ISL-2018-219
23
January 2019 - 4:02 am IST
Flash News
Archives

Crime

sabarimala

ശബരിമലയിൽ സ്ത്രീയെ അക്രമിച്ച കേസിൽ മുഖ്യപ്രതി അറസ്റ്റിൽ

Published:07 November 2018

ശബരിമലയില്‍ കഴിഞ്ഞ ദിവസം 52 വയസായ സ്ത്രീയെ തടഞ്ഞുവെച്ച സംഭവത്തിലെ മുഖ്യപ്രതി അറസ്റ്റിലായി.

 പമ്പ: ശബരിമലയില്‍ കഴിഞ്ഞ ദിവസം 52 വയസായ സ്ത്രീയെ തടഞ്ഞുവെച്ച സംഭവത്തിലെ മുഖ്യപ്രതി അറസ്റ്റിലായി. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി സൂരജാണ് അറസ്റ്റിലായത്. വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

സ്ത്രീക്കെതിരെയുള്ള അതിക്രമത്തെ തുടര്‍ന്ന് കണ്ടാലറിയുന്ന നൂറ്റമ്പതോളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതില്‍ ഒന്നാം പ്രതിയാണ് സൂരജ്. 50 വയസ്സ് തികയാത്ത സ്ത്രീയാണെന്നാരോപിച്ചായിരുന്നു ഒരു കൂട്ടം പേരുടെ അതിക്രമം.

സ്ത്രീയെ ആക്രമിക്കാൻ ഒരു കൂട്ടമായി ആളുകൾ എത്തിയതോടെ അവർക്ക് സുരക്ഷ ഒരുക്കാൻ പൊലീസ് നന്നേ പണി പെട്ടിരുന്നു.

 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top