24
April 2019 - 11:29 am IST
Flash News
Archives

Cricket

rohit-sharma-vs-windies

രോഹിത് ധമാക്ക

Published:07 November 2018

ടോ​സ് നേ​ടി ഇ​ന്ത്യ​യെ ബാ​റ്റി​ങ്ങി​ന് ക്ഷ​ണി​ച്ച വെ​സ്റ്റി​ൻ​ഡീ​സി​നെ കാ​ത്തി​രു​ന്ന​ത് മ​റ​ക്കാ​ൻ കൊ​തി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ. ക്ലാ​സും ടൈ​മി​ങ്ങും ക​രു​ത്തും സ​മ​ന്വ​യി​പ്പി​ച്ച രോ​ഹി​ത് വി​ൻ​ഡീ​സ് പ​ന്തേ​റു​കാ​രെ ആ​വോ​ളം ത​ല്ലി​യൊ​തു​ക്കി. അ​ന്താ​രാ​ഷ്ട്ര ട്വ​ന്‍റി20​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സെ​ഞ്ച്വ​റി (4) നേ​ടി​യ ബാ​റ്റ്സ്മാ​ൻ എ​ന്ന പെ​രു​മ ബാ​റ്റി​ങ് താ​ണ്ഡ​വ​ത്തി​നൊ​ടു​വി​ൽ രോ​ഹി​തി​നെ തേ​ടി​യെ​ത്തി.

ല​ക്നൗ: ദീ​പാ​വ​ലി രാ​വി​ൽ ക്രി​ക്ക​റ്റ് ആ​രാ​ധ​ക​രു​ടെ ക​ണ്ണ​ഞ്ച​പ്പി​ച്ച്, മ​നം നി​റ​ച്ച് നാ​യ​ക​ൻ രോ​ഹി​ത് ശ​ർ​മ്മ​യു​ടെ വെ​ടി​ക്കെ​ട്ട്. വി​ൻ​ഡീ​സ് ബൗ​ള​ർ​മാ​രു​ടെ ഓ​രോ പ​ന്തി​ലും ഷോ​ട്ടു​ക​ളു​ടെ പൂ​ത്തി​രി​ക​ളും അ​മി​ട്ടു​ക​ളും തീ​ർ​ത്ത വ​ർ​ണാ​ഭ​മാ​യ ബാ​റ്റി​ങ് വി​സ്ഫോ​ട​ന​ത്തി​ലൂ​ടെ ട്വ​ന്‍റി20 ക​രി​യ​റി​ലെ നാ​ലാം സെ​ഞ്ച്വ​റി കു​റി​ച്ച രോ​ഹി​ത് (111*) ഇ​ന്ത്യ​യ്ക്ക് സ​മ്മാ​നി​ച്ച​ത് മി​ന്നും ജ​യം. 71 റ​ൺ​സി​നാ​ണ് ര​ണ്ടാം ട്വ​ന്‍റി20​യി​ൽ ടീം ​ഇ​ന്ത്യ വെ​സ്റ്റി​ൻ​ഡീ​സി​നെ തോ​ൽ​പ്പി​ച്ച​ത്. കു​ൽ​ദീ​പ് യാ​ദ​വ് (2), ഭു​വ​നേ​ശ്വ​ർ കു​മാ​ർ (2), ഖ​ലീ​ൽ അ​ഹ​മ്മ​ദ് (2), ജ​സ്പ്രീ​ത് ബും​റ (2)  എ​ന്നി​വ​ർ ഇ​ന്ത്യ​ൻ ‌ബൗ​ളി​ങ് ആ​ക്ര​മ​ണ​ത്തി​ന് ചു​ക്കാ​ൻ പി​ടി​ച്ചു. ഡാ​രെ​ൻ ബ്രാ​വോ​യും (23), കീ​മോ പോ​ളും (20) ക​രീ​ബി​യ​ൻ പ​ട​യു​ടെ പ്ര​ധാ​ന സ്കോ​റ​ർ​മാ​ർ. സ്കോ​ർ: ഇ​ന്ത്യ-195/2 (20ഓ​വ​ർ). വി​ൻ​ഡീ​സ്-124/9 (20) ഇ​തോ​ടെ മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി (2-0).

ടോ​സ് നേ​ടി ഇ​ന്ത്യ​യെ ബാ​റ്റി​ങ്ങി​ന് ക്ഷ​ണി​ച്ച വെ​സ്റ്റി​ൻ​ഡീ​സി​നെ കാ​ത്തി​രു​ന്ന​ത് മ​റ​ക്കാ​ൻ കൊ​തി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ. ക്ലാ​സും ടൈ​മി​ങ്ങും ക​രു​ത്തും സ​മ​ന്വ​യി​പ്പി​ച്ച രോ​ഹി​ത് വി​ൻ​ഡീ​സ് പ​ന്തേ​റു​കാ​രെ ആ​വോ​ളം ത​ല്ലി​യൊ​തു​ക്കി. അ​ന്താ​രാ​ഷ്ട്ര ട്വ​ന്‍റി20​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സെ​ഞ്ച്വ​റി (4) നേ​ടി​യ ബാ​റ്റ്സ്മാ​ൻ എ​ന്ന പെ​രു​മ ബാ​റ്റി​ങ് താ​ണ്ഡ​വ​ത്തി​നൊ​ടു​വി​ൽ രോ​ഹി​തി​നെ തേ​ടി​യെ​ത്തി. ന്യൂ​സി​ല​ൻ​ഡി​ന്‍റെ കോ​ളി​ൻ മ​ൺ​റോ(3)​യെ​യാ​ണ് ഹി​റ്റ്മാ​ൻ മ​റി​ക​ട​ന്ന​ത്. എ​ട്ടു ബൗ​ണ്ട​റി​യും ഏ​ഴു സി​ക്സും രോ​ഹി​തി​ന്‍റെ ദീ​പാ​വ​ലി വെ​ടി​ക്കെ​ട്ടി​ന് ച​ന്തം ചാ​ർ​ത്തി. ട്വ​ന്‍റി20​യി​ൽ ഇ​ന്ത്യ​യ്ക്കു​വേ​ണ്ടി​യു​ള്ള   റ​ൺ​വേ​ട്ട​യി​ൽ വി​രാ​ട് കോ​ഹ്‌​ലി​യെ (2102) പി​ന്ത‌​ള്ളി​യ​തും രോ​ഹി​തി​ന്‍റെ(2203) നേ​ട്ട​ങ്ങ​ളി​ൽ​പ്പെ​ട്ടു. കു​ട്ടി​ക്രി​ക്ക​റ്റി​ലെ റ​ൺ​സ് കൊ​യ്ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ കി​വി താ​രം മാ​ർ​ട്ടി​ൻ ഗു​പ്റ്റി​ൽ (2271) മാ​ത്ര​മേ ഇ​നി രോ​ഹി​ത് ശ​ർ​മ​യ്ക്കു മു​ന്നി​ലു​ള്ളു.

 ഓ​ഷാ​നെ തോ​മ​സി​ന്‍റെ​യും കീ​മോ പോ​ളി​ന്‍റെ​യും ക​ണി​ശ​ത​യു​ള്ള ബൗ​ളി​ങ്ങോ​ടെ​യാ​ണ് ല​ക്നൗ​വി​ലെ പു​ത്ത​ൻ സ്റ്റേ​ഡി​യ​ത്തി​ലെ ക​ന്നി​ക്ക​ളി​യു​ടെ തു​ട​ക്കം. എ​ന്നാ​ൽ പ​വ​ർ പ്ലേ​യി​ൽ ഇ​ടം​കൈ​യ​ൻ സ്പി​ന്ന​ർ ഖാ​രി പി​യ​ർ വ​ന്ന​തോ​ടെ രോ​ഹി​തി​ന്‍റെ ഗി​യ​ർ​മാ​റ്റം. ‌മി​ഡ് ഓ​ഫി​ലൂ​ടെ ബൗ​ണ്ട​റി​ക്ക് ശി​ക്ഷി​ച്ച് പി​യ​റെ രോ​ഹി​ത് വ​ര​വേ​റ്റു. പി​ന്നാ​ലെ തോ​മ​സി​നെ രോ​ഹി​ത് സി​ക്സ​റി​നും പൊ​ക്കി.ആ ​ഓ​വ​റി​ൽ ധ​വാ​ന്‍റെ വ​ക ര​ണ്ടു ബൗ​ണ്ട​റി​യും വ​ന്നു. പി​യ​റി​നെ വെ​റു​തെ​വി​ടാ​ൻ കൂ​ട്ടാ​ക്കാ​ത്ത രോ​ഹി​ത് മി​ഡ്ഓ​ൺ വ​ഴി വി​ൻ​ഡീ​സ് ബൗ​ള​റെ ഗാ​ല​റി കാ​ണി​ച്ചു. ഫാ​ബി​യ​ൻ അ​ല​നും ക്രെ​യ്ഗ് ബ്രാ​ത്‌​വെ​യ്റ്റും പ​ന്തെ​ടു​ത്ത​പ്പോ​ൾ ശാ​ന്ത​ത​യു​ടെ കു​റ​ച്ചു നി​മി​ഷ​ങ്ങ​ൾ പി​റ​വി​കൊ​ണ്ടു. പ​ക്ഷേ, ഒ​മ്പ​താം ഓ​വ​റി​ൽ ബ്രാ​ത്‌​വെ​യ്റ്റ് ഇ​ന്ത്യ​ൻ ബാ​റ്റി​ങ്ങി​ന്‍റെ ചൂ​ട​റി​യു​ക ത​ന്നെ ചെ​യ്തു. ധ​വാ​ൻ ഒ​രു​വ​ട്ടം ബ്രാ​ത്‌​വെ​യ്റ്റി​നെ അ​തി​ർ​ത്തി വ​ര​യി​ലേ​ക്ക് പ​റ​ഞ്ഞു​വി​ട്ട​പ്പോ​ൾ രോ​ഹി​ത് സി​ക്സും ഫോ​റും തൊ​ടു​ത്തു ഒ​പ്പം​ചേ​ർ​ന്നു. പോ​ളും അ​ല​നും അ​ത്ര​യ്ക്ക​ങ്ങ് ക​ത്തി​ക്ക​യ​റാ​ൻ ഇ​ന്ത്യ​ൻ ജോ​ടി​യെ അ​നു​വ​ദി​ക്കാ​ത്ത കു​റ​ച്ചു​നേ​രം കൂ​ടി​യു​ണ്ടാ‌​യി.

പ​തി​നാ​ലാം ഓ​വ​റി​ൽ അ​ല​നെ ഇ​ര​ട്ട സി​ക്സി​ന് പ്ര​ഹ​രി​ച്ച് ‌ രോ​ഹി​ത് റ​ൺ​സ് പ്ര​വാ​ഹം സൃ​ഷ്ടി​ക്കു​ന്ന​തി​ൽ നി​ന്ന് പി​ന്നോ​ട്ടി​ല്ലെ​ന്ന് വി​ളി​ച്ചു​പ​റ​ഞ്ഞു. ധ​വാ​നെ (43) അ​ല​ൻ മ​ട​ക്കി​യി​ട്ടും സ്ഥാ​ന​ക്ക​യ​റ്റം കി​ട്ടി​വ​ന്ന ഋ​ഷ​ഭ് പ​ന്ത് (5) വേ​ഗം വീ​ണി​ട്ടും കെ.​എ​ൽ. രാ​ഹു​ൽ ക്രീ​സ് തൊ​ട്ട​തോ​ടെ ഇ​ന്ത്യ വീ​ണ്ടും മി​ന്നി​പ്പാ​ഞ്ഞു. ബ്രാ​ത്‌​വെ​യ്റ്റി​നെ ര​ണ്ടു ക്ലാ​സി​ക് ഷോ​ട്ടു​ക​ളി​ലൂ​ടെ അ​തി​ർ​ത്തി​വ​ര​യി​ലേ​ക്ക് പ​റ​ഞ്ഞു​വി​ട്ട രാ​ഹു​ൽ രോ​ഹി​തി​ന് പ​റ്റി​യ കൂ​ട്ടാ​ളി​യെ​ന്നു തെ​ളി​യി​ച്ചു. 

രോ​ഹി​ത്തി​ന്‍റെ ബാ​റ്റി​ലൂ​ടെ പി​യ​റും ഗ്യാ​ല​റി​യും ബൗ​ണ്ട​റി​യും ദ​ർ​ശി​ച്ചു. രാ​ഹു​ലും പി​യ​റി​നെ സി​ക്സി​നു തൂ​ക്കി. 21 റ​ൺ​സ് ആ ​ഓ​വ​റി​ൽ പി​റ​ന്നു. അ​പ്പോ​ഴേ​ക്കും രോ​ഹി​ത് സെ​ഞ്ച്വ​റി​ക്ക് അ​രു​കി​ൽ എ​ത്തി​യി​രു​ന്നു. അ​വ​സാ​ന ഓ​വ​റി​ൽ ബ്രാ​ത്‌​വെ​യ്റ്റി​നെ തു​ട​ർ​ച്ച​യാ​യി ഫോ​റ​ടി​ച്ച രോ​ഹി​ത് സെ​ഞ്ച്വ​റി ആ​ഘോ​ഷി​ക്കു​മ്പോ​ൾ വി​ൻ​ഡീ​സ് ചെ​വി​പൊ​ത്തി നി​ന്നു.  ഓ​വ​ർ ത്രോ​യി​ലൂ​ടെ ഒ​രു ബൗ​ണ്ട​റി വി​ൻ​ഡീ​സ് ക​പ്പി​ത്താ​ൻ രോ​ഹി​തി​ന് ദാ​ന​മാ​യും ന​ൽ​കി. ലോ​ങ് ഓ​ഫി​ന് മു​ക​ളി​ലൂ​ടെ ബ്രാ​ത്‌​വെ​യ്റ്റി​നെ സി​ക്സി​ന് ശി​ക്ഷി​ച്ചാ​ണ് രോ​ഹി​ത് അ​ന്ത്യ ക​ർ​മ​ങ്ങ​ൾ നി​ർ​വ​ഹി​ച്ച​ത്. രാ​ഹു​ൽ (26) പു​റ‌​ത്താ​കാ​തെ നി​ന്നു. രോ​ഹി​ത് മാ​ൻ ഓ​ഫ് ദ ​മാ​ച്ച്.  


വാർത്തകൾ

Sign up for Newslettertop