Subpage Banner
Subpage Banner
16
November 2018 - 7:16 pm IST
Flash News
Archives

Trends

SRK-diwali-bash

ബോളിവുഡിലെ "ദീവാലി' സ്റ്റെൽ

Published:07 November 2018

ഈ ദീപാവലി സീസണിലും വസ്ത്രങ്ങളുടെ തെരഞ്ഞെടുപ്പു കൊ‌ണ്ടു നമ്മെ വിസ്മയിപ്പിച്ച ഒരു പിടി താരങ്ങളുണ്ട്. കരീന, ആലിയ, ശിൽപ, ദീപിക, കജോൾ എന്നിവരാണത്.ആരാധകർക്ക് അനുകരിക്കാൻ കഴിയും വിധമാണ് ഇവരുടെ ലുക്ക്. 

അണിഞ്ഞൊരുങ്ങി ആഘോഷ രാവുകളെ സ്വന്തം പേരിലാക്കുന്നവരാണ് ബോളിവുഡ് സെലിബ്രിറ്റികൾ. ആഘോഷമെന്തുമാകട്ടെ മികച്ച വസ്ത്രങ്ങളും ആഭരണങ്ങളുമായി സ്വയം അലങ്കരിക്കാൻ അവർ ശ്രദ്ധക്കാറുണ്ട്. ഈ ദീപാവലി സീസണിലും വസ്ത്രങ്ങളുടെ തെരഞ്ഞെടുപ്പു കൊ‌ണ്ടു നമ്മെ വിസ്മയിപ്പിച്ച ഒരു പിടി താരങ്ങളുണ്ട്. കരീന, ആലിയ, ശിൽപ, ദീപിക, കജോൾ എന്നിവരാണത്.ആരാധകർക്ക് അനുകരിക്കാൻ കഴിയും വിധമാണ് ഇവരുടെ ലുക്ക്. 

ഡിസൈനറായ സിമർ ഡുഗൽ ഡിസൈൻ ചെയ്ത നീലയും ഗോൾഡൻ നിറവും കലർന്നതാണ് കരീനയുടെ വസ്ത്രം. എന്നത്തേയും പോലെ താരം അതിസുന്ദരിയായിത്തന്നെ കാണപ്പെട്ടു. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kareena Kapoor Khan (@therealkareenakapoor) on


 കറുപ്പ്-ഗോൾഡൻ നിറങ്ങളിലുള്ള ലെഹംഗയായിരുന്നു ആലിയാ ഭട്ടിന്‍റെ ദീപാവലി വസ്ത്രം. ശ്യാമളും ഭൂമികയുമാണ് വസ്ത്രം ഡിസൈൻ ചെയ്തത്. വെള്ളി കമ്മലും കറുത്ത ബിന്ദിയുമെല്ലാം ആലിയയുടെ ലുക്കിനെ മനോഹരമാക്കി.

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Alia ✨⭐️ (@aliaabhatt) on

 

ഐവറി നിറത്തിലുള്ള സാരിയിലാണ് ശിൽപാ ഷെട്ടി തന്‍റെ ദീപാവലി ആഘോഷങ്ങളൊക്കെ നടത്തിയത്. അമിത് അഗർവാൾ ഡിസൈൻ ചെയ്ത വസ്ത്രത്തിൽ നിറയെ മുത്തുകളും തൊങ്ങലുകളും ചേർത്ത് ഭംഗിയാക്കിയിരുന്നു.

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shilpa Shetty Kundra (@theshilpashetty) on

 

 

കല്യാണ ഒരുക്കങ്ങൾക്കു മുന്നോടിയായി തന്‍റെ സിമ്പിളിസിറ്റി കൊണ്ടു ആരാധക മനം കവർന്നു ദീപിക. സബയ്സാച്ചി ഡിസൈൻ ചെയ്ത ഓറഞ്ച് നിറത്തിലുള്ള ചുരിദാറാണ് ദീപികയുടെ ആഘോഷ രാവുകളെ മനോഹരമാക്കിയത്. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sabyasachi Mukherjee (@sabyasachiofficial) on

 

പിങ്ക് നിറത്തിന്‍റ ഏറ്റവും ലൈറ്റ് ഷൈഡിലുള്ള വസ്ത്രമാണ് കജോൾ ദീപാവലി ദിനത്തിൽ അണിഞ്ഞത്. വസ്ത്രത്തിനു യോജിക്കുന്ന  കമ്മലുകൾ കജോളിന്‍റെ ലുക്ക് ആകർഷകമാക്കി.
 

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Radhika Mehra (@radhikamehra) on

 

 


വാർത്തകൾ

Sign up for Newsletter



top