യകളിലൂടെ നമുക്ക് കണ്ണോടിക്കാം. 

ഗ്രീൻ കോർണർ സ്ഥാപിക്കുക

പേരുകേട്ട് പേടിക്കുകയൊന്നും വേണ്ട, മുറിയുടെ ഒരു കോണിൽ പച്ച നിറത്തിലുള്ള ചെടികൾ വളർത്തുന്നതിനെയാണ് ഗ്രീൻ കോർണർ എന്നു പറയുന്നത്. മുറിയ്ക്കു ശാന്തത പ്രദാനം ചെയ്യുന്നതിനൊപ്പം വീടിന്‍റെ പുതുമ നിലനിർത്താനും ഇതു സഹായിക്കുന്നു.

മങ്ങിയ പ്രകാശത്തിന്‍റെ ഉപയോഗം

മുറിക്കുള്ളിൽ സാധാരണയായി നമ്മൾ കാണുന്ന ട്യൂബ് ലൈറ്റ് വല്ലാതെ ബോറടിപ്പിക്കുന്നതാണ്. ആ ബോറടി മാറ്റി കൂടുതൽ ഭംഗി നൽകുന്നു. എൽഇഡി ലൈറ്റുകൾ ഇതിനായി ഉപയോഗിക്കാം. വ്യത്യസ്തതരം പ്രകാശങ്ങളുമായി വീടിനെ മനോഹരമാക്കാം.

കാർപ്പെറ്റുകളിലെ വ്യത്യസ്തത

ലിവിങ് റൂമിന്‍റെയും ബെഡ്റൂമിന്‍റേയും രൂപം തന്നെ മാറ്റാൻ കാർപ്പെറ്റുകൾക്ക് കഴിയും. പല നിറത്തിലുള്ള ആകർഷകമായ കാർപ്പെറ്റുകൾ ഉപയോഗിക്കുക. ചെലവു കുറവായതിനാൽ ബഡ്ജറ്റിനെ അധികം ബാധിക്കില്ലെന്നുറപ്പ്. 

വീടിനെ സുഗന്ധപൂരിതമാക്കുക

കാഴ്ചയ്ക്ക് എത്ര മികച്ചതാണെങ്കിലും വീടിനുള്ളിലെ ഗന്ധം അസഹനീയമാണെങ്കിൽ പിന്നെ എന്തു ചെയ്തിട്ടും കാര്യമില്ല. എന്നാൽ കൂടുതൽ സുഗന്ധത്തിനായി അധികം റൂം ഫ്രെഷ്നറുകളും ഉപയോഗിക്കരുത്. പ്രകൃതി ദത്തമായ വസ്തുക്കൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക

ആന്‍റിക്കുകൾ ഉപയോഗം

പുത്തൻ ടെൻഡുകളുടെ കാലത്തും ഒട്ടും കോട്ടം സംഭവിക്കാതിരിക്കുന്ന ഒന്നാണ് ആന്‍റിക് അലങ്കാരങ്ങൾ. വീടിനനു‍യോജ്യമായ ആന്‍റിക് വസ്തുക്കൾ കുറഞ്ഞ വിലയിൽ ലഭ്യമാകാറുണ്ട്. അവയുടെ ഉപയോഗവും പോക്കറ്റിനെ സംരക്ഷിക്കും. 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top