Subpage Banner
Subpage Banner
16
November 2018 - 7:14 pm IST
Flash News
Archives

Kerala

sabarimala-sreedharan-pillai

ശബരിമല വിവാദപ്രസംഗം; ശ്രീധരൻപിള്ളക്കെതിരേ കേസെടുത്തു

Published:08 November 2018

 ഐപിസി 505(1) ബി വകുപ്പാണ് ശ്രീധരൻപിള്ളക്കെതിരേ ചുമത്തിയിരിക്കുന്നത്. മൂന്നുവർഷം വരെ കഠിനതടവ് ലഭിക്കുന്ന കുറ്റമുൾപ്പടെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൊതുഇടത്തിൽ ജനങ്ങളെ പരിഭ്രാന്തരാക്കുകയും കലാപത്തിന് ആഹ്വാനം ചെയ്തുവെന്നുമാണ് ചുമത്തിയിരിക്കുന്ന കുറ്റം. പ്രസംഗം പൂർണമായും പരിശോധിച്ചതിനു ശേഷമാണ് കേസെടുത്തിരിക്കുന്നത്

കോഴിക്കോട്: ശബരിമല വിവാദ പ്രസംഗത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ളക്കെതിരേ കേസെടുത്തു. ജാമ്യമില്ല വകുപ്പ് പ്രകാരം കോഴിക്കോട് കസബ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. യുവമോർച്ച സംസ്ഥാനസമിതിയോഗത്തിലെ പ്രസംഗത്തിന്‍റെ പശ്‌ചാത്തലത്തിൽ ശ്രീധരൻ പിള്ളക്കെതിരേ മതവികാരം ഇളക്കിവിടുന്നതിനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് കൊച്ചിയിലും കോഴിക്കോടും പരാതികൾ ലഭിച്ചിരുന്നു. മാധ്യമപ്രവർത്തകനായ ഷൈബിൻ നൻമണ്ടയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

തന്ത്രിയെയും പ്രവർത്തകരെയും ശ്രീധരൻ പിള്ള കോടതിയലക്ഷ്യത്തിന് പ്രേരിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നുണ്ട്. ഐപിസി 505(1) ബി വകുപ്പാണ് ശ്രീധരൻപിള്ളക്കെതിരേ ചുമത്തിയിരിക്കുന്നത്. മൂന്നുവർഷം വരെ കഠിനതടവ് ലഭിക്കുന്ന കുറ്റമുൾപ്പടെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൊതുഇടത്തിൽ ജനങ്ങളെ പരിഭ്രാന്തരാക്കുകയും കലാപത്തിന് ആഹ്വാനം ചെയ്തുവെന്നുമാണ് ചുമത്തിയിരിക്കുന്ന കുറ്റം. 

പ്രസംഗം പൂർണമായും പരിശോധിച്ചതിനു ശേഷമാണ് കേസെടുത്തിരിക്കുന്നത്. പ്രസംഗത്തിന്‍റെ പലഭാഗങ്ങളിലും കലാപത്തിന് ആഹ്വാനം ചെയ്യുന്ന ഭാഗങ്ങളുണ്ടെന്നാണ് പൊലീസ് പറയുന്നത്. തുലാമാസ പൂജയുടെ സമയത്ത് നട അടക്കുമെന്ന തന്ത്രി കണ്ഠരര് രാജീവരുടെ നിലപാട് തന്‍റെ ഉറപ്പിന്‍റെ ബലത്തിലായിരുന്നുവെന്നാണ് യുവമോർച്ച സമ്മേളനത്തിൽ ശ്രീധരൻ പിള്ള പറഞ്ഞത്.

നമ്മുടെ അജണ്ടയിൽ എല്ലാവരും വീണുവെന്നും കൃത്യമായ ആസൂത്രണത്തോടെയുള്ള ബിജെപി പ്ലാനാണ് ശബരിമല പ്രതിഷേധത്തിൽ നടന്നത്.  ഇതൊരു സമസ്യയാണെന്നും ബിജെപിക്ക് കേരളത്തില്‍ സജീവമാകാനുള്ള സുവര്‍ണാവസരമാണ് ഇതെന്നും ശ്രീധരന്‍പിള്ള വിവാദ പ്രസംഗത്തിൽ പറഞ്ഞിരുന്നു.

 


വാർത്തകൾ

Sign up for Newsletter



top