Subpage Banner
Subpage Banner
16
November 2018 - 7:26 pm IST
Flash News
Archives

National

delhi-pollution

സുപ്രീം കോടതി വിധിയുടെ ലംഘനം: അന്തരീക്ഷ മലിനീകരണത്തിൽ ഒന്നാം സ്ഥാനം ഡൽഹിയ്ക്ക്

Published:08 November 2018

കോടതി ഉത്തരവു നടപ്പാക്കാൻ പൊലീസിനു നിർദേശം നൽകിയിരുന്നെങ്കിലും അതൊന്നും പാലിക്കപ്പെട്ടില്ല. ആനന്ദ് വിഹാർ,  ഐടിഒ, ജഹാംഗീർ പുരി തുടങ്ങിയ പ്രദേശങ്ങളിലാണ്  കോടതിയുത്തരവ് ലംഘിച്ച് ആഘോഷങ്ങൾ നടന്നത്. സംസ്ഥാനത്ത് കടുത്ത ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാവുന്ന മലിനീകരണം ഏതു വിധേനേയും തടയാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ. 

ന്യൂഡൽഹി: ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിനു സുപ്രീം കോടതി വച്ച നിർദേശങ്ങൾ ലംഘിച്ച ഡൽഹി, ലോകത്തിലെ ഏറ്റവുമധികം മലീനീകരണമുള്ള പ്രദേശമായി മാറി. ദീപാവലി ദിനത്തിൽ രാത്രി 8 മുതൽ 10 വരെ മാത്രം പടക്കം പൊട്ടിച്ചാൽ മതിയെന്നും മലിനീകരണം കുറഞ്ഞ പടക്കങ്ങൾ ഉപയോഗിക്കണമെന്നുമുള്ള കോടതി ഉത്തരവാണ് ലംഘിക്കപ്പെട്ടത്. ഇതോടെ ഡൽഹിയിലെ മലിനീകരണ തോത് 574 എന്ന വളരെയധികം മോശപ്പെട്ട നിലയിലെത്തി. 

50 ആണ് മലിനീകരണത്തിന്‍റെ ഏറ്റവും കുറഞ്ഞ തോത്. എന്നാൽ അതിന്‍റെ പത്തു മടങ്ങാണ് ഇപ്പോഴത്തെ നിരക്ക്. ശ്വാസകോശം, രക്തക്കുഴലുകൾ എന്നിവയ്ക്ക് ഭീഷണിയായേക്കാവുന്നതാണ് ഇപ്പോഴത്തെ സ്ഥിതി. 

കോടതി ഉത്തരവു നടപ്പാക്കാൻ പൊലീസിനു നിർദേശം നൽകിയിരുന്നെങ്കിലും അതൊന്നും പാലിക്കപ്പെട്ടില്ല. ആനന്ദ് വിഹാർ,  ഐടിഒ, ജഹാംഗീർ പുരി തുടങ്ങിയ പ്രദേശങ്ങളിലാണ്  കോടതിയുത്തരവ് ലംഘിച്ച് ആഘോഷങ്ങൾ നടന്നത്. സംസ്ഥാനത്ത് കടുത്ത ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാവുന്ന മലിനീകരണം ഏതു വിധേനേയും തടയാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ. 

കെട്ടിട നിർമാണ കേന്ദ്രങ്ങളിൽ നിന്നുള്ള പൊടി, പഞ്ചാബ്, ഹരിയാന എന്നിവടങ്ങളിലെ കൃഷിയിടങ്ങളിൽ കൂട്ടിയിട്ടു കത്തിക്കുന്ന വൈക്കോൽ മൂലമുണ്ടാകുന്ന പുക, വാഹനം, ഫാക്റ്ററി എന്നിവിടങ്ങളിലെ പുക, തുടങ്ങിയവയാണ് ഡൽഹി മലിനീകരണത്തിനു കാരണം.  


വാർത്തകൾ

Sign up for Newsletter



top