ISL-2018-219
23
January 2019 - 4:20 am IST
Flash News
Archives

Mollywood

മഞ്ജു വാര്യർക്കെതിരെ രൂക്ഷ വിമർശനവുമായി റിമ കല്ലിങ്കൽ

Published:07 November 2018

ഈയിടെ മഞ്ജുവാര്യര്‍ ഒരു അഭിമുഖം കൊടുത്തിട്ടുണ്ട്. ഹാഷ്ടാഗുകളൊക്കെ ഉണ്ടാകുന്നതിന് മുമ്പ് സര്‍വൈവറായ സുഹൃത്തിനെ അറിയാമെന്നു പറഞ്ഞു കൊണ്ട്, ഞങ്ങള്‍ക്കും വേണമെങ്കില്‍ അങ്ങനെ ചിന്തിക്കാമായിരുന്നു. അതായത് അവളോടൊപ്പം തന്നെയാണ്,

 ഡബ്ലൂസിസി രൂപീകരിച്ചപ്പോള്‍ മുന്നിലുണ്ടായിരുന്ന മഞ്ജുവാര്യര്‍ സംഘടനയില്‍ നിന്ന് രാജി വെച്ചുവെന്ന് നേരത്തെ മെട്രൊ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.  അത് ശരി വയ്ക്കുന്ന തരത്തിലുള്ള പ്രസ്‌താവനയുമായി റിമാ കല്ലിങ്കൽ  മഞ്ജുവിന്‍റെ പിന്മാറ്റത്തെ വിമര്‍ശിക്കാനും റിമ മറന്നില്ല. ഒരു ആഴ്ച്ചപതിപ്പിന് നല്കിയ അഭിമുഖത്തിലാണ് റിമയുടെ വെളിപ്പെടുത്തലുകള്‍.

ഈയിടെ മഞ്ജുവാര്യര്‍ ഒരു അഭിമുഖം കൊടുത്തിട്ടുണ്ട്. ഹാഷ്ടാഗുകളൊക്കെ ഉണ്ടാകുന്നതിന് മുമ്പ് സര്‍വൈവറായ സുഹൃത്തിനെ അറിയാമെന്നു പറഞ്ഞു കൊണ്ട്, ഞങ്ങള്‍ക്കും വേണമെങ്കില്‍ അങ്ങനെ ചിന്തിക്കാമായിരുന്നു. അതായത് അവളോടൊപ്പം തന്നെയാണ്, വ്യക്തിപരമായി ഞാന്‍ നിന്നോളാം എന്ന നിലപാടെടുക്കുകയായിരുന്നു. അത്രയെളുപ്പമാണ് ആ നിലപാട്.അവളോടൊപ്പം എന്ന നിലപാടിനൊപ്പം അവരും ഉണ്ട്.

പക്ഷേ, സംഘടന ഒരുപാട് കാര്യങ്ങളെയാണ് ചോദ്യം ചെയ്യുന്നത്. സിനിമാമേഖലയിലെ സ്ത്രീവിരുദ്ധതയാണ് ചോദ്യം ചെയ്യുന്നത്. അപ്പോള്‍ വലിയൊരു പവര്‍സ്ട്രക്ചറിനെയാണ് എതിര്‍ക്കേണ്ടി വരുന്നത്. പലര്‍ക്കുമെതിരേ നില്‍ക്കേണ്ടിവരും. അപ്പോള്‍ അതിന്‍റെ ഭാഗമാകാന്‍ അവര്‍ക്ക് താൽപ്പര്യമില്ലായിരിക്കുമെന്നും പറഞ്ഞു.

 ആദ്യം മുതൽ ഡബ്ലുസിസിക്ക് ഒപ്പം നിൽക്കുന്ന പാർവതി സിനിമയിൽ തനിക്ക് അവസരങ്ങൾ ലഭിക്കുന്നില്ലെന്ന് പരാതി പറയുന്നതിനിടെയാണ് റിമ മഞ്‌ജുവിനെതിരെ രംഗത്ത് എത്തിയത്.


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top