Subpage Banner
Subpage Banner
17
November 2018 - 2:19 am IST
Flash News
Archives

Market

fuel-price-decrease

ഇ​ന്ധ​ന വി​ല കു​റ​യു​ന്നു

Published:05 November 2018

ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി റെ​ക്കോ​ര്‍ഡു​ക​ള്‍ ഭേ​ദി​ച്ച് കു​തി​ച്ചു ക​യ​റി​യി​രു​ന്ന ഇ​ന്ധ​ന​വി​ല കു​റ​യു​ന്നു. ക​ഴി​ഞ്ഞ നാ​ലാ​ഴ്ച​ക്കി​ടെ പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 4.11 രൂ​പ​യും ര​ണ്ടാ​ഴ്ച​ക്കി​ടെ ഡീ​സ​ലി​ന് 2.67 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ആ​ഗോ​ള​വി​പ​ണി​യി​ല്‍ എ​ണ്ണ വി​ല കു​റ​ഞ്ഞ​താ​ണ് നി​ര​ക്കു​ക​ളി​ലെ മാ​റ്റ​ത്തി​ന് കാ​ര​ണം.

ന്യൂ​ഡ​ൽ​ഹി: ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി റെ​ക്കോ​ര്‍ഡു​ക​ള്‍ ഭേ​ദി​ച്ച് കു​തി​ച്ചു ക​യ​റി​യി​രു​ന്ന ഇ​ന്ധ​ന​വി​ല കു​റ​യു​ന്നു. ക​ഴി​ഞ്ഞ നാ​ലാ​ഴ്ച​ക്കി​ടെ പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 4.11 രൂ​പ​യും ര​ണ്ടാ​ഴ്ച​ക്കി​ടെ ഡീ​സ​ലി​ന് 2.67 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ആ​ഗോ​ള​വി​പ​ണി​യി​ല്‍ എ​ണ്ണ വി​ല കു​റ​ഞ്ഞ​താ​ണ് നി​ര​ക്കു​ക​ളി​ലെ മാ​റ്റ​ത്തി​ന് കാ​ര​ണം.

   ഇ​ന്ന​ലെ പെ​ട്രോ​ള്‍ വി​ല​യി​ല്‍ 21 പൈ​സ​യും ഡീ​സ​ലി​ന് 17 പൈ​സ​യു​മാ​ണ് കു​റ​ഞ്ഞ​ത്. പു​തി​യ റെ​ക്കോ​ര്‍ഡു​ക​ള്‍ സൃ​ഷ്ടി​ച്ച ഇ​ന്ധ​ന​വി​ല ഒ​ക്റ്റോ​ബ​ര്‍ 18 മു​ത​ലാ​ണ് കു​റ​ഞ്ഞു തു​ട​ങ്ങി​യ​ത്. ക​ഴി​ഞ്ഞ​മാ​സം ആ​ദ്യം പെ​ട്രോ​ള്‍ വി​ല മും​ബൈ​യി​ല്‍ 91.34 രൂ​പ​യും ഡ​ല്‍ഹി​യി​ല്‍ 84 രൂ​പ​യു​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ആ​ഗ​സ്റ്റ് 16 മു​ത​ല്‍ ഒ​ക്റ്റോ​ബ​ര്‍ 4 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 6.86 രൂ​പ​യും ഡീ​സ​ലി​ന് 6.73 രൂ​പ​യു​മാ​ണ് ഉ​യ​ര്‍ന്ന​ത്. പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ എ​ക്സൈ​സ് തീ​രു​വ​യി​ല്‍ ചെ​റി​യ ഇ​ള​വ് വ​രു​ത്താ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്നു.

   അ​ന്താ​രാ​ഷ്ട്ര അ​സം​സ്കൃ​ത എ​ണ്ണ വി​ല​യി​ലു​ണ്ടാ​യ ഇ​ടി​വും രൂ​പ ക​രു​ത്താ​ര്‍ജി​ക്കാ​ന്‍ തു​ട​ങ്ങി​യ​തു​മാ​ണ് ഇ​ന്ധ​ന​വി​ല കു​റ​യാ​ന്‍ ഇ​ട​യാ​ക്കി​യ​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും ഇ​ന്ധ​ന​വി​ല കു​റ​യു​മെ​ന്നാ​ണ് റി​പ്പോ​ര്‍ട്ടു​ക​ള്‍. നി​ല​വി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 82.25 രൂ​പ​യും ഡീ​സ​ലി​ന് 78.73 രൂ​പ​യു​മാ​ണ് വി​ല.


വാർത്തകൾ

Sign up for Newsletter



top