ISL-2018-219
21
January 2019 - 9:24 am IST
Flash News
Archives

Mollywood

devadas-latest-movie

ബാലതാരം ഇനി നായകൻ; കളിക്കൂട്ടുകാർ ചിത്രീകരണം പൂർത്തിയായി

Published:07 November 2018

അതിശയൻ, ആനന്ദഭൈരവി തുടങ്ങിയ സിനിമകളിൽ ബാലനടനായി അഭിനയിച്ച ദേവദാസ് നായകനായി അഭിനയിക്കുന്ന ചിത്രമാണ് കളിക്കൂട്ടുകാർ.

കൊച്ചി: അതിശയൻ, ആനന്ദഭൈരവി തുടങ്ങിയ ചിത്രങ്ങളിലൂടെ ബാലതാരമായി തിളങ്ങിയ ദേവദാസ് ആദ്യമായി നായകവേഷത്തിലെത്തുന്നു.  കളിക്കൂട്ടുകാരൻ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് ദേവദാസ് വീണ്ടും സിനിമാലോകത്തിലേക്കെത്തുന്നത്. ചിത്രത്തിന്‍റെ ചിത്രീകരണജോലികൾ പൂർത്തിയായി.

 പി.കെ.ബാബുരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ദേവദാസിന്‍റെ അച്ഛനും പ്രമുഖ നടനുമായ ഭാസി പടിക്കൽ(രാമു) ആണ്. ദേവാമൃതം സിനിമ ഹൗസാണ് ചിത്രത്തിന്‍റെ നിർമാണം. 19 വയസുള്ള ആറു സുഹൃത്തുക്കളുടെ അതിജീവനത്തിന്‍റെയും പോരാട്ടത്തിന്‍റെയും കഥയാണ് കളിക്കൂട്ടുകാർ പറയുന്നത്.

കുട്ടിക്കാലം തൊട്ട് ഒരുമിച്ച് കളിച്ചു വളർന്ന് എൻജിനീയറിങ് വിദ്യാർഥികളായ ഒരുമിച്ച് മുന്നേറുമ്പോൾ അവരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന ചില സംഭവങ്ങളിലൂടെയും വ്യക്തികളിലൂടെയുമാണ് കളിക്കൂട്ടുകാർ എന്ന ചിത്രത്തിന്‍റെ കഥ പുരോഗമിക്കുന്നത്. കൗമാരപ്രായത്തിൽ നേരിടേണ്ടി വരുന്ന ചില സാമൂഹിക പ്രശ്‌നങ്ങളും ചിത്രം പറയുന്നുണ്ട്. 

ആക്ഷനും സസ്‌പെൻസുമൊക്കെയുള്ള ചിത്രം പൂർണമായും ഫാമിലി എന്‍റർടെയ്‌നറാണ്. നിധിയാണ് നായികാവേഷത്തിൽ എത്തുന്നത്. സലിം കുമാർ, ജനാർദനൻ, കുഞ്ചൻ, ഇന്ദ്രൻസ്, രൺജി പണിക്കർ, ബൈജു, ഷമ്മി തിലകൻ, രാമു, ശിവജി ഗുരുവായൂർ, വിവേക് ഗോപൻ, സുനിൽ സുഖദ, സുന്ദര പാണ്ഡ്യൻ, ബിന്ദു അനീഷ്, രജനി മുരളി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

പ്രദീപ് നായർ ഛായഗ്രഹണവും അയൂബ് ഖാൻ എഡിറ്റിങ്ങും നിർവഹിക്കും. ബിജിബാലാണ് പശ്‌ചാത്തല സംഗീതം. റഫീഖ് അഹമ്മദിന്‍റെയും ഹരി നാരായണന്‍റെയും വരികൾക്ക് വിഷ്‌ണു മോഹൻ സിത്താരയും വിനു തോമസുമാണ് സംഗീതസംവിധാനം നിർവഹിക്കുന്നത്.

 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top