ISL-2018-219
23
January 2019 - 4:35 am IST
Flash News
Archives

National

Rakesh-Asthana-Alok-Verma

സിബിഐ ഡയറക്റ്റർ അലോക് വർമയും സ്പെഷ്യൽ ഡയറക്റ്റർ രാകേഷ് അസ്താനയും വിജിലൻസ് കമ്മീഷനെ കണ്ടു

Published:08 November 2018

അലോക് വർമയുടെ പേരിൽ അസ്താന നടത്തിയ ആരോപണങ്ങൾക്കുമേൽ രണ്ടാഴ്ചയ്ക്കകം അന്വേഷണം പൂർത്തിയാക്കണമെന്നു സുപ്രീം കോടതി ഒക്റ്റോബർ 26 നു നിർദേശിച്ചിരുന്നു. 

ന്യൂഡൽഹി: സിബിഐ ഡയറക്റ്റർ അലോക് വർമയും സ്പെഷ്യൽ ഡയറക്റ്റർ രാകേഷ് അസ്താനയും സെൻട്രൽ വിജിലൻസ് കമ്മീഷണറെ കണ്ടു. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സന്ദർശനം. വിജിലൻസുമായി വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തിയ അലോക് വർമ, തനിക്കെതിരെ അസ്താന ഉന്നയിച്ച അഴിമതി ആരോപണങ്ങളെല്ലാം നിഷേധിച്ചു.  

അലോക് വർമയുടെ പേരിൽ അസ്താന നടത്തിയ ആരോപണങ്ങൾക്കുമേൽ രണ്ടാഴ്ചയ്ക്കകം അന്വേഷണം പൂർത്തിയാക്കണമെന്നു സുപ്രീം കോടതി ഒക്റ്റോബർ 26 നു നിർദേശിച്ചിരുന്നു. ഇരുവരും  നിർബന്ധിത അവധിയിലാണിപ്പോൾ.

മൊയിൻ ഖുറേഷി കൈക്കൂലിക്കേസ്, ഐആർസിടിസി കേസ്, കാലിത്തീറ്റ കുംഭകോണം തുടങ്ങിയ കേസുകൾ അന്വേഷിച്ച നിരവധി ഉദ്യോഗസ്ഥരെ അസ്താനയുടെ ആരോപണത്തെത്തുടർന്ന് വിജിലൻസ് ചോദ്യം ചെയ്തിരുന്നു. അവരുടെ മൊഴികൾ രേഖപ്പെടുത്തി. ഡയറക്റ്റർ സ്ഥാനത്തു നിന്നു നീക്കിയ സർക്കാർ നടപടി ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചിരുന്നു. അസ്താനയ്ക്കെതിരായ അഴിമതി അന്വേഷണമാണ് സിബിഐയിൽ പൊട്ടിത്തെറികൾക്കു തുടക്കമിട്ടത്. 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top