ISL-2018-219
23
January 2019 - 4:19 am IST
Flash News
Archives

Wellness

heels

നിങ്ങൾ ഹൈ ഹീൽസ് ഇടുന്നവരാണോ? എങ്കിൽ ഇത് വായിക്കാതെ പോകരുത്

Published:03 November 2018

സാരിയ്ക്കും ലെഹംഗയ്ക്കും അനാർക്കലിയ്ക്കുമെല്ലാം ചേരുന്ന ഹീൽസുകൾ ഈ വസ്ത്രങ്ങളുടെ പ്രൗഢി കൂട്ടാൻ‌ സഹായിക്കുന്നു. എന്നാൽ ഭംഗി വർധിപ്പിക്കാനായി ധരിക്കുന്ന ഹീൽസുകൾ വ്യാപകമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാൻ കാരണമാകുമെന്നാണ് പഠനങ്ങൾ. 

വസ്ത്രത്തിനു യോജിക്കുന്ന ചെരുപ്പുകൾ ധരിക്കാൻ എന്നും ശ്രമിക്കാറു‌ണ്ട് യുവ തലമുറ. ഹീൽസുകളാണ് അവർക്കിടയിൽ ഏറ്റവും ജനപ്രിയം. സാരിയ്ക്കും ലെഹംഗയ്ക്കും അനാർക്കലിയ്ക്കുമെല്ലാം ചേരുന്ന ഹീൽസുകൾ ഈ വസ്ത്രങ്ങളുടെ പ്രൗഢി കൂട്ടാൻ‌ സഹായിക്കുന്നു. എന്നാൽ ഭംഗി വർധിപ്പിക്കാനായി ധരിക്കുന്ന ഹീൽസുകൾ വ്യാപകമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാൻ കാരണമാകുമെന്നാണ് പഠനങ്ങൾ. 

മുട്ടിനു സമ്മർദം 
ഹീൽസിൽ നടക്കുമ്പോൾ പാദങ്ങൾ വളയില്ല. നേർരേഖയിലാകും ചലനങ്ങൾ. ഷോക്ക് അബ്സോർപ്ഷനില്ലാത്തതിനാൽ മുഴുവൻ ഭാരവും മുട്ടിന്മേലാകും. അതു മുട്ടിന്‍റെ വേദനയ്ക്കു  കാരണമാകുന്നു. 

നടുവേദന
ഹീൽസിലുള്ള നടത്തം നടുവിനു കനത്ത വേദനയാകും സമ്മാനിക്കുക. ഉപ്പൂറ്റിയിലും പാദത്തിലും വ്യത്യസ്ത ഉയരങ്ങളിലാണ് ഹീൽസിന്‍റെ നിർമാണം. അതുകൊണ്ടു തന്നെ നടുവിനാകും കൂടുതൽ വേദനയനുഭവപ്പെടുക. 

കാലുവേദന
ദിവസം മുഴുവൻ ഹീൽസിൽ ചെലവഴിച്ചാൽ വൈകുന്നേരം കാലുകൾക്ക് വേദനയുറപ്പാണ്. പാദവും ഉപ്പൂറ്റിയും സ്വതന്ത്രമല്ലാതെയിരിക്കുന്നതിനാലാണിത്. 

തലച്ചോറിനെ ബാധിക്കുന്നു
തലച്ചോറിലേക്കുള്ള രക്തയോട്ടം പാദങ്ങളുടെ ഘടനയെ അനുസരിച്ചിരിക്കുന്നു. ഇറുകിയ ഹീൽസ് ധരിക്കുന്നതിലൂടെ കാലിലെ രക്തയോട്ടം കുറയുന്നു. അത് തലവേദനയ്ക്കും രക്തക്കുഴലുകൾ പൊട്ടുന്നതിനും കാരണമാകും. 

നഖങ്ങളുടെ വളർച്ച
പൊതുവെ കൂർത്ത അഗ്രങ്ങളോടു കൂടിയ കാലിലെ നഖങ്ങൾ ഹീൽസ് ധരിക്കുന്നതോടെ ചുരുങ്ങുന്നു. നഖങ്ങൾ കടുത്ത മർദം അനുഭവപ്പെടുന്നതോടെ അവയുടെ വളർച്ച മുരടിക്കുന്നു. 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top