Subpage Banner
Subpage Banner
21
September 2018 - 3:31 pm IST
Flash News
Archives

Troll

തനിക്കെതിരെ വന്ന വിമർ‌ശനങ്ങളെ ട്രോളി വി.ടി ബൽറാം എംഎൽഎ

Published:08 April 2018

ലൈക്ക് തെണ്ടാനുള്ള ഷോ ഓഫ് ആണ്. സഹായിക്കണം ബ്ലീസ്. തന്നെ വിമർശിച്ചവർക്കെതിരെ

കൊച്ചി: കണ്ണൂർ ,കരുണ മെഡിക്കൽ ബിൽ വിഷയത്തിൽ തന്നെ പരിഹസിച്ച റോജി എം.ജോണിനെയും കെഎസ് ശബരിനാഥനെയും ട്രോളി വി.ടി ബൽറാം എംഎൽഎ.ലൈക്ക്‌ തെണ്ടാനുള്ള ഒരു പച്ച മനുഷ്യന്‍റെ എളിയ പരിശ്രമമാണ്‌, മൊത്തം ഷോ ഓഫാണ്‌,സഹായിക്കണം ബ്ലീസ്‌ എന്ന പേരിൽ തന്‍റെ ഫോട്ടോ ഇട്ടാണ് ബൽറാം രംഗത്ത് എത്തിയിരിക്കുന്നത്.

 

ഉത്തരവാദത്തപ്പെട്ട വേദികളില്‍ ചര്‍ച്ച ചെയ്യാതെ അവസരം നോക്കി പൊതുസമൂഹത്തില്‍ പാര്‍ടിയെ പ്രതിരോധത്തിലാക്കി 'ഞാന്‍ മാത്രം മാന്യന്‍, മറ്റെല്ലാവരും സ്വാശ്രയ മുതലാളിമാര്‍ക്കൊപ്പമെന്ന പ്രതീതി സൃഷ്ടിക്കുന്ന ആദര്‍ശരാഷ്ട്രീയത്തോട് അശേഷം താല്‍പ്പര്യമില്ല. ലൈക്കുകള്‍ക്കും കൈയടിക്കുംവേണ്ടി ധാര്‍മിക ഉത്തരവാദിത്തത്തില്‍നിന്നും ഒളിച്ചോടാനില്ലെന്നും റോജി എം ജോണ്‍ ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു. അതിന് പിന്നാലെ ശബരീനാഥന്‍ എംഎല്‍എയും ബല്‍റാമിനെതിരെ രംഗത്ത് വന്നിരുന്നു.

 


വാർത്തകൾ

Sign up for Newsletter



top