ISL-2018-219
21
January 2019 - 9:07 am IST
Flash News
Archives

Comment

suresh-gopy-plane-granny-video-viral

സുരേഷ് ഗോപിയെ ഫ്ലൈറ്റിൽ വച്ച് കണ്ടുമുട്ടിയപ്പോൾ ഒരു അമ്മൂമ്മ ചോദിച്ചത് കേട്ടോ...

Published:07 November 2018

സുരേഷ് ഗോപിയോടുള്ള മുത്തശിയുടെ നിഷ്‌കളങ്കമായ ചോദ്യങ്ങൾ കേട്ട് നടൻ ഇടയ്ക്കിടെ ചിരിക്കുകയും അവരുടെ ചോദ്യങ്ങൾ വാത്സല്യത്തോടെ കേട്ടിരിക്കുകയും മറുപടി നൽകുകയും ചെയ്യുന്നുണ്ട്. വിമാനയാത്രക്കിടെയാണ് ഇരുവരും കണ്ടുമുട്ടിയിരിക്കുന്നത്. അടുത്ത സീറ്റുകളിലിരുന്നാണ് വർത്തമാനം പറച്ചിൽ

അമ്മൂമ്മമാരാണിപ്പോൾ താരം.. നൂറിൽ 98 മാർക്ക് നേടിയ ആലപ്പുഴക്കാരി കാർത്ത്യായനി മുത്തശിക്ക് പിന്നാലെ മറ്റൊരു അമ്മൂമ്മ സോഷ്യൽ മീഡിയകളിൽ താരമാകുകയാണ്.. നടനും എംപിയുമായ സുരേഷ് ഗോപിക്കൊപ്പം വിമാനത്തിൽ യാത്ര ചെയ്യുന്ന മുത്തശിയുടെ വർത്തമാനങ്ങളാണിപ്പോൾ തരംഗമാകുന്നത്.

സുരേഷ് ഗോപിയോടുള്ള മുത്തശിയുടെ നിഷ്‌കളങ്കമായ ചോദ്യങ്ങൾ കേട്ട് നടൻ ഇടയ്ക്കിടെ ചിരിക്കുകയും അവരുടെ ചോദ്യങ്ങൾ വാത്സല്യത്തോടെ കേട്ടിരിക്കുകയും മറുപടി നൽകുകയും ചെയ്യുന്നുണ്ട്. വിമാനയാത്രക്കിടെയാണ് ഇരുവരും കണ്ടുമുട്ടിയിരിക്കുന്നത്. അടുത്ത സീറ്റുകളിലിരുന്നാണ് വർത്തമാനം പറച്ചിൽ. നിലമ്പൂർ ആയോ മോനേ എന്നുള്ള മുത്തശിയുടെ ചോദ്യം കേട്ടാൽ ആർക്കും ചിരി വരും.

അമ്മയ്ക്കൊരു റിക്ഷ സംഘടിപ്പിച്ചു തരട്ടോ പോകാനെന്നൊക്കെ സുരേഷ് തമാശയായി ചോദിക്കുന്നുണ്ട്. സുരേഷ് ഗോപിയെ പ്ലൈനിൽ വെച്ച് കണ്ടപ്പോൾ ഒരമ്മൂമ്മ ചോദിച്ചത് കേട്ടോ എന്ന പേരിൽ കഴിഞ്ഞ ദിവസം യുട്യൂബിൽ അപ്‌ലോഡ് ചെയ്‌തിരിക്കുന്ന വിഡിയോ ഇതിനോടകം ഇരുപതിനായിരത്തോളം പേരാണ് കണ്ടിരിക്കുന്നത്. 

 

 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top