Subpage Banner
Subpage Banner
16
November 2018 - 8:14 pm IST
Flash News
Archives

Bollywood

thugs-of-hindostan

സർക്കാരിനു പിന്നാലെ തഗ്സ് ഒഫ് ഹിന്ദോസ്ഥാനും റാഞ്ചി തമിഴ് റോക്കേഴ്സ്

Published:08 November 2018

ദംഗൽ, സീക്രട്ട് സൂപ്പർസ്റ്റാർ എന്നീ സൂപ്പർ ഹിറ്റുകൾക്കു ശേഷം പുറത്തിറങ്ങിയ ചിത്രത്തിൽ അമിതാഭ് ബച്ചൻ, കത്രീന കൈഫ്, ഫാത്തിമ സനാ ഷെയ്ഖ് തുടങ്ങിയ വൻ താരനിരയാണ് അണിനിരക്കുന്നത്. റിലീസ് ദിനത്തിൽ തന്നെ ചിത്രം ചോർന്നത്, മുന്നോട്ടുള്ള ദിവസത്തെ കളക്ഷനെ ബാധിക്കുമോയെന്ന ആശങ്കയിലാണ് ആരാധകർ. 

ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ പുറത്തിറങ്ങിയ ആമീർഖാൻ ചിത്രം തഗ്സ് ഒഫ് ഹിന്ദോസ്ഥാന്‍റെ വ്യാജ പതിപ്പ് ഇന്‍റർനെറ്റിൽ. തമിഴ് റോക്കേഴ്സിന്‍റെ വെബ്സൈറ്റിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. ചിത്രം റിലീസ് ചെയ്ത് മണിക്കൂറുകൾക്കകമാണ് വ്യാജൻ ഇന്‍റർനെറ്റിൽ പ്രത്യക്ഷപ്പെട്ടത്. ദീപാവലിക്ക് റിലീസ് ചെയ്ത വിജയ് ചിത്രം സർക്കാരും മണിക്കൂറുകൾക്കകം തമിഴ് റോക്കേഴ്സിന്‍റെ വെബ്സൈറ്റിലെത്തിയിരുന്നു. 

ദംഗൽ, സീക്രട്ട് സൂപ്പർസ്റ്റാർ എന്നീ സൂപ്പർ ഹിറ്റുകൾക്കു ശേഷം പുറത്തിറങ്ങിയ ചിത്രത്തിൽ അമിതാഭ് ബച്ചൻ, കത്രീന കൈഫ്, ഫാത്തിമ സനാ ഷെയ്ഖ് തുടങ്ങിയ വൻ താരനിരയാണ് അണിനിരക്കുന്നത്. റിലീസ് ദിനത്തിൽ തന്നെ ചിത്രം ചോർന്നത്, മുന്നോട്ടുള്ള ദിവസത്തെ കളക്ഷനെ ബാധിക്കുമോയെന്ന ആശങ്കയിലാണ് ആരാധകർ. 

വിജയ് കൃഷ്ണ സംവിധാനം ചെയ്ത് യഷ് രാജ് ഫിലിംസിന്‍റെ ബാനറിൽ നിർമിച്ച ചിത്രം, 1839ൽ പുറത്തിറങ്ങിയ കൺഫെഷൻ ഒഫ് എ തഗ് എന്ന നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. സിനിമ ചോർത്തൽ വ്യാപകമായതോടെ വെബ്സൈറ്റിനെതിരെ നിയമനടപടികൾ സ്വീകരിക്കമെന്നു ആരാധകരിൽ നിന്നുൾപ്പെടെ വിവിധ കോണുകളിൽ നിന്നും ആവശ്യമുയർന്നു. 


വാർത്തകൾ

Sign up for Newsletter



top