Subpage Banner
Subpage Banner
16
November 2018 - 7:41 pm IST
Flash News
Archives

Cricket

virat-kohli

വിദേശതാരങ്ങളെയാണ് ഇഷ്ടമെങ്കിൽ ഇന്ത്യ വിടൂ: വിവാദമായി കോ‌ഹ്‌ലിയുടെ പ്രതികരണം

Published:07 November 2018

ആപ്ലിക്കേഷൻ അവതരിപ്പിക്കുന്ന വിഡിയോയിൽ ആരാധകരുടെ ട്വീറ്റുകളോട് പ്രതികരിക്കവേയാണ് താരം വിവാദ പരാമർശം നടത്തിയത്. ‘ഇംഗ്ലണ്ട്, ഓസ്ട്രേലിയൻ താരങ്ങളെ സ്നേഹിക്കുന്നവർ ഈ രാജ്യത്തു തുടരരുത്. മറ്റു രാജ്യങ്ങളെ സ്നേഹിക്കുന്നവർ അവരുടെ മുൻഗണനകൾ നിശ്ചയിക്കട്ടെ’ എന്നും കോഹ്‍ലി പ്രതികരിക്കുന്നത് വിഡിയോയിൽ വ്യക്തമാണ്.

ന്യൂഡൽഹി: ഓസ്ട്രേലിയയുടേയും ഇംഗ്ലണ്ടിന്‍റേയും താരങ്ങളെയാണ് ഏറെഇഷ്ടമെന്നു പറഞ്ഞ ആരാധകനോട് അങ്ങനെയെങ്കിൽ നിങ്ങൾ രാജ്യം വിടണമെന്ന് പ്രതികരിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‍ലിക്ക് നേരെ വിമർശന പ്രവാഹം. കോഹ്‍ലിയുടെ 30-ാം ജൻമദിനത്തോട് അനുബന്ധിച്ച്  കോഹ്‌ലിയുടെ പേരിൽ ഇക്കഴിഞ്ഞ തിങ്കളാഴ്ച പുറത്തിറക്കിയ പുതിയ മൊബൈൽ ആപ്ലിക്കേഷന്‍റെ പ്രചാരണാർഥമിറക്കിയ വിഡിയോയിലാണ് കോഹ്‌ലിയുടെ വിവാദ പരാമർശം. ഇന്ത്യൻ ദേശീയ ടീമിനെ പിന്തുണയ്ക്കാത്തവർ ഇന്ത്യയിൽ ജീവിക്കാനർഹരല്ലെന്നുള്ള പരാമർശം, പാക്കിസ്ഥാനിലേക്കു പോകൂവെന്ന പരാമർശത്തിന്‍റെ മറ്റൊരു രൂപമാണെന്നു വിമർശകർ പറഞ്ഞു. 

ആപ്ലിക്കേഷൻ അവതരിപ്പിക്കുന്ന വിഡിയോയിൽ ആരാധകരുടെ ട്വീറ്റുകളോട് പ്രതികരിക്കവേയാണ് താരം വിവാദ പരാമർശം നടത്തിയത്. ‘ഇംഗ്ലണ്ട്, ഓസ്ട്രേലിയൻ താരങ്ങളെ സ്നേഹിക്കുന്നവർ ഈ രാജ്യത്തു തുടരരുത്. മറ്റു രാജ്യങ്ങളെ സ്നേഹിക്കുന്നവർ അവരുടെ മുൻഗണനകൾ നിശ്ചയിക്കട്ടെ’ എന്നും കോഹ്‍ലി പ്രതികരിക്കുന്നത് വിഡിയോയിൽ വ്യക്തമാണ്. 

അമിത പ്രചാരം ലഭിച്ച ബാറ്റ്സ്മാനാണ് കോഹ്‍ലി. വ്യക്തിപരമായി അദ്ദേഹത്തിന്‍റെ ‌ബാറ്റിങ്ങിൽ എന്തെങ്കിലും പ്രത്യേകതയുള്ളതായി തോന്നിയിട്ടില്ല. ഇത്തരം ഇന്ത്യൻ താരങ്ങളേക്കാൾ ഇംഗ്ലണ്ടിന്‍റെയും ഓസ്ട്രേലിയയുടെയും താരങ്ങളുടെ കളി കാണാനാണ് എനിക്കിഷ്ടമെന്നു കമെന്‍റ് ചെയ്ത ആരാധകനോട്, ‘ഓകെ. അങ്ങനെയെങ്കിൽ നിങ്ങൾ ഇന്ത്യയിൽ ജീവിക്കേണ്ട ആളാണെന്ന് എനിക്കു തോന്നുന്നില്ല. മറ്റെവിടെയെങ്കിലു പോയി ജീവിച്ചുകൂടെ? ഞങ്ങളുടെ രാജ്യത്ത് ജീവിച്ചിട്ട് വിദേശ ടീമുകളെ ഇഷ്ടപ്പെടുന്നത് എന്തുകൊണ്ടാണ്? എന്നെ നിങ്ങൾക്ക് ഇഷ്ടമല്ല എന്നത് വിഷയമല്ല. പക്ഷേ, ഇവിടെ ജീവിച്ചിട്ട് മറ്റു രാജ്യക്കാരെ സ്നേഹിക്കുന്നത് ശരിയല്ല. നിങ്ങളുടെ മുൻഗണനകൾ ആദ്യം ശരിയാക്കൂ.'  എന്നു കോഹ്‌ലി മറുപടി പറഞ്ഞു.

കോഹ്‌ലിയുടെ ഈ പ്രതികരണത്തോട്, എതിർപ്പു പ്രകടിപ്പിച്ച് നിരവധി ആരാധകരാണ് രംഗത്തെത്തിയിരിക്കുന്നത്. ഞാനിതാ എന്‍റെ മുൻഗണന നിശ്ചയിക്കുന്നു. ക്രിക്കറ്റ് വെറുക്കുന്നതിനാൽ ഞാൻ അമേരിക്കയിലേക്കു പോകുന്നു’, ഇന്ത്യൻ ടെന്നീസ് കളിക്കാരായ യൂകി ഭാംബ്രി, സാകേത് എന്നിവരെക്കാൾ റോജർ ഫെഡററെ ആരാധിക്കുന്ന കോഹ്‌ലി ആദ്യം രാജ്യം വിടൂ. തുടങ്ങിയ കമെന്‍റുകളാണ് വിമർശകർ കുറിച്ചിരിക്കുന്നത്. 

വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്‍റി20 പരമ്പരയിൽനിന്ന് അവധിയെടുത്ത് വിശ്രമിക്കുന്ന കോഹ്‍ലി, ഏറ്റവും വേഗത്തിൽ ഏകദിനത്തിൽ പതിനായിരം റൺസ് തികയ്ക്കുന്ന ആദ്യ താരമായി മാറി. കോഹ്‌ലിയുടെ പ്രതികരണമുള്ള വിഡിയോയിപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു കൊണ്ടിരിക്കുയാണ്. 


വാർത്തകൾ

Sign up for Newsletter



top