Subpage Banner
Subpage Banner
16
November 2018 - 7:57 pm IST
Flash News
Archives

Special

duck.jpg

ഓറഞ്ച് നിറമുള്ള തൂവലുകൾ, പർപ്പിൾ നിറത്തിൽ മാറിടം; അത്ഭുതമായി താറാവ്

Published:05 November 2018

സാധാരണ ഈ ഇനത്തിൽപ്പെട്ട താറാവുകളെ കാണാൻ കഴിയുന്നത് ചൈനയിലും ജപ്പാനിലുമാണ്. താറാവിന് ആരോഗ്യപരമായി കുഴപ്പങ്ങളൊന്നുമില്ലെന്നാണ് പാർക്ക് അധികൃതർ പറയുന്നത്. പറക്കുകയും ഭക്ഷണം കഴിക്കുകയുമൊക്കെ താറാവ് ചെയ്യുന്നുണ്ട്.

പക്ഷി പ്രേമികൾക്കും നിരീക്ഷകർക്കും കൗതുകമായിരിക്കുകയാണ് ന്യൂയോർക്കിലെ സെൻട്രൽ പാർക്കിലെത്തിയിരിക്കുന്ന പുതിയ അതിഥി. മണ്ഡാരിൻ ഇനത്തിൽപ്പെട്ട താറാവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമായി മാറിയിരിക്കുന്നത്. പല നിറമാണ് താറാവിന്‍റെ ചിറകുകൾക്കും തൂവലിനുമൊക്കെ.

കഴിഞ്ഞ മാസമാണ് ആൺ താറാവിനെ പാർക്കിലെ കുളത്തിൽ കണ്ടെത്തിയത്. സാധാരണ ഈ ഇനത്തിൽപ്പെട്ട താറാവുകളെ കാണാൻ കഴിയുന്നത് ചൈനയിലും ജപ്പാനിലുമാണ്. താറാവിന് ആരോഗ്യപരമായി കുഴപ്പങ്ങളൊന്നുമില്ലെന്നാണ് പാർക്ക് അധികൃതർ പറയുന്നത്. പറക്കുകയും ഭക്ഷണം കഴിക്കുകയുമൊക്കെ താറാവ് ചെയ്യുന്നുണ്ട്.

ഓറഞ്ച് നിറമുള്ള തൂവലുകളാണ് താറാവിന്. പുതിയ അതിഥിയെ കാണുവാനും ചിത്രങ്ങളെടുക്കാനും നിരവധി പേരാണ് പാർക്കിലേക്കെത്തുന്നത്. പക്ഷേ താറാവ് എങ്ങനെ സെൻട്രൽ പാർക്കിലെത്തി എന്നു കണ്ടെത്തുവാനുള്ള ശ്രമത്തിലാണ് പാർക്ക് അധികൃതർ.

 


വാർത്തകൾ

Sign up for Newsletter



top