Subpage Banner
Subpage Banner
16
November 2018 - 8:10 pm IST
Flash News
Archives

Hollywood

pamela_anderson

മീ ടൂ അതിരു കടക്കുന്നു; ഇപ്പോഴത്തെ ഫെമിനിസം പരമ ബോർ: പമേല ആൻഡേഴ്സൺ

Published:08 November 2018

ഹോട്ടൽ റൂമിൽ പോകുമ്പോൾ സ്ത്രീകൾ സാമാന്യ ബുദ്ധി പ്രയോഗിക്കണമായിരുന്നെന്നു പമേല വിമർശിച്ചു. അപരിചിതർക്കൊപ്പം ഹോട്ടലിൽ ഒറ്റയ്ക്ക് പോകരുതെന്നാണ് അമ്മ തന്നെ പഠിപ്പിച്ചിട്ടുള്ളത്. താൻ എവിടെ പോയാലും ആരെയെങ്കിലും താൻ കൂടെ കൂട്ടും. അത് കോമൺസെൻസിന്‍റെ ഭാഗമാണ്. 

സിഡ്നി: തങ്ങൾക്കെതിരെ നടന്ന ലൈംഗികാതിക്രമങ്ങൾ‌ തുറന്നു പറഞ്ഞു സ്ത്രീകൾ രംഗത്തെത്തിയത് ലോകമെമ്പാടും  മീ ടൂ വിപ്ലവത്തിനു തുടക്കം കുറിച്ചു. ഈ ഹാഷ്ടാഗുപയോഗിച്ച്, നിരവധി സ്ത്രീകൾ തങ്ങളുടെ അനുഭവങ്ങൾ പങ്കു വച്ചിരുന്നു. എന്നാൽ മീ ടൂവിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഹോളിവുഡ് നടിയും മോഡലുമായ പമേല ആൻഡേഴ്സൺ. മീ ടൂ അതിരു കടക്കുന്നുവെന്നാണ് തനിക്ക് തോന്നുന്നത്. എന്‍റെ വ്യക്തിപരമായ അഭിപ്രായമാണിത്. രാഷ്ട്രീയമായി ഇതെത്ര ശരിയാണെന്നെനിക്ക് അറിയില്ല. അവർ പറഞ്ഞു. 

ഹോളിവുഡിൽ ഹാർവി വെയ്ൻസ്റ്റീനെതിരെ ഉയർന്ന ആരോപണങ്ങളാണ് മീ ടൂ ഹാഷ്ടാഗിനു തുടക്കം കുറിച്ചത്. ഹോട്ടൽ മുറിയിൽ വച്ച് ഹാർവി തങ്ങളെ പീഡിപ്പിക്കാൻ ശ്രമിച്ചുവന്നാണ് സ്ത്രീകളിൽ പലരും വെളിപ്പെടുത്തിയത്. എന്നാൽ ഹോട്ടൽ റൂമിൽ പോകുമ്പോൾ സ്ത്രീകൾ സാമാന്യ ബുദ്ധി പ്രയോഗിക്കണമായിരുന്നെന്നു പമേല വിമർശിച്ചു. അപരിചിതർക്കൊപ്പം ഹോട്ടലിൽ ഒറ്റയ്ക്ക് പോകരുതെന്നാണ് അമ്മ തന്നെ പഠിപ്പിച്ചിട്ടുള്ളത്. താൻ എവിടെ പോയാലും ആരെയെങ്കിലും താൻ കൂടെ കൂട്ടും. അത് കോമൺസെൻസിന്‍റെ ഭാഗമാണ്. 

താനൊരു ഫെമിനിസ്റ്റാണെന്നു പറഞ്ഞ പമേല, ഇപ്പോളത്തെ ഫെമിനിസം വളരെ ബോറാണെന്നു വിമർശിച്ചു. ഇത് പുരുഷന്മാരെ തളർത്താൻ മാത്രമേ ഉപകരിക്കൂ. അവർ പറഞ്ഞു. 


വാർത്തകൾ

Sign up for Newsletter



top