ISL-2018-219
21
January 2019 - 9:59 am IST
Flash News
Archives

Cricket

Indias-Rohit-Sharma-plays-a-shot

സെഞ്ചുറി നേടി റെക്കോഡിട്ട് രോഹിത്; വിൻഡീസിന് 196 റൺസ് വിജയലക്ഷ്യം

Published:06 November 2018

സെഞ്ചുറി നേടിയ രോഹിതും അവസാന ഓവറുകളിൽ തകർത്തടിച്ച കെ.എൽ. രാഹുലുമാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ പേരിലുള്ള ലക്നൗ സ്റ്റേഡിയത്തിലെ ആദ്യ രാജ്യാന്തര മൽസരം  ആരാധകർക്കൊരുക്കിയത് ബാറ്റിങ് വിരുന്നാണ്. 

ലക്നൗ: വിൻഡീസിനെതിരായ രണ്ടാം ട്വന്‍റി-20യിൽ ബാറ്റിങ് വെടിക്കെട്ട് തീർത്ത് ഇന്ത്യ. രാജ്യാന്തര ട്വന്‍റി20യിൽ നാലു സെഞ്ചുറികളെന്ന റെക്കോർഡ് നേട്ടത്തിലേക്ക് ബാറ്റുവീശിയ രോഹിത് ശർമയുടെ മികവിൽ ഇന്ത്യ വിൻഡീസിനു മുന്നിൽ ഉയർത്തിയത് 196 റൺസ് വിജയലക്ഷ്യം.

സെഞ്ചുറി നേടിയ രോഹിതും അവസാന ഓവറുകളിൽ തകർത്തടിച്ച കെ.എൽ. രാഹുലുമാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ പേരിലുള്ള ലക്നൗ സ്റ്റേഡിയത്തിലെ ആദ്യ രാജ്യാന്തര മൽസരം  ആരാധകർക്കൊരുക്കിയത് ബാറ്റിങ് വിരുന്നാണ്. 

20 ഓവറിൽ രണ്ടു വിക്കറ്റു മാത്രം നഷ്ടപ്പെടുത്തിയാണ് ഇന്ത്യ 195 റൺസെടുത്തത്. രോഹിത് 61 പന്തുകളില്‍ 111 റണ്‍സും രാഹുല്‍ 14 പന്തില്‍ 26 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു. ധവാന്‍ 43 റണ്‍സെടുത്തു. റണ്ടാതു പുറത്തായ ഋഷഭ് പന്തിനു 5 റൺസ് മാത്രമാണ് എടുക്കാനായത്.

ഖാരി പിയറി, ഫാബിയൻ അലൻ എന്നിവർക്കാണ് വിക്കറ്റ്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വിൻഡീസ് ഏഴ് ഓവർ പൂർത്തിയാകുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 48 റൺസ് എന്ന നിലയിലാണ്. 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top