ISL-2018-219
21
January 2019 - 9:34 am IST
Flash News
Archives

Bollywood

disha-patani

ഈ ആഘോഷരാവിൽ ഇത്തരം വസ്ത്രം ധരിക്കാൻ നാണമില്ലേ ; ദിഷയെ വിമർശിച്ച് ആരാധകർ

Published:07 November 2018

കൈയിൽ ദീപവും ചുണ്ടിൽ ചെറു ചിരിയുമായി നിന്നിരുന്ന താരം ലെഹങ്കയ്ക്കൊപ്പം ധരിച്ചിരുന്നത് ബ്രാ ആയിരുന്നു. കാൽവിൻ ക്ലെയിൻ ഇന്ത്യയെന്ന ബ്രാൻഡിന്‍റെ മോഡലായ ദിഷ, ബ്രാൻഡിന്‍റെ പ്രമോഷനു വേണ്ടിയാണ് ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. പവിത്രമായ ഈ ആഘോഷരാവിൽ ഇത്തരം വസ്ത്രം ധരിക്കാൻ നാണമില്ലേ എന്ന കമെന്‍റുകളുമായി ദിഷയെ അധിക്ഷേപിക്കാൻ പലരും രംഗത്തെത്തി.

ബോളിവുഡ് മുഴുവൻ ദീപാവലി ആഘോഷത്തിന്‍റെ ലഹരിയിലായ ഈ ദിവസങ്ങളിൽ താരങ്ങളുടെ ദീപാവലി വസ്ത്രങ്ങൾ ഇന്‍റർനെറ്റിൽ വൻ പ്രചാരം ലഭിച്ചിരുന്നു. ആലിയ, കരീന, കജോൾ തുടങ്ങിയ ബോളിവുഡ് സുന്ദരിമാരെല്ലാം പരമ്പരാഗ വസ്ത്രങ്ങളിൽ സുന്ദരികളായെത്തി. എന്നാൽ സാമൂഹമാധ്യമങ്ങളുടെ കണ്ണു മുഴുവൻ ദിഷാ പട്ടാണിയിലായിരുന്നു. 

കൈയിൽ ദീപവും ചുണ്ടിൽ ചെറു ചിരിയുമായി നിന്നിരുന്ന താരം ലെഹങ്കയ്ക്കൊപ്പം ധരിച്ചിരുന്നത് ബ്രാ ആയിരുന്നു. കാൽവിൻ ക്ലെയിൻ ഇന്ത്യയെന്ന ബ്രാൻഡിന്‍റെ മോഡലായ ദിഷ, ബ്രാൻഡിന്‍റെ പ്രമോഷനു വേണ്ടിയാണ് ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by disha patani (paatni) (@dishapatani) on

 

പവിത്രമായ ഈ ആഘോഷരാവിൽ ഇത്തരം വസ്ത്രം ധരിക്കാൻ നാണമില്ലേ എന്ന കമെന്‍റുകളുമായി ദിഷയെ അധിക്ഷേപിക്കാൻ പലരും രംഗത്തെത്തി. പരസ്യം ചെയ്യാനുള്ള അവസരമായി ഇതിനെ കാണരുതെന്നും ആരാധകരിൽ ചിലർ പറഞ്ഞു. ഇതോടെ താരം തന്‍റെ കമെന്‍റ് ബോക്സ് എടുത്തു മാറ്റി.  

ഇതാദ്യമായല്ല താരത്തിനു നേരെ സൈബർ ആക്രമണം നടക്കുന്നത്. മുൻപ് നടത്തിയ ഫോട്ടോ ഷൂട്ടിന്‍റെ ചിത്രങ്ങൾക്ക് ശരീരപ്രദർശനം അധികമാകുന്നുവെന്ന വിമർശനം ഉണ്ടായിരുന്നു. 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top