Flash News
Archives

Analysis

മനംനിറച്ച് ബ്രാവോ

Published:09 April 2018

# സു​നി​ൽ ഗ​വാ​സ്ക​ർ

ആ​ദ്യ ദി​നം ചെ​ന്നൈ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്ന് ആ​വേ​ശം ഉ​ൾ​ക്കൊ​ണ്ടാ​കും ര​ണ്ട് വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ടൂ​ർ​ണ​മെ​ന്‍റി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്ന രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സും ഇ​ന്ന് ഇ​റ​ങ്ങു​ന്ന​ത്.

ലീ​ഗി​ലെ ഏ​റ്റ​വും സ​ന്തു​ലി​ത​മാ​യ ടീ​മാ​ണ് രാ​ജ​സ്ഥാ​ൻ. നാ​യ​ക​ൻ സ്റ്റീ​വ് സ്മി​ത്തി​നെ ന​ഷ്ട​പ്പെ​ട്ടെ​ങ്കി​ലും ഷെ​യ്ൻ വോ​ൺ എ​ന്ന മെ​ന്‍റ​ർ താ​ര​ങ്ങ​ൾ​ക്ക് തു​ണ​യാ​യു​ണ്ട്

ചെ​ന്നൈ സൂ​പ്പ​ർ കി​ങ്സി​ന്‍റെ ത്ര​സി​പ്പി​ക്കു​ന്ന വി​ജ​യ​വു​മാ​യി ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ന്‍റെ 11 ാം എ​ഡി​ഷ​ന് തു​ട​ക്കം. ഓ​ൾ റൗ​ണ്ട​ർ ഡ്വ​യ്ൻ ബ്രാ​വോ​യു​ടെ വെ​ടി​ക്കെ​ട്ട് ബാ​റ്റി​ങ്ങും പ​രു​ക്കേ​റ്റ് പു​റ​ത്തു​പോ​യ കേ​ദാ​ർ ജാ​ദ​വി​ന്‍റെ കി​ടി​ല​ൻ ഫി​നി​ഷി​ങ്ങു​മാ​ണ് ചെ​ന്നൈ​യ്ക്ക് വി​ജ​യം ഉ​റ​പ്പി​ച്ച​ത്. ബ്രാ​വോ​യു​ടെ കൗ​ശ​ലം നി​റ​ഞ്ഞ അ​വ​സാ​ന ഓ​വ​റാ​ണ് 180 എ​ന്ന സ്കോ​റി​ലേ​ക്ക് കു​തി​ച്ച മും​ബൈ​യെ  പി​ടി​ച്ചു​കെ​ട്ടി​യ​ത്. സ്ലോ​ഗ് ഓ​വ​റു​ക​ളി​ൽ ത​ക​ർ​പ്പ​ന​ടി​ക​ൾ​ക്ക് ശേ​ഷി​യു​ള്ള താ​ര​ങ്ങ​ൾ നി​ല​യു​റ​പ്പി​ച്ച് നി​ന്ന​പ്പോ​ഴാ​ണ് സ്ലോ​ബോ​ളും വേ​ഗം ഒ​ളി​പ്പി​ച്ചു​വ​ച്ച യോ​ർ​ക്ക​റു​ക​ളു​മാ​യി ബ്രാ​വോ ക​ളം നി​റ​ഞ്ഞ​ത്. 

 ചെ​ന്നൈ ബാ​റ്റി​ങ്ങ് തു​ട​ങ്ങി 16 ാം ഓ​വ​ർ ക​ഴി​ഞ്ഞ​പ്പോ​ൾ വി​ജ​യ​ത്തി​ന് ഒ​രു ഓ​വ​റി​ൽ 11 റ​ൺ​സ് വീ​തം വേ​ണ്ടി​യി​രു​ന്ന​പ്പോ​ഴാ​ണ് ഈ ​ട്രി​നി​ഡാ​ഡി​യ​ൻ താ​രം നി​റ​ഞ്ഞാ​ടി​യ​ത്. ര​ണ്ട് വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ലീ​ഗി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ ചെ​ന്നൈ​യു​ടെ ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കു​ന്ന വി​ജ​യ​മാ​യി​രു​ന്നു ബ്രാ​വോ ഒ​രു​ക്കി​യ​ത്. പ​രി​ച​യ സ​മ്പ​ത്തു​ള്ള ബാ​റ്റ്സ്മാ​ന്മാ​രെ​ല്ലാം ത​ക​ർ​ന്ന​ടി​ഞ്ഞി​ട​ത്താ​ണ് ബ്രാ​വോ ക​രു​ത്ത് കാ​ട്ടി​യെ​ന്ന​തും ഇ​ന്നി​ങ്സി​ന്‍റെ മാ​റ്റു​കൂ​ട്ടു​ന്നു. 

ആ​ദ്യ ദി​നം ചെ​ന്നൈ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്ന് ആ​വേ​ശം ഉ​ൾ​ക്കൊ​ണ്ടാ​കും ര​ണ്ട് വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ടൂ​ർ​ണ​മെ​ന്‍റി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്ന രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സും ഇ​ന്ന് ഇ​റ​ങ്ങു​ന്ന​ത്. ലീ​ഗി​ലെ ഏ​റ്റ​വും സ​ന്തു​ലി​ത​മാ​യ ടീ​മാ​ണ് രാ​ജ​സ്ഥാ​ൻ. നാ​യ​ക​ൻ സ്റ്റീ​വ് സ്മി​ത്തി​നെ ന​ഷ്ട​പ്പെ​ട്ടെ​ങ്കി​ലും ഷെ​യ്ൻ വോ​ൺ എ​ന്ന മെ​ന്‍റ​ർ താ​ര​ങ്ങ​ൾ​ക്ക് തു​ണ​യാ​യു​ണ്ട്. ടി-20 ​ക്രി​ക്ക​റ്റി​ൽ ഏ​റ്റ​വും മി​ക​ച്ച റെ​ക്കോ​ഡു​ള്ള അ​ജി​ൻ​ക്യ ര​ഹാ​നെ​യെ​ന്ന പു​തി​യ നാ​യ​ക​ൻ മാ​നെ​ജ്മെ​ന്‍റ് ത​ന്നി​ൽ ഏ​ൽ​പ്പി​ച്ച ഉ​ത്ത​ര​വാ​ദി​ത്തം ഭം​ഗി​യാ​യി നി​ർ​വ​ഹി​ക്കു​മെ​ന്ന് ക​രു​താം. സി​ക്സു​ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​ൽ പി​ശു​ക്കു കാ​ണി​ക്കു​ന്ന ര​ഹാ​നെ ബൗ​ണ്ട​റി​ക​ളു​മാ​യി സ്കോ​ർ ബോ​ർ​ഡ് ഉ​യ​ർ​ത്താ​ൻ വി​ദ​ഗ്ധ​നാ​ണ്. 

നാ​യ​ക​നെ ന​ഷ്ട​പ്പെ​ട്ട​തി​ന്‍റെ ആ​ഘാ​ത​വു​മാ​യി ത​ന്നെ​യാ​ണ് സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദും എ​ത്തു​ന്ന​ത്. ഡേ​വി​ഡ് വാ​ർ​ണ​റു​ടെ അ​ഭാ​വം ഹൈ​ദ​രാ​ബാ​ദി​ന് വ​ലി​യ വി​ല​യാ​കും ന​ൽ​കേ​ണ്ടി വ​രു​ന്ന​ത്. എ​ന്നാ​ൽ ന്യൂ​സി​ല​ൻ​ഡി​നാ​യി ഏ​റ്റ​വും മി​ക​ച്ച വി​ജ​യ​ങ്ങ​ൾ സ​മ്മാ​നി​ച്ച​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​വു​മാ​യാ​ണ് കെ​യ്ൻ വി​ല്ല്യം​സ​ൺ സ​ൺ​റൈ​സേ​ഴ്സി​നെ ന​യി​ക്കാ​നെ​ത്തു​ന്ന​ത്.മ​ത്സ​രം രാ​ജ​സ്ഥാ​ന്‍റെ ബാ​റ്റ്സ്മാ​ന്മാ​രും സ​ൺ​റൈ​സേ​ഴ്സി​ന്‍റെ ബൗ​ള​ർ​മാ​രും ത​മ്മി​ലു​ള്ള പോ​രാ​ട്ട​മാ​കും ഇ​ത്. കൂ​ടാ​തെ ലീ​ഗി​ൽ പു​തി​യ നാ​യ​ക​ന്മാ​രാ​യി എ​ത്തി​യ​വ​രു​ടെ പ്ര​ക​ട​നം കാ​ണാ​ൻ കാ​ത്തി​രി​ക്കു​ക​യാണ് ആ​രാ​ധ​ക​ർ​ക്കൊ​പ്പം ഞാ​നും. 
Professional Management Group / ESP


വാർത്തകൾ

Sign up for Newslettertop