Subpage Banner
Subpage Banner
16
November 2018 - 7:17 pm IST
Flash News
Archives

Mollywood

wcc.jpg

ഡബ്ല്യുസിസി ഹർജി 26 ലേക്ക് മാറ്റി

Published:07 November 2018

ഡബ്ല്യുസിസിയുടെ ഹർജിയിൽ നിലപാടറിയിക്കാൻ സിനിമ സംഘടനകൾ കോടതിയിൽ സാവകാശം തേടിയതിനെ തുടർന്നാണ് ഇത്. ഹർജിയിൽ അമ്മ ഉൾപ്പെടെയുള്ള സംഘടനകൾക്ക് കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു. ഡബ്ല്യുസിസി അംഗങ്ങളായ പത്മപ്രിയ, റിമ കല്ലിങ്കൽ എന്നിവരാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നത്.

കൊച്ചി: ഡബ്ല്യുസിസിയുടെ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 26 ലേക്ക് മാറ്റി. ഡബ്ല്യുസിസിയുടെ ഹർജിയിൽ നിലപാടറിയിക്കാൻ സിനിമ സംഘടനകൾ കോടതിയിൽ സാവകാശം തേടിയതിനെ തുടർന്നാണ് ഇത്. ഹർജിയിൽ അമ്മ ഉൾപ്പെടെയുള്ള സംഘടനകൾക്ക് കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു. ഡബ്ല്യുസിസി അംഗങ്ങളായ പത്മപ്രിയ, റിമ കല്ലിങ്കൽ എന്നിവരാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നത്.

സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന ലൈംഗികാതിക്രമങ്ങളുടെ പരാതികൾ പരിഗണിക്കാൻ താരസംഘടനയായ അമ്മയിൽ പ്രത്യേക കമ്മിറ്റിക്ക് രൂപം നൽകണമെന്നാവശ്യപ്പെട്ടാണ് ഹർജി നൽകിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
കമ്മിറ്റി രൂപീകരിക്കാൻ അമ്മയ്ക്ക് ബാധ്യതയുണ്ടെന്ന് പ്രഖ്യാപിക്കണമെന്നും സംഘടനയ്ക്കു നിർദേശം നൽകാൻ സർക്കാരിനോട് ആവശ്യപ്പെടണമെന്നാവശ്യപ്പെട്ട് റിമ കല്ലിങ്കലും പത്മപ്രിയയുമാണ് ഹർജി നൽകിയിരിക്കുന്നത്.

എല്ല തൊഴിൽ മേഖലകളിലും സമിതിക്ക് രൂപം നൽകണമെന്ന് സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്. ചൂഷണവും പീഡനവും തടയാൻ 2013 ൽ പാർലമെന്‍റ് പ്രത്യേക നിയമം കൊണ്ടുവന്നു. എന്നാൽ താര സംഘടനയായ അമ്മ സ്വേഛാപരമായ നിലപാടാണ് തുടരുന്നത്.

സിനിമയുടെ ചിത്രീകരണത്തിനിടെ പരാതി നൽകിയാൽ സിനിമ കഴിയുന്നതോടെ പരാതിയും ഇല്ലാതാകുന്ന സ്ഥിതിയാണ്. അനുയോജ്യരായ അംഗങ്ങളെ ഉൾപ്പെടുത്തി കമ്മിറ്റിക്ക് രൂപം നൽകണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. അമ്മയും സർക്കാരുമാണ് ഹർജിയിലെ എതിർ കക്ഷികൾ.


വാർത്തകൾ

Sign up for Newsletter



top