Subpage Banner
Subpage Banner
16
November 2018 - 7:39 pm IST
Flash News
Archives

Offbeat

organo-gramam-shop

ഓ​ർ​ഗാ​നോ​ഗ്രാം ; പ​ഴ​മ​യി​ലേ​ക്കൊ​രു തി​രി​ച്ചു​വ​ര​വ്

Published:02 November 2018

# ലിബിയ തങ്കച്ചൻ

മ​ൺ​പാ​ത്ര​ങ്ങ​ളി​ൽ ഉ​ണ്ടാ​ക്കു​ന്ന ഭ​ക്ഷ​ണ​ത്തി​ന്‍റെ രു​ചി പു​തി​യ ത​ല​മു​റ​യ്ക്കു പ​രി​ച​യ​പ്പെ​ടു​ത്തി ന​ൽ​കാ​നും, ശ​രീ​ര​ത്തി​നു ഹാ​നി​ക​ര​മാ​കാ​ത്ത രീ​തി​യി​ൽ ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​നു​മാ​ണു ശ്രീ​ദേ​വ​യു​ടെ സം​രം​ഭ​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

കാ​ലം മാ​റു​ന്ന​ത​നു​സ​രി​ച്ചു​ള്ള മാ​റ്റ​ങ്ങ​ൾ എ​ല്ലാ രം​ഗ​ത്തു​മു​ണ്ടാ​കും. അ​ത്ത​ര​ത്തി​ലു​ള്ള മാ​റ്റ​ങ്ങ​ളു​ടെ ഒ​ഴു​ക്കി​ന​നു​സ​രി​ച്ചു സ​ഞ്ച​രി​ക്കാ​നാ​ണു പു​തു​ത​ല​മു​റ താ​ൽ​പ്പ​ര്യ​പ്പെ​ടു​ക. ആ ​സ​ഞ്ചാ​ര​ത്തി​ൽ പ​ല​പ്പോ​ഴും പ​ഴ​യ കാ​ല​ത്തി​ന്‍റെ ഓ​ർ​മ​ക​ളും പാ​ര​മ്പ​ര്യ തൊ​ഴി​ലു​ക​ളും ന​ഷ്ട​മാ​കും. അ​ത്ത​ര​ത്തി​ൽ ന​ഷ്ട​മാ​യ ഒ​രു പാ​ര​മ്പ​ര്യ തൊ​ഴി​ലി​നെ തി​രി​ച്ചു പി​ടി​ച്ചി​രി​ക്കു​ക​യാ​ണ് തി​രു​വ​ന്ത​പു​രം സ്വ​ദേ​ശി ശ്രീ​ദേ​വി പ​ദ്മ​ജം ത​ന്‍റെ പു​തി‍യ സം​രം​ഭ​ത്തി​ലൂ​ടെ.  ഓ​ർ​ഗാ​നോ​ഗ്രാം എ​ന്ന ഷോ​പ്പി​ലൂ​ടെ തി​രി​കെ കൊ​ണ്ടു വ​രു​ന്ന​തു പ​ഴ​മ​യു​ടെ ഓ​ർ​മ​ക​ൾ ത​ങ്ങി നി​ൽ​ക്കു​ന്ന മ​ൺ​പാ​ത്ര​ങ്ങ​ളെ​യും അ​തി​ലൂ​ടെ ഉ​പ​ജീ​വ​ന മാ​ർ​ഗം ക​ണ്ടെ​ത്തു​ന്ന ഒ​രു കൂ​ട്ടം തൊ​ഴി​ലാ​ളി​ക​ളെ​യു​മാ​ണ്.

പ്ര​കൃ​തി​യി​ലേ​ക്കു മ​ട​ക്കം

പ​ണ്ടു കാ​ല​ങ്ങ​ളി​ൽ ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​നും,  ക​ഴി​ക്കാ​നു​മെ​ല്ലാം വീ​ടു​ക​ളി​ൽ നി​ര​ന്നി​രു​ന്ന​ത് മ​ൺ​പാ​ത്ര​ങ്ങ​ളാ​യി​രു​ന്നെ​ങ്കി​ൽ ഇ​ന്ന​തു നോ​ൺ​സ്റ്റി​ക് പാ​ത്ര​ങ്ങ​ളി​ലേ​ക്കു വ​ഴി​മാ​റി.  മ​ൺ​പാ​ത്ര​ങ്ങ​ളി​ൽ ഉ​ണ്ടാ​ക്കു​ന്ന ഭ​ക്ഷ​ണ​ത്തി​ന്‍റെ രു​ചി പു​തി​യ ത​ല​മു​റ​യ്ക്കു പ​രി​ച​യ​പ്പെ​ടു​ത്തി ന​ൽ​കാ​നും, ശ​രീ​ര​ത്തി​നു ഹാ​നി​ക​ര​മാ​കാ​ത്ത രീ​തി​യി​ൽ ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​നു​മാ​ണു ശ്രീ​ദേ​വ​യു​ടെ സം​രം​ഭ​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. പ്ര​കൃ​തി​യി​ലേ​ക്കു മ​ട​ങ്ങു​ന്ന  ഒ​രു സം​രം​ഭം തു​ട​ങ്ങ​ണ​മെ​ന്ന ആ​ശ​യ​മാ​ണു ശ്രീ​ദേ​വി​യെ ഇ​തി​ലേ​ക്കെ​ത്തി​ച്ച​ത്.     

മ​ൺ​പാ​ത്ര​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളെ സം​ര​ക്ഷി​ക്കു​ക എ​ന്ന ല​ക്ഷ്യ​വും ശ്രീ​ദേ​വി​ക്ക് ഉ​ണ്ട്.  ന​ല്ല​താ​ണെ​ന്നു മ​ന​സി​ലാ​ക്കി​യാ​ൽ അ​തി​നെ സ്വീ​ക​രി​ക്കാ​ൻ എ​ല്ലാ​വ​രും ത​യ്യാ​റാ​കും, അ​ത്ത​ര​ത്തി​ൽ മാ​റ്റ​ങ്ങ​ളെ അം​ഗീ​ക​രി​ക്കു​ന്ന പു​തി​യ സ​മൂ​ഹം ഇ​വ​യെ​യും ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു. ആ​വ​ശ്യ​ക്കാ​ർ‌ അ​ന്വ​ഷി​ച്ചെ​ത്തു​ന്നു​ണ്ട്, ഇ​തി​ൽ  വി​ജ​യി​ക്കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ, ശ്രീ​ദേ​വി പ​റ​യു​ന്നു.

ഓ​ർ​ഗാ​നോ​ഗ്രാം

മ​ൺ​പാ​ത്ര​ങ്ങ​ൾ​ക്കു മാ​ത്ര​മാ​യി ഒ​രു ഷോ​പ്പ്, അ​താ​ണു തി​രു​വ​ന്ത​പു​ര​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​ർ​ഗാ​നോ​ഗ്രാം എ​ന്ന സ്ഥാ​പ​നം. ഒ​രു വ​ർ​ഷ​ക്കാ​ല​മാ​യി ഓ​ൺ​ലൈ​നി​ലൂ​ടെ ന​ട​ത്തി​യി​രു​ന്ന ഇ​വ​യു​ടെ  വി​പ​ണ​നം വി​ജ​യ​ത്തി​ലെ​ത്തി​യ​തി​ൽ നി​ന്നും ല​ഭി​ച്ച പ്ര​ചോ​ദ​ന​മാ​ണ് ഒ​രു ഷോ​പ്പ് എ​ന്ന ആ​ശ​യ​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത്.  അ​ങ്ങ​നെ 2018 മെ​യ് മാ​സ​ത്തി​ൽ ഓ​ർ​ഗാ​നോ​ഗ്രാം ആ​രം​ഭി​ച്ചു. ഇ​പ്പോ​ൾ ആ​ളു​ക​ൾ ഷോ​പ്പി​ൽ നേ​രി​ട്ടെ​ത്തി​യാ​ണു സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​ത്. അ​വ​ർ​ക്കി​ഷ്ട​പ്പെ​ട്ട​വ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര​മു​ള്ള​തി​നാ​ലാ​കാം കൂ​ടു​ത​ൽ​പ്പേ​രും ഈ ​രീ​തി സ്വീ​ക​രി​ക്കു​ന്ന​ത്. ഇ​വ കൂ​ടാ​തെ ഫെ​യ്സ് ബു​ക്ക് പേ​ജി​ലൂ​ടെ ക​ണ്ടി​ഷ്‌​ട​പ്പെ​ട്ട്, ഓ​ർ​ഡ​റു​ക​ൾ ന​ൽ​കു​ന്ന​വ​ർ​ക്ക് എ​ത്തി​ച്ചു ന​ൽ​കാ​നു​ള്ള സം​വി​ധാ​ന​വു​മു​ണ്ട്.  

മ​ൺ​പാ​ത്ര​ങ്ങ​ളി​ൽ ത​ന്നെ ന​മു​ക്ക് ക​ണ്ടു പ​രി​ച​യ​മി​ല്ലാ​ത്ത നി​ര​വ​ധി ഉ​ത്പ​ന്ന​ങ്ങ​ൾ  ഇ​വി​ടു​ണ്ട്. ക​ല​വും, ച​ട്ടി​യും മാ​ത്ര​മ​ല്ല ഭ​ക്ഷ​ണം ത​യ്യാ​റാ​ക്കു​വാ​നും, വി​ള​മ്പാ​നും തു​ട​ങ്ങി ഒ​രു അ​ടു​ക്ക​ള​യി​ലേ​ക്കാ​വ​ശ്യ​മു​ള്ള എ​ല്ലാം ഇ​വി​ടെ ല​ഭി​ക്കും. നോ​ൺ​സ്റ്റി​ക് പാ​ത്ര​ങ്ങ​ളോ​ടു വി​ട പ​റ​ഞ്ഞ് അ​ടു​ക്ക​ള​യെ പു​തി​യ ഒ​രു അ​ടു​ക്ക​ള​യാ​ക്കി മാ​റ്റാ​നു​ള്ള എ​ല്ലാം ഇ​വി​ടെ ല​ഭി​ക്കും. ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​ൻ ക​ലം, ച​ട്ടി, പു​ട്ടു​ണ്ടാ​ക്കാ​നു​ള്ള പാ​ത്രം, ബി​രി​യാ​ണി ഉ​ണ്ടാ​ക്കാ​നു​ള്ള ക​ലം, ഗ്ലാ​സ്, ക​പ്പ്, മ​ഗ്, ഭ​ക്ഷ​ണം വി​ള​മ്പാ​ൻ പ്ര​ത്യേ​ക പാ​ത്ര​ങ്ങ​ൾ അ​ങ്ങ​നെ എ​ല്ലാം. 

യാ​ത്ര​ക​ളി​ൽ നി​ന്നു കി​ട്ടി​യ ആ​ശ​യം

ഒ​രു​പാ​ട് യാ​ത്ര​ക​ൾ ന​ട​ത്തു​ന്ന, യാ​ത്ര​ക​ളെ ഇ​ഷ്ട​പ്പെ​ടു​ന്ന ഒ​രാ​ളാ​ണു ശ്രീ​ദേ​വി. ഇ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ യാ​ത്ര​യി​ൽ നി​ന്നാ​ണ് ഇ​ത്ത​ര​മൊ​രു സം​രം​ഭ​ത്തി​ലേ​ക്ക് എ​ത്തി​ച്ചേ​ർ​ന്ന​ത്. യാ​ത്ര​യു​ടെ ഇ​ട​യി​ൽ പ​ര​മ്പ​രാ​ഗ​ത​മാ​യി മ​ൺ​പാ​ത്ര നി​ർ‌​മ്മാ​ണം ന​ട​ത്തു​ക​യും, എ​ന്നാ​ൽ ഇ​പ്പോ​ൾ തൊ​ഴി​ൽ ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്ത നി​ര​വ​ധി കു​ടും​ബ​ങ്ങ​ളെ കാ​ണാ​നി​ട​യാ​യി. അ​വ​രു​ടെ തി​രി​ച്ചു​വ​ര​വി​നെ സ​ഹാ​യി​ക്കാ​ൻ ഇ​ത്ത​ര​മൊ​രു സം​രം​ഭ​ത്തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്ന തി​രി​ച്ച​റി​വു​ണ്ടാ​യി. തൃ​ശൂ​ർ, ആ​ലു​വ തു​ട​ങ്ങി കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​ണു പാ​ത്ര​ങ്ങ​ൾ വാ​ങ്ങു​ന്ന​ത്. ഇ​ട​നി​ല​ക്കാ​രു​ടെ സ​ഹാ​യ​മി​ല്ലാ​തെ നേ​രി​ട്ടു വാ​ങ്ങു​ന്ന​തി​നാ​ൽ, ഗു​ണ​മേ​ന്മ​യു​ള്ള ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു എ​ത്തി​ക്കാ​ൻ സാ​ധി​ക്കു​ന്നു. അ​തോ​ടൊ​പ്പം മി​ക​ച്ച വ​രു​മാ​നം ഇ​വ നി​ർ​മി​ക്കു​ന്ന​വ​ർ​ക്കു ന​ൽ​കാ​നും സാ​ധി​ക്കു​ന്നു. മി​ഷ​നി​ൽ നി​ർ​മി​ക്കു​ന്ന ചി​ല ഉ​ത്പ​ന്ന​ങ്ങ​ൾ കേ​ര​ള​ത്തി​നു പു​റ​ത്ത് ഗു​ജ​റാ​ത്ത്, ഉ​ത്ത​ർ​പ്ര​ദേ​ശ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​ക്കു​ന്നു.

നി​ര​വ​ധി​യാ​ളു​ക​ൾ അ​ന്വേ​ഷി​ച്ചെ​ത്തു​ന്നു​ണ്ട്. അ​തി​നാ​ൽ ഇ​ത് കേ​ര​ള​ത്തി​ന്‍റെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ട്. സാ​ധ്യ​ത​ക​ളെ​പ്പ​റ്റി പ​ഠ​നം ന​ട​ത്തി​യ ശേ​ഷ​മാ​യി​രി​ക്കും ബാ​ക്കി കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കു​ന്ന​ത്.  ഓ​ർ​ഗാ​നോ​ഗ്രാ​മി​ന്‍റെ പ്ര​വ​ർ​ത്ത​നം മി​ക​ച്ച രീ​തി​യി​ൽ കൊ​ണ്ടു പോ​കു​ന്ന​തി​നു കു​ടും​ബ​ത്തി​ന്‍റെ പി​ന്തു​ണ വ​ള​രെ​യേ​റെ​യു​ണ്ട്. ഭ​ർ​ത്താ​വും, ര​ണ്ടു മ​ക്ക​ളു​മ​ട​ങ്ങു​ന്ന​താ​ണു ശ്രീ​ദേ​വി​യു​ടെ കു​ടും​ബം. അ​വ​രു​ടെ പി​ന്തു​ണ​യാ​ണ് ഇ​തി​ന്‍റെ വി​ജ​യ​ത്തി​നു പി​ന്നി​ൽ.


വാർത്തകൾ

Sign up for Newsletter



top