Subpage Banner
Subpage Banner
16
November 2018 - 7:28 pm IST
Flash News
Archives

Offbeat

pets

ഇവർ കോടീശ്വരന്മാർ

Published:03 November 2018

സമ്പാദ്യം കൊണ്ട് മുന്നിൽ നിൽക്കുന്ന വളർത്തുമൃഗങ്ങളുടെ പട്ടിക ഇൻഷ്വറൻസ് കമ്പനിയായ കംപെയർ ദ് മാർക്കറ്റ് പുറത്തു വിട്ടിട്ടു‌ണ്ട്. പൂച്ച, നായ തുടങ്ങി കോഴി വരെ ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

വളർത്തു മൃഗങ്ങളെ സ്നേഹിക്കുകയും അവരെ സ്വന്തം മക്കളെപ്പോലെ നോക്കുകയും ചെയ്യുന്നവരെ നമുക്കറിയാം. അവർക്കായി വസ്ത്രം തയ്ച്ചു കൊടുക്കുകയും അവരെ കുളിപ്പിക്കുകയും ഭക്ഷണം കഴിപ്പിക്കുകയുമെല്ലാം ചെയ്യാറുമുണ്ട് ഉടമകൾ. എന്നാൽ ഇതൊന്നും കൂടാതെ  സ്വന്തം സ്വത്ത് മുഴുവൻ വളർത്തു മൃഗങ്ങളുടെ പേരിൽ എഴുതിവയ്ക്കുന്ന ഉടമകളുമുണ്ട്.

അങ്ങനെ സമ്പാദ്യം കൊണ്ട് മുന്നിൽ നിൽക്കുന്ന വളർത്തുമൃഗങ്ങളുടെ പട്ടിക ഇൻഷ്വറൻസ് കമ്പനിയായ കംപെയർ ദ് മാർക്കറ്റ് പുറത്തു വിട്ടിട്ടു‌ണ്ട്. പൂച്ച, നായ തുടങ്ങി കോഴി വരെ ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. പട്ടികയിലെ ആദ്യ റാങ്കുകരെ പരിചയപ്പെടാം. 

ഗുന്തർ നാലാമൻ ( നായ, ആസ്തി, 3.5 കോടി ഡോളർ)

മുൻഗാമിയായ ഗുന്തർ മൂന്നാമനിൽ നിന്നും  കൈമാറിവന്ന സ്വത്താണിത്. ജർമൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട നായയാണിത്. ജർമൻ സ്വദേശിയായ കാർലറ്റ് ലീബെൻസ്റ്റീൻ തന്‍റെ കാലശേഷം സ്വത്തു മുഴുവൻ നായയുടെ പേരിൽ എഴുതിവെച്ചു. നിരവധി വീടുകളും പരിചാരകരും പാചക്കാരുമെല്ലാമുള്ള ഗുന്തർ നയിക്കുന്നത് രാജകീയ ജീവിതമാണ്. 

ഗ്രംപി ക്യാറ്റ് (പൂച്ച, 9.95 കോടി ഡോളർ)


രൗദ്രം സ്ഥായീഭാവമായി കൊണ്ടുനടക്കുന്ന ഗ്രംപി ഇന്‍റർനെറ്റിലെ താരമാണ്. യഥാർഥ് പേര് ടർദർ സോസെന്നാണ്. 

ഒലിവിയ ബെൻസൺ (പൂച്ച, 9.7 കോടി ഡോളർ)


ഹോളിവുഡ് നടിയായ ടെയ്‌ലർ സ്വിഫ്റ്റിന്‍റെ വളർത്തുപൂച്ചയാണിത്. നിരവധി പരസ്യചിത്രങ്ങളിൽ മുഖം കാണിച്ചിട്ടുള്ള ഒലിവിയ സ്കോട്ടിഷ് ഫോൾഡ് ഇനത്തിൽപ്പെട്ടതാണ്. 

സാ​ഡി, സ​ണ്ണി, ലോ​റ​ൻ, ലൈ​ല, ലൂ​ക്ക (നാ​യ​ക​ൾ, ആ​കെ ആ​സ്തി മൂ​ന്നു കോ​ടി ഡോ​ള​ർ)


അ​മേ​രി​ക്ക​ൻ ടി​വി താ​ര​മാ​യ ഒ​പ്ര വി​ൻ​ഫ്രി ത​ന്‍റെ സ്വ​ത്തി​ന്‍റെ ഒ​രു ഭാ​ഗം വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​ടെ പേ​രി​ൽ എ​ഴു​തി​വ​ച്ചു.

ജി​ഗൂ (കോ​ഴി, 1.5 കോ​ടി ഡോ​ള​ർ)


ബ്രി​ട്ടീ​ഷ് ധ​നി​ക​നാ​യ മി​ൽ​സ് ബ്ലാ​ക്ക്‌​വെ​ൽ ത​ന്‍റെ വി​ൽ​പ​ത്ര​ത്തി​ൽ സ്വ​ത്തി​ന്‍റെ ഒ​രു പ​ങ്ക് വ​ള​ർ​ത്തു​കോ​ഴി​യു​ടെ പേ​രി​ൽ എ​ഴു​തി​വ​യ്ക്കു​ക​യാ​യി​രു​ന്നു.


വാർത്തകൾ

Sign up for Newsletter



top