Subpage Banner
Subpage Banner
16
November 2018 - 7:16 pm IST
Flash News
Archives

Updates

kochi-kozhikode-boat-service

വേ​ഗ ഓ​ടി​ത്തു​ട​ങ്ങി; പ്ര​തീ​ക്ഷ​യോ​ടെ കൊ​ച്ചി- കോ​ഴി​ക്കോ​ട് അ​തി​വേ​ഗ ക​പ്പ​ൽ സ​ർ​വീ​സ്

Published:07 November 2018

വൈ​ക്ക​ത്ത്‌ നി​ന്ന് കാ​യ​ലി​ലൂ​ടെ എ​റ​ണാ​കു​ള​ത്ത് എ​ത്താ​ൻ ഇ​നി ര​ണ്ടു മ​ണി​ക്കൂ​ർ മ​തി. കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വേ​ഗ​മേ​റി​യ യാ​ത്രാ​ബോ​ട്ട് ‘വേ​ഗ 120’ ഞാ​യ​റാ​ഴ്ച  മ​ന്ത്രി ഡോ. ​ടി എം ​തോ​മ​സ് ഐ​സ​ക്  സ​ർ​വീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​ക്കം: വൈ​ക്ക​ത്ത്‌ നി​ന്ന് കാ​യ​ലി​ലൂ​ടെ എ​റ​ണാ​കു​ള​ത്ത് എ​ത്താ​ൻ ഇ​നി ര​ണ്ടു മ​ണി​ക്കൂ​ർ മ​തി. കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വേ​ഗ​മേ​റി​യ യാ​ത്രാ​ബോ​ട്ട് ‘വേ​ഗ 120’ ഞാ​യ​റാ​ഴ്ച  മ​ന്ത്രി ഡോ. ​ടി എം ​തോ​മ​സ് ഐ​സ​ക്  സ​ർ​വീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വേ​ഗ വെ​ള്ള​ത്തി​ൽ ഓ​ടി​ത്തു​ട​ങ്ങി​യ​തോ​ടെ ര​ണ്ട് വ​ർ​ഷ​മാ​യി സ​ർ​വീ​സ് കാ​ത്തു കി​ട​ക്കു​ന്ന കൊ​ച്ചി- കോ​ഴി​ക്കോ​ട് അ​തി​വേ​ഗ ക​പ്പ​ൽ സ​ർ​വീ​സ് പ​ദ്ധ​തി വേ​ഗ​ത്തി​ലാ​കു​മെ​ന്ന പ്ര​തീ​ക്ഷ ബാ​ക്കി​യാ​കു​ന്നു. 

 യാ​ത്ര​യ്ക്കൊ​പ്പം വി​നോ​ദ​വും ല​ക്ഷ്യ​മി​ടു​ന്ന അ​തി​വേ​ഗ ഹൈ​ഡ്രോ​ഫോ​യി​ൽ ക്രൂ​സ് ക​പ്പ​ൽ സ​ർ​വീ​സി​ന്‍റെ ര​ണ്ട് യൂ​ണി​റ്റാ​ണ് കൊ​ച്ചി തു​റ​മു​ഖ​ത്തു​ള്ള​ത്. ര​ണ്ടും വി​ദേ​ശ​നി​ർ​മി​തം. ഇ​ത് അ​ടി​മു​ടി ന​വീ​ക​രി​ച്ച് പ്രാ​ദേ​ശി​ക​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന കേ​ന്ദ്ര ഷി​പ്പി​ങ് ര​ജി​സ്ട്രേ​ഷ​ൻ വി​ഭാ​ഗ​ത്തി​ന്‍റെ നി​ല​പാ​ടാ​ണ് പ​ദ്ധ​തി വൈ​കി​ക്കു​ന്ന​ത്. വി​ദേ​ശ​ത്തു​നി​ന്ന് ഇ​തി​നാ​യി യ​ന്ത്ര​ഭാ​ഗ​ങ്ങ​ൾ സ​മ​യ​ത്ത് എ​ത്തി​ക്കാ​നാ​യി​ല്ല.

 ക​പ്പ​ലു​ക​ൾ​ക്കാ​യി കോ​ഴി​ക്കോ​ട്ടും കൊ​ച്ചി​യി​ലും തു​റ​മു​ഖ​ഭാ​ഗ​ങ്ങ​ളി​ൽ ആ​ഴം​കൂ​ട്ടി പ്ര​ത്യേ​ക വാ​ർ​ഫ്, പാ​സ​ഞ്ച​ർ ടെ​ർ​മി​ന​ൽ എ​ന്നി​വ​യൊ​രു​ക്കു​മെ​ന്ന് തു​റ​മു​ഖ​വ​കു​പ്പ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ന​ട​പ്പാ​യി​ട്ടി​ല്ല. 2016-ൽ ​ഓ​ണ​ക്കാ​ല​ത്ത് തു​ട​ങ്ങു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന ക​പ്പ​ലു​ക​ൾ ഈ ​വ​രു​ന്ന ഓ​ണ​ക്കാ​ല​ത്തും ഓ​ടി​ല്ല. പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ട​ത്തി​ൽ വി​ഭാ​വ​നം ചെ​യ്ത, കൊ​ച്ചി​യി​ൽ​നി​ന്ന്‌ വി​ഴി​ഞ്ഞ​ത്തേ​ക്കു​ള്ള ക​പ്പ​ൽ സ​ർ​വീ​സും വാ​ഗ്ദാ​ന​ത്തി​ലൊ​തു​ങ്ങി.
 2016 മാ​ർ​ച്ച് നാ​ലി​നാ​ണ് കൊ​ച്ചി-​കോ​ഴി​ക്കോ​ട് അ​തി​വേ​ഗ ക​പ്പ​ൽ സ​ർ​വീ​സ് അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി പ്ര​ഖ്യാ​പി​ച്ച​ത്. തു​റ​മു​ഖ​വ​കു​പ്പി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ടോ​ളി​ൻ​സ് ഗ്രൂ​പ്പി​ന് കീ​ഴി​ലു​ള്ള കാ​ല​ടി​യി​ലെ സേ​ഫ് ബോ​ട്ട് ട്രി​പ്പ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ന​ട​ത്തി​പ്പ് ഏ​റ്റെ​ടു​ത്തു.

  ആ ​വ​ർ​ഷം ജൂ​ലാ​യ് 19-ന് ​ഗ്രീ​സി​ലെ ആ​ത​ൻ​സി​ൽ നി​ന്നും 15 കോ​ടി രൂ​പ​വീ​തം വി​ല​യു​ള്ള ക​പ്പ​ലു​ക​ൾ കൊ​ച്ചി​യി​ലെ​ത്തി​ച്ചു. 180 പേ​ർ​ക്കു​വ​രെ യാ​ത്ര ചെ​യ്യാ​വു​ന്ന ക​പ്പ​ലി​ൽ ശീ​തി​ക​രി​ച്ച എ​ക്ക​ണോ​മി​ക്, ബി​സി​ന​സ് ക്ലാ​സു​ക​ളും പാ​ൻ​ട്രി​യും സ​ജ്ജീ​ക​രി​ച്ചി​രു​ന്നു. മൂ​ന്നു​മ​ണി​ക്കൂ​ർ​കൊ​ണ്ട് കൊ​ച്ചി​യി​ൽ​നി​ന്നും കോ​ഴി​ക്കോ​ട്ടെ​ത്തും. മ​ണി​ക്കൂ​റി​ൽ 35 നോ​ട്ടി​ക്ക​ൽ മൈ​ൽ ആ​ണ് ശ​രാ​ശ​രി വേ​ഗം. പ​ക​ൽ​നേ​ര​ങ്ങ​ളി​ൽ ഒ​രേ​സ​മ​യ​ത്ത് ഒ​രു ക​പ്പ​ൽ കൊ​ച്ചി​യി​ൽ​നി​ന്നും ര​ണ്ടാ​മ​ത്തേ​ത് കോ​ഴി​ക്കോ​ട്ട് നി​ന്നും ഓ​ടി​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം. 


വാർത്തകൾ

Sign up for Newsletter



top