Subpage Banner
Subpage Banner
16
November 2018 - 7:56 pm IST
Flash News
Archives

World

California-Bar-Shooting

കാലിഫോർണിയയിൽ വെടിവെയ്പ്: പൊലീസുകാരനുൾപ്പെടെ 12 പേർ കൊല്ലപ്പെട്ടു

Published:08 November 2018

തൗസന്‍റ് ഓക്ക്സ് കോളെജിലെ വിദ്യാർഥികൾക്കായി ബോർഡർലൈൻ ബാറിൽ സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു ആക്രമണം നടന്നത്. നൂറോളം വിദ്യാർഥികളാണ് ബാറിലുണ്ടായിരുന്നത്. പരിക്കേറ്റവരെ സമീപമുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പലരുടേയും നില ഗുരുതരമാണ്. 

തൗസന്‍റ് ഓക്ക്സ്: കാലിഫോർണിയയിലെ തൗസന്‍റ് ഓക്ക്സ് ഡാൻസ് ബാറിലുണ്ടായ വെടിവെയ്പ്പിൽ പന്ത്രണ്ടു പേർ കൊല്ലപ്പെട്ടു. 11 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. കറുത്ത ജാക്കറ്റും തൊപ്പിയും ധരിച്ച് വലിയ തോക്കുമായെത്തിയ അക്രമി ബാറിനുള്ളിൽ കടന്നു സുരക്ഷാ ഉദ്യോഗസഥനേയും ക്യാഷ്യറേയും വെടിവെച്ചു.

പിന്നീട് ബാറിലുണ്ടായിരുന്നവരുടെ നേർക്ക് സ്മോക്ക് ഗ്രനേഡ് വലിച്ചെറിഞ്ഞുവെന്നും രക്ഷപെട്ടയാൾ പറഞ്ഞു. ബാറിനുള്ളിൽ നിന്നും മുപ്പതിലധികം വെടിയൊച്ചകളാണ് താൻ കേട്ടതെന്നും ഇയാൾ വെളിപ്പെടുത്തി.

തൗസന്‍റ് ഓക്ക്സ് കോളെജിലെ വിദ്യാർഥികൾക്കായി ബോർഡർലൈൻ ബാറിൽ സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു ആക്രമണം നടന്നത്. നൂറോളം വിദ്യാർഥികളാണ് ബാറിലുണ്ടായിരുന്നത്. പരിക്കേറ്റവരെ സമീപമുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പലരുടേയും നില ഗുരുതരമാണ്. 

സംഭവസ്ഥലത്തെത്തിയ പൊലീസ് അക്രമിയെ വകവരുത്തി. കൊല്ലപ്പെട്ടവരുടെ കൂട്ടത്തിൽ പൊലീസുകാരനുമുണ്ട്. ലോസ് ഏയ്ഞ്ചൽസിനു സമീപമാണ് അക്രമം നടന്ന ബാർ. 


വാർത്തകൾ

Sign up for Newsletter



top