Subpage Banner
Subpage Banner
17
November 2018 - 1:15 am IST
Flash News
Archives

Special

niyas-facebook-live

ഞാൻ അനുഭവിക്കുന്ന തണൽ എന്‍റെ അച്ഛൻ കൊണ്ട വെയിൽ: വൈറലായി യുവാവിന്‍റെ ലൈവ്

Published:07 November 2018

‘ഓർമവച്ചകാലം മുതൽ വാപ്പയ്ക്കു മീൻ കച്ചവടമാണ്. ആ പണം കൊണ്ടാണു ഞങ്ങളെ വളർത്തിയതും പഠിപ്പിച്ചതുമെല്ലാം. ആ ജോലി ചെയ്യാൻ വാപ്പയ്ക്കു നാണക്കേടുണ്ടായില്ല. അതുപോലെയാണ് എല്ലാവരുടെയും മാതാപിതാക്കൾ കഷ്ടപ്പെട്ടിട്ടുള്ളത്. എല്ലാവരും ഒരിക്കലെങ്കിലും മാതാപിതാക്കൾ ചെയ്തിരുന്ന തൊഴിൽ ചെയ്തുനോക്കണം' നിയാസ് പറഞ്ഞു. 

ചെയ്യുന്ന ഏത് തൊഴിലിനും അതിന്‍റേതായ മാന്യതയുണ്ടെന്നു പല മഹന്മാരും നമ്മളോട് പറഞ്ഞിട്ടുണ്ട്. കഠിനാധ്വാനം കൊണ്ടുണ്ടാക്കുന്ന പണത്തിനു നൽകാൻ കഴിയുന്ന സന്തോഷവും വലുതാണ്. എന്നാൽ പലപ്പോഴും നമ്മുടെ സമൂഹം  വ്യക്തികളെ അളക്കുന്നത് അവരുടെ പണവും പദവിയും കണ്ടിട്ടാണ്.

അന്തസുള്ള ജോലി ചെയ്യാത്തവരെ പുഛിക്കുന്നവർക്ക് മറുപടിയുമായി സഫർ ഷാ എന്ന യുവാവിന്‍റെ വിഡിയോ വൈറൽ. മീൻ വിൽക്കുന്ന തന്‍റെ പിതാവിനു പിന്തുണയുമായി അതേ ജോലിക്കിറങ്ങിയ സഫറെന്ന നിയാസ് കുഞ്ഞുമോനു നേരിടേണ്ടി വന്ന തന്‍റെ ജീവിതാനുഭവങ്ങളാണ് വിഡിയോയിൽ പങ്കുവെച്ചത്. മാതാപിതാക്കൾ സഞ്ചരിച്ച വഴിയിലൂടെ ഒരിക്കലെങ്കിലും നിങ്ങളും സഞ്ചരിക്കണം. അത്തരം സഞ്ചാരങ്ങൾ നൽകുന്നത് മികച്ച അനുഭവമാകുമെന്നു സഫറിന്‍റെ വിഡിയോ കാട്ടിത്തരുന്നു. 

 

വണ്ടാനം വൃക്ഷവിലാസം തോപ്പിൽ യു.കുഞ്ഞുമോന്‍റേയും നൂർജഹാന്‍റേയും മകനായ നിയാസ് അറവുകാട് ഗവ. എച്ച്എസ്എസിൽ നിന്നു പ്ലസ് ടുവും പിന്നീട് കംപ്യൂട്ടർ ഹാർഡ് വെയർ കോഴ്സും കഴിഞ്ഞിട്ടാണു മീൻകച്ചവടത്തിനിറങ്ങിയത്. ‘ഓർമവച്ചകാലം മുതൽ വാപ്പയ്ക്കു മീൻ കച്ചവടമാണ്. ആ പണം കൊണ്ടാണു ഞങ്ങളെ വളർത്തിയതും പഠിപ്പിച്ചതുമെല്ലാം. ആ ജോലി ചെയ്യാൻ വാപ്പയ്ക്കു നാണക്കേടുണ്ടായില്ല. അതുപോലെയാണ് എല്ലാവരുടെയും മാതാപിതാക്കൾ കഷ്ടപ്പെട്ടിട്ടുള്ളത്. എല്ലാവരും ഒരിക്കലെങ്കിലും മാതാപിതാക്കൾ ചെയ്തിരുന്ന തൊഴിൽ ചെയ്തുനോക്കണം' നിയാസ് പറഞ്ഞു. 

"ഞാനിപ്പോൾ അനുഭവിക്കുന്ന തണൽ എന്‍റെ അച്ഛൻ കൊണ്ട വെയിലാണെന്ന്' ഓർമിപ്പിക്കുന്ന വിഡിയോ ഇന്‍റർനെറ്റ് ലോകം ഏറ്റെടുത്തു കഴിഞ്ഞു. വിഡിയോ കണ്ട ഉമ്മയ്ക്ക് അതു മുഴുവനാക്കുന്നതിനു മുൻപ് കണ്ണുകലങ്ങി. അച്ഛനമ്മമാർക്ക് സമയം നൽകാൻ കഴിയാത്ത, അവർ ചെയ്യുന്ന തൊഴിലിനെ കുറച്ചു കാണുന്നവരെല്ലാം കണ്ടിരിക്കേണ്ടതാണ് ഈ വിഡിയോ. 


വാർത്തകൾ

Sign up for Newsletter



top