Subpage Banner
Subpage Banner
17
November 2018 - 1:35 am IST
Flash News
Archives

Religious

sree-narayana-guru-biography

യ​ഥാ​ർ​ഥ യോ​ഗി​യു​ടെ പ്ര​തി​മ

Published:31 October 2018

1926 ജ​നു​വ​രി​യി​ൽ ത​ല​ശേ​രി​യി​ൽ ചേ​ർ​ന്ന തൊ​ഴി​ലാ​ളി​സം​ഘ​ത്തി​ന്‍റെ യോ​ഗ​ത്തി​ൽ  ഒ​രു അ​ഭി​പ്രാ​യ​മു​യ​ർ​ന്നു. ത​ല​ശേ​രി ജ​ഗ​ന്നാ​ഥ​ക്ഷേ​ത്ര വ​ള​പ്പി​ൽ ഗു​രു​ദേ​വ​ന്‍റെ പ്ര​തി​മ സ്ഥാ​പി​ക്ക​ണ​മെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ട​ത് മൂ​ർ​ക്കോ​ത്ത് കു​മാ​ര​നാ​യി​രു​ന്നു.

1926 ജ​നു​വ​രി​യി​ൽ ത​ല​ശേ​രി​യി​ൽ ചേ​ർ​ന്ന തൊ​ഴി​ലാ​ളി​സം​ഘ​ത്തി​ന്‍റെ യോ​ഗ​ത്തി​ൽ  ഒ​രു അ​ഭി​പ്രാ​യ​മു​യ​ർ​ന്നു. ത​ല​ശേ​രി ജ​ഗ​ന്നാ​ഥ​ക്ഷേ​ത്ര വ​ള​പ്പി​ൽ ഗു​രു​ദേ​വ​ന്‍റെ പ്ര​തി​മ സ്ഥാ​പി​ക്ക​ണ​മെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ട​ത് മൂ​ർ​ക്കോ​ത്ത് കു​മാ​ര​നാ​യി​രു​ന്നു. തു​ട​ർ​ന്ന് ബോ​ധാ​ന​ന്ദ​സ്വാ​മി അ​ധ്യ​ക്ഷ​നാ​യി ക​മ്മി​റ്റി​യു​മു​ണ്ടാ​യി. ഇ​റ്റ​ലി​ക്കാ​രാ​നാ​യ ശി​ൽ​പ്പി പ്രൊ​ഫ​സ​ർ ത​വ​റ​ലി​യാ​ണ് രൂ​പ​ക​ല്പ​ന നി​ർ​വ​ഹി​ച്ച​ത്.  പ്ര​തി​മ ഇ​റ്റ​ലി​യി​ൽ നി​ന്ന് ക​ട​ൽ മാ​ർ​ഗം സി​ലോ​ണി​ൽ കൊ​ണ്ടു​വ​ന്ന​തി​നു ശേ​ഷ​മാ​ണ് ത​ല​ശേ​രി​യി​ലെ​ത്തി​ച്ച​ത്.

ഗു​രു​ദേ​വ​ൻ ജീ​വി​ച്ചി​രി​ക്കെ​ത്ത​ന്നെ​യാ​ണ് 1927 മാ​ർ​ച്ച് 13ന് ​ഗു​രു​ദേ​വ പ്ര​തി​മ അ​നാ​ച്ഛാ​ദ​നം ചെ​യ്യ​പ്പെ​ട്ട​ത്. ത​ന്‍റെ ര​ണ്ടാം സി​ലോ​ൺ യാ​ത്രാ​വേ​ള​യി​ൽ ഗു​രു​ദേ​വ​ൻ പ്ര​തി​മ കാ​ണാ​നി​ട​യാ​യി. ഇ​തി​ന് ആ​ഹാ​രം വേ​ണ്ട​ല്ലോ,​ ജീ​വി​ച്ചു​കൊ​ള്ളു​മെ​ന്നാ​യി​രു​ന്നു​വ​ത്രേ ന​ർ​മ​ബോ​ധ​ത്തോ​ടെ​യു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. അ​നേ​കാ​യി​രം ജ​ന​ങ്ങ​ളെ കൊ​ന്നും കൊ​ല്ലി​ച്ചും രാ​ജ്യം പി​ടി​ച്ച​ട​ക്കി​യ വീ​ര​യോ​ദ്ധാ​വി​ന്‍റെ​യോ,​ സ്വാ​ധീ​ന​ശ​ക്തി പ്ര​ക​ടി​പ്പി​ക്കു​ന്ന മ​ഹാ​രാ​ജാ​വി​ന്‍റെ​യോ,​ കീ​ർ​ത്തി നേ​ടി​യ ഒ​രു ശാ​സ്ത്ര​ജ്ഞ​ന്‍റെ​യോ,​ പ്ര​തി​മ​യാ​യി​രു​ന്നി​ല്ല അ​ത്. സ​ർ​വ​ജ​ന വ​ന്ദ്യ​നാ​യ ഒ​രു യ​ഥാ​ർ​ഥ യോ​ഗി​യു​ടേ​താ​യി​രു​ന്നു.

ബ​ലി ചെ​യ്യു​ന്ന ഒ​രു മ​ഹാ​ത്മാ​വി​നോ​ട് കൃ​ത​ജ്ഞ​ത പ്ര​ക​ടി​പ്പി​ക്കാ​ൻ വേ​ണ്ടി​യും, വ​രും ത​ല​മു​റ​ക​ൾ​ക്ക് അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​രി​യാ​യ രൂ​പം ക​ണ്ടു ബ​ഹു​മാ​നി​ക്കാ​ൻ വേ​ണ്ടി​യു​മാ​ണ് ആ ​പ്ര​തി​മ സ്ഥാ​പി​ച്ച​തെ​ന്ന് ആ​ദ്യ​ദി​ന​ത്തി​ൽ​ത്ത​ന്നെ സം​ഘാ​ട​ക​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ല്ലാ മ​ത​സ്ഥ​രു​മാ​യ ജ​ന​ങ്ങ​ൾ നി​ർ​ലോ​ഭം പ​ണം ന​ൽ​കി സ​ഹാ​യി​ച്ചു. ഗു​രു​ദേ​വ​ൻ ജീ​വി​ച്ചി​രു​ന്ന കാ​ല​ത്തു ത​ന്നെ അ​ദ്ദേ​ഹ​ത്തി​നു ല​ഭി​ച്ച ആ​ദ​രം എ​ത്ര​മാ​ത്ര​മാ​യി​രു​ന്നു​വെ​ന്നു വ്യ​ക്ത​മാ​ക്കു​ന്ന​താ​യി​രു​ന്നു പ്ര​തി​മാ അ​നാ​ച്ഛാ​ദ​ന ച​ട​ങ്ങു​ത​ന്നെ.
 


വാർത്തകൾ

Sign up for Newsletter



top