Subpage Banner
Subpage Banner
17
November 2018 - 1:58 am IST
Flash News
Archives

Americas

donald-trump-

അമെരിക്കയിൽ ജനിച്ചെന്നു കരുതി പൗരനാവില്ല; ജന്മാവകാശ പൗരത്വം റദ്ദാക്കാനൊരുങ്ങി ട്രംപ്

Published:31 October 2018

ഒരാള്‍ അമേരിക്കയില്‍ വരികയും അയാള്‍ക്ക് ഇവിടെ കുഞ്ഞ് പിറക്കുകയും ചെയ്യുന്നു. ആ കുഞ്ഞിന് അമേരിക്കന്‍ പൗരത്വം ലഭിക്കുന്നു. അമേരിക്കയില്‍ മാത്രമുള്ള അവകാശമാണിത്. ട്രംപ് പറഞ്ഞു. 

വാഷിങ്ടണ്‍: അമെരിക്കയിൽ ജനിക്കുന്ന കുട്ടികൾക്കെല്ലാം അമെരിക്കൻ പൗരത്വം ലഭിക്കുന്ന നിയമം റദ്ദാക്കാനൊരുങ്ങി ഡോണാൾഡ് ട്രംപ്. പൗരത്വമില്ലാത്തവരുടേയും അനധികൃത കുടിയേറ്റക്കാരുടെ മക്കൾക്ക് പൗരത്വത്തിനുള്ള അവകാശമുണ്ടെ വ്യവസ്ഥയാണ് എടുത്തു കളയുന്നത്. ഇന്ത്യക്കാരുള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയാണ് ട്രംപിന്‍റെ പുതിയ നീക്കം. ഇതു സംബന്ധിച്ച് എക്സിക്യൂട്ടീവ് ഓര്‍ഡര്‍ ഇറക്കുമെന്നാണ് റിപ്പോര്‍ട്ട്. 

ഒരാള്‍ അമേരിക്കയില്‍ വരികയും അയാള്‍ക്ക് ഇവിടെ കുഞ്ഞ് പിറക്കുകയും ചെയ്യുന്നു. ആ കുഞ്ഞിന് അമേരിക്കന്‍ പൗരത്വം ലഭിക്കുന്നു. അമേരിക്കയില്‍ മാത്രമുള്ള അവകാശമാണിത്. ട്രംപ് പറഞ്ഞു. നിലവില്‍ ഭരണഘടനാ ഭേദഗതിയിലൂടെ മാത്രമേ ഈ നിയമം എടുത്തുമാറ്റാനാകൂ. ഇത് വലിയ കോടതി വ്യവഹാരത്തിനു തുടക്കമാകുമെന്ന ആശങ്കയുമുണ്ട്. 

പ്രസിഡന്‍റിന്‍റെ അധികാരമുപയോഗിച്ച് എക്സിക്യൂട്ടീവ് ഓര്‍ഡര്‍ ഇറക്കുന്നതിലൂടെ ഈ നിയമം മാറ്റാനാകും. ഇടക്കാല തെരഞ്ഞെടുപ്പടുത്തിരിക്കുന്ന സാഹചര്യത്തിൽ റിപ്പബ്ലിക്കൻ വോട്ടർമാരെ പ്രീണിപ്പിക്കാനാണ് കുടിയേറ്റക്കാർക്കെതിരെയുള്ള നീക്കം ട്രംപ് ലക്ഷ്യം വെക്കുന്നത്. 


വാർത്തകൾ

Sign up for Newsletter



top