Subpage Banner
Subpage Banner
16
November 2018 - 7:37 pm IST
Flash News
Archives

Football

kerala-balsters-vs-banglore-fc-2018

കൊച്ചിയിൽ ബം​ഗ​ളൂ​രു ബ്ലാ​സ്റ്റ്

Published:05 November 2018

ക​ളി​യു​ടെ ആ​ദ്യാ​വ​സാ​നം നി​ർ​ലോ​ഭം അ​വ​സ​ര​ങ്ങ​ൾ തു​ല​ച്ച കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് തോ​ൽ​വി ചോ​ദി​ച്ചു വാ​ങ്ങു​ക​യാ​യി​രു​ന്നു. ക​ളി​യു​ടെ തു​ട​ക്ക​ത്തി​ൽ  ല​ഭി​ച്ച മി​ക​ച്ച അ​വ​സ​രം സി.​കെ. വി​നീ​ത് പു​ത്തേ​ക്ക​ടി​ച്ചു ക​ള​ഞ്ഞു. പി​ന്നാ​ലെ പ്ര​ശാ​ന്തി​ന്‍റെ മി​ക​ച്ചൊ​രു പാ​സ് സ്ലാ​വി​സ സ്റ്റൊ​യ​നോ​വി​ച്ചും പാ​ഴാ​ക്കി.

കൊ​ച്ചി: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ലെ സ​മ​നി​ല​ക്ക​ളി​ക്ക് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് വി​രാ​മ​മി​ട്ടു. സ്വ​ന്തം ത​ട്ട​ക​മാ​യ കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യ​ത്തി​ൽ കേ​ര​ള​ത്തെ കാ​ത്തി​രു​ന്ന​ത് ജ​യ​മ​ല്ല, ഹ‌‌ൃ​ദ​യം ത​ക​ർ​ക്കു​ന്ന തോ​ൽ​വി​യാ​യി​രു​ന്നു. ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​ണ് ബം​ഗ​ളൂ​രു എ​ഫ്സി കേ​ര​ള​ത്തി​നെ പ​രാ​ജ​യ​ത്തി​ന്‍റെ ക​യ്പ്പു​നീ​ർ കു​ടി​പ്പി​ച്ച​ത്. ‌തോ​ൽ​വി​യ​റി​യാ​തെ​യു​ള്ള കേ​ര​ള​ത്തി​ന്‍റെ യാ​ത്ര​യ്ക്കും ഇ​തോ​ടെ അ​ന്ത്യം. 

ക​ളി​യു​ടെ ആ​ദ്യാ​വ​സാ​നം നി​ർ​ലോ​ഭം അ​വ​സ​ര​ങ്ങ​ൾ തു​ല​ച്ച കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് തോ​ൽ​വി ചോ​ദി​ച്ചു വാ​ങ്ങു​ക​യാ​യി​രു​ന്നു. ക​ളി​യു​ടെ തു​ട​ക്ക​ത്തി​ൽ  ല​ഭി​ച്ച മി​ക​ച്ച അ​വ​സ​രം സി.​കെ. വി​നീ​ത് പു​ത്തേ​ക്ക​ടി​ച്ചു ക​ള​ഞ്ഞു. പി​ന്നാ​ലെ പ്ര​ശാ​ന്തി​ന്‍റെ മി​ക​ച്ചൊ​രു പാ​സ് സ്ലാ​വി​സ സ്റ്റൊ​യ​നോ​വി​ച്ചും പാ​ഴാ​ക്കി. എ​ന്നാ​ൽ 17ാം മി​നി​റ്റി​ൽ പ്ര​തി​രോ​ധം മ​റ​ന്ന ബ്ലാ​സ്റ്റേ​ഴ്സ് താ​ര​ങ്ങ​ളെ ഓ​ടി​ത്തോ​ൽ​പ്പി​ച്ച സു​നി​ൽ ഛേത്രി ​മി​ക​ച്ചൊ​രു ഫി​നി​ഷി​ങ്ങി​ലൂ​ടെ ബം​ഗ​ളൂ​രു​വി​നെ മു​ന്നി​ലെ​ത്തി​ച്ചു (1-0). 

പി​ന്നാ​ലെ പ്ര​ശാ​ന്ത് ബോ​ക്സി​ലേ​ക്ക് ന​ൽ​കി​യ താ​ഴ്ന്ന ക്രോ​സ് സെ​യ്മി​ൻ​ല​ൻ ദൗം​ഗ​ൽ സൈ​ഡ് നെ​റ്റി​ലേ​ക്ക​ടി​ച്ചു. പ​ക്ഷേ, സ​ഹ​ൽ സ​മ​ദി​നെ നി​ഷു കു​മാ​ർ ബോ​ക്സി​നു​ള്ളി​ൽ ഫൗ​ൾ ചെ​യ്തി​നു ല​ഭി​ച്ച പെ​ന​ൽ​റ്റി ഉ​ശി​ര​ൻ സ്ട്രൈ​ക്കി​ലൂ​ടെ സ്ലാ​വി​സ സ്റ്റൊ​യ​നോ​വി​ച്ച് ബം​ഗ​ളൂ​രു ഗോ​ളി​യെ കീ​ഴ​ട​ക്കി (1-1). ര​ണ്ടാം പ​കു​തി​യി​ലും മി​ക​ച്ച നീ​ക്ക​ങ്ങ​ൾ ഇ​രു ടീ​മു​ക​ളു​ടെ​യും ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യി. പ​ക്ഷേ ഗോ​ൾ അ​ക​ന്നു​നി​ന്നു. ഒ​ടു​വി​ൽ 80ാം മി​നി​റ്റി​ൽ നി​ക്കോ​ള ക്ര​മ​റോ​വി​ച്ചി​ന്‍റെ സെ​ൽ​ഫ് ഗോ​ളി​ന്‍റെ രൂ​പ​ത്തി​ൽ സീ​സ​ണി​ലെ ആ​ദ്യ പ​രാ​ജ​യം കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നെ തേ​ടി​യെ​ത്തു​ക​യും ചെ​യ്തു (2-1).  
 


വാർത്തകൾ

Sign up for Newsletter



top