Subpage Banner
Subpage Banner
17
November 2018 - 2:34 am IST
Flash News
Archives

Football

kerala-blasters-vs-pune-fc

ഐഎസ്എൽ ; ജയിക്കാൻ എന്നു പഠിക്കും ?

Published:02 November 2018

സം​ഘ​ർ​ഷ​ഭ​രി​ത​വും നാ​ട​കീ​യ​വുമാ​യി​രു​ന്നു ബ​ലേ​വാ​ഡി സ്റ്റേ​ഡി​യ​ത്തി​ലെ പോ​രാ​ട്ടം. ബ്ലാ​സ്റ്റേ​ഴ്സി​ന് അ​ർ​ഹ​മാ​യ ഗോ​ൾ നി​ഷേ​ധി​ച്ചതും പൂ​നെ​യ്ക്കു അ​ന​ർ​ഹ​മാ​യ പെ​ന​ൽ​റ്റി ന​ൽ​കി​യതുമൊ​ക്കെ റ​ഫ​റി‌ പ​ക്ഷ​പാ​ത​പ​ര​മാ​യി പെ​രു​മാ​റി​യെ​ന്നു തോ​ന്നി​ച്ചു. മ​ത്സ​രാ​രം​ഭ​ത്തി​ൽ ബ്ലാ​സ്റ്റേ​ഴ്സ് മു​ൻ​തൂ​ക്കം നേ​ടി.

പൂ​നെ: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് സ​മ​നി​ല​യു​ടെ പി​ടി​യി​ൽ നി​ന്ന് ക​ര​ക​യ​റു​ന്നി​ല്ല. തു​ട​ർ​ച്ച​യാ​യ നാ​ലാം മ​ത്സ​ര​ത്തി​ലും മ​ഞ്ഞ​പ്പ​ട എ​തി​രാ​ളി​യു​മാ​യി സ​ന്ധി ചെ​യ്ത് കളംവിട്ടു. ഇ​ക്കു​റി പൂ​നെ സിറ്റി എഫ്സിയോട്  ത​ട്ട​ക​ത്തി​ൽ അ​വ​രോ​ട് ഓ​രോ ഗോ​ൾ വീ​തം പ​ങ്കി​ട്ടാ​ണ് ഡേ​വി​ഡ് ജ​യിം​സി​ന്‍റെ കു​ട്ടി​ക​ൾ ആ​രാ​ധ​ക​രെ നി​രാ​ശ​പ്പെ​ടു​ത്തി​യ​ത്. 

സം​ഘ​ർ​ഷ​ഭ​രി​ത​വും നാ​ട​കീ​യ​വുമാ​യി​രു​ന്നു ബ​ലേ​വാ​ഡി സ്റ്റേ​ഡി​യ​ത്തി​ലെ പോ​രാ​ട്ടം. ബ്ലാ​സ്റ്റേ​ഴ്സി​ന് അ​ർ​ഹ​മാ​യ ഗോ​ൾ നി​ഷേ​ധി​ച്ചതും പൂ​നെ​യ്ക്കു അ​ന​ർ​ഹ​മാ​യ പെ​ന​ൽ​റ്റി ന​ൽ​കി​യതുമൊ​ക്കെ റ​ഫ​റി‌ പ​ക്ഷ​പാ​ത​പ​ര​മാ​യി പെ​രു​മാ​റി​യെ​ന്നു തോ​ന്നി​ച്ചു. മ​ത്സ​രാ​രം​ഭ​ത്തി​ൽ ബ്ലാ​സ്റ്റേ​ഴ്സ് മു​ൻ​തൂ​ക്കം നേ​ടി. പ​ത്താം മി​നി​റ്റി​ൽ സി. ​കെ. വി​നീ​ത് പൂ​നെ ഗോ​ളി ക​മാ​ൽ​ജി​ത് സി​ങ്ങി​നെ പ​രീ​ക്ഷി​ച്ചു. സ്ലാ​വി​സ സ്റ്റൊ​യ​നോ​വി​ച്ചും ബ്ലാ​സ്റ്റേ​ഴ്സ​നു​വേ​ണ്ടി സ്കോ​ർ ചെ​യ്യു​ന്ന​തി​ന് അ​ടു​ത്തെ​ത്തി. 

പ​ക്ഷേ, 13ാം മി​നി​റ്റി​ൽ മാ​ർ​ക്കോ സ്റ്റാൻ​കോ​വി​ച്ച് ഉ​ശി​ര​ൻ ഒ​രു ഷോ​ട്ടി​ലൂ​ടെ പൂ​നെ​യെ മു​ന്നി​ലെ​ത്തി​ച്ചു (1-0). ഒ​ന്നാം പ​കു​തി​യി​ൽ ബ്ലാ​സ്റ്റേ​ഴ്സി​ന് ഗോ​ൾ നി​ഷേ​ധി​ച്ച വി​വാ​ദം വ​ന്നു. പോ​സ്റ്റി​ന് അ​രു​കി​ൽ നി​ന്ന് ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ നി​ക്കോ​ളെ  ക്ര​മ‌​റ​വി​ച്ച് പൂ​നെ​യു​ടെ വ​ല​യി​ലേ​ക്ക് പ​ന്തു ത​ട്ടി​യി​ടാ​ൻ ശ്ര​മി​ച്ചു. എ​ന്നാ​ൽ   ക്ര​മ​റ​വി​ച്ചി​നെ അ​ൽ​ഫാ​രോ ശ​രീ​രം​കൊ​ണ്ടു ത​ട​ഞ്ഞു​നി​ർ​ത്തി. ഈ ​സ​മ​യം നോ​ക്കി ക​മാ​ൽ​ജി​ത് ഗോ​ൾ ലൈ​നി​നു മു​ന്നി​ൽ നി​ന്ന് പ​ന്ത് കൈ​ക്ക​ലാ​ക്കി. എ​ന്നാ​ൽ ഗോ​ൾ വ​ര താ​ണ്ടാ​തി​രി​ക്കാ​ൻ അ​ൽ​ഫാ​രോ പ​ന്ത് കൈ​കൊ​ണ്ടു തൊ​ട്ടി​രു​ന്നു. അ​തു കാ​ണാ​തെ റ​ഫ​റി പൂ​നെ​യു​ടെ അ​പ്പീ​ൽ പ​രി​ഗ​ണ​ച്ച് ബ്ലാ​സ്റ്റേ​ഴ്സി​ന് ഗോ​ൾ നി​ഷേ​ധി​ച്ചു.  57ാം മി​നി​റ്റി​ൽ ബ്ലാ​സ്റ്റേ​ഴ്സ് താ​ര​ത്തി​ന്‍റെ ചെ​റി​യ ഒ​രു ഫൗ​ളി​ന് പൂ​നെയ്ക്ക് അ​നു​കൂ​ല​മാ​യി റ​ഫ​റി പെ​ന​ൽ​റ്റി വി​ധി​ച്ച​തും സം​ഘ​ർ​ഷം സൃ​ഷ്ടി​ച്ചു. എ​ന്നാ​ൽ പൂ​നെ​യു​ടെ കി​ക്ക് എ​മി​ലി​യാ​നോ അ​ൽ​ഫാ​രോ ക്രോ​സ് ബാ​റി​ൽ അ​ടി​ച്ചു​തു​ല​ച്ചു.  അ​തി​നും നാ​ലു മി​നി​റ്റു​ക​ൾ​ക്കു​ശേ​ഷം ക്ര​മ​റ​വി​ച്ചു ത​ന്നെ കേ​ര​ള​ത്തി​ന് അ​ർ​ഹി​ച്ച സ​മ​നി​ല സ​മ്മാ​നി​ച്ചു (1-1). അ​വ​സാ​ന നി​മി​ഷ​ങ്ങ​ളി​ൽ ബ്ലാ​സ്റ്റേ​ഴ്സ് വി​ജ​യ​ഗോ​ളി​ന് കി​ണ​ഞ്ഞു ശ്ര​മി​ച്ചെ​ങ്കി​ലും ല​ക്ഷ്യം കാ​ണാ​ൻ സാ​ധി​ച്ചി​ല്ല. 


വാർത്തകൾ

Sign up for Newsletter



top