Subpage Banner
Subpage Banner
17
November 2018 - 1:36 am IST
Flash News
Archives

Football

isl-2018-19

കോ​ൽ​ക്ക​ത്ത പി​ടി​ക്കാ​ൻ ഛേത്രി​ക്കൂട്ടം

Published:30 October 2018

ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ തു​ട​ക്ക​ത്തി​ലെ തി​രി​ച്ച​ടി​ക​ൾ​ക്കു​ശേ​ഷം മ​ട​ങ്ങി​വ​ര​വി​ന്‍റെ പാ​ത​യി​ലാ​ണ് അ​ത്‌​ല​റ്റി​ക്കോ. ഹോം ​ഗ്രൗ​ണ്ടി​ലെ തു​ട​ർ തോ​ൽ​വി​ക​ളെ മ​റ​ന്ന സ്റ്റീ​വ് കോ​പ്പ​ലി​ന്‍റെ കു​ട്ടി​ക​ൾ ര​ണ്ടു ജ​യ​വും ഒ​രു സ​മ​നി​ല​യും സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

കോ​ൽ​ക്ക​ത്ത: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ ഇ​ന്ന് അ​ത്‌​ല​റ്റി​ക്കോ കോ​ൽ​ക്ക​ത്ത​യും ബെം​ഗ​ളൂ​രു എ​ഫ്സി​യും കൊ​മ്പു​കോ​ർ​ക്കും. എ​ടി​കെ​യു​ടെ ഹോം ​ഗ്രൗ​ണ്ടി​ലെ മ​ത്സ​ര​ത്തി​ന്‍റെ കി​ക്കോ​ഫ് രാ​ത്രി 7.30ന്. ​വി​ജ​യ​വ​ഴി​യി​ൽ തി​രി​ച്ചെ​ത്തി​യ അ​ത്‌​ല​റ്റി​ക്കോ കോ​ൽ​ക്ക​ത്ത​യും ബെം​ഗ​ളൂ​രു​വും ത​മ്മി​ലെ പോ​രാ​ട്ട‌ം തീ​പാ​റു​മെ​ന്ന് ക​രു​ത​പ്പെ​ടു​ന്നു. 

ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ തു​ട​ക്ക​ത്തി​ലെ തി​രി​ച്ച​ടി​ക​ൾ​ക്കു​ശേ​ഷം മ​ട​ങ്ങി​വ​ര​വി​ന്‍റെ പാ​ത​യി​ലാ​ണ് അ​ത്‌​ല​റ്റി​ക്കോ. ഹോം ​ഗ്രൗ​ണ്ടി​ലെ തു​ട​ർ തോ​ൽ​വി​ക​ളെ മ​റ​ന്ന സ്റ്റീ​വ് കോ​പ്പ​ലി​ന്‍റെ കു​ട്ടി​ക​ൾ ര​ണ്ടു ജ​യ​വും ഒ​രു സ​മ​നി​ല​യും സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. കാ​ലു ഉ​ച്ചെ​യും മാ​നു​വേ​ൽ ലാ​ൻ​സ​റോ​ട്ട​യും മു​ന്നേ​റ്റ​ത്തി​ൽ ഒ​ത്തി​ണ​ക്കം കാ​ട്ടു​ന്ന​ത് കോ​ൽ​ക്ക​ത്ത ടീ​മി​ന് ന​ല്ല വാ​ർ​ത്ത ത​ന്നെ.  സാ​ന്‍റോ​സ് മി​ഡ്ഫീ​ൽ​ഡി​ൽ പ്ര​ണോ​യ് ഹാ​ൽ​ദ​റി​നൊ​പ്പം മി​ക​ച്ച അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്നു. ബെം​ഗ​ളൂ​രു​വി​നെ ഇ​തു​വ​രെ തോ​ൽ​പ്പി​ച്ചി​ട്ടി​ല്ലെ​ന്ന​താ​ണ് അ​ത്‌​ല​റ്റി​ക്കോ​യെ മാ​ന​സി​ക​മാ​യി പി​ന്നോ​ട്ട​ടി​ക്കു​ന്ന വ​സ്തു​ത. മ​റു​പ​കു​തി​യി​ൽ സു​നി​ൽ ഛേത്രി​യു​ടെ സ്ട്രൈ​ക്കി​ങ് പാ​ട​വ​ത്തി​ൽ ബെം​ഗ​ളൂ​രു ക​ണ്ണു​വ​യ്ക്കു​ന്നു.

മി​ക്കു​വും മൂ​ർ​ച്ച കാ​ട്ടി​ക്ക​ഴി​ഞ്ഞു. ഇ​രുവരും ചേ​ർ​ന്ന് അ​ഞ്ചു ഗോ​ളു​ക​ൾ ഇ​തു​വ​രെ നേ​ടി​ക്ക​ഴി​ഞ്ഞു. പ്ര​തി​രോ​ധ​ത്തി​ൽ ആ​ൽ​ബ​ർ​ട്ട് സെ​റാ​ന്‍റെ​യും ജ്വാ​ന​ന്‍റെ​യും ജാ​ഗ്ര​ത ബെം​ഗ​ളൂ​രു​വി​ന്‍റെ ശ​ക്തി​ക​ളി​ൽ​പ്പെ​ടു​ന്നു. എ​വേ മ​ത്സ​ര​ങ്ങ​ളി​ൽ ബെം​ഗ​ളൂ​രു​വി​ന്‍റെ മി​ക​ച്ച റെ​ക്കോ​ഡും അ​ത്‌​ല​റ്റി​ക്കോ ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ട്.


വാർത്തകൾ

Sign up for Newsletter



top