Subpage Banner
Subpage Banner
16
November 2018 - 7:16 pm IST
Flash News
Archives

Crime

family-quarrel-four-year-old-child-dead

കുടുംബവഴക്കിനിടെ മുത്തശ്ശിയെ ആക്രമിക്കുന്നതു തടയാൻ ശ്രമിച്ച നാലു വയസുകാരി വെട്ടേറ്റു മരിച്ചു

Published:08 November 2018

മദ്യപിച്ച് വീട്ടിലെത്തിയ മുത്തച്ഛന്‍ ചന്ദ്രന്‍, മുത്തശ്ശി ലതയെ മര്‍ദ്ദിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ലത തന്‍റെ വീട്ടിലുള്ളവരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്നു വൈലത്തൂരില്‍ നിന്നു ലതയുടെ ബന്ധുക്കൾ വിഷയം ചോദിക്കാനായി ഇവരുടെ വീട്ടിലെത്തുകയും തർക്കം സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു.

തൃശൂർ: കുടുംബവഴക്കിനിടെ മുത്തശ്ശിയെ ആക്രമിക്കുന്നതു തടയാൻ ശ്രമിച്ച നാലു വയസുകാരി വെട്ടേറ്റു മരിച്ചു. തൃശൂർ കച്ചേരിപ്പടി ചിറ്റാട്ടുപറമ്പിൽ ജിതേഷിന്‍റെ മകൾ ആദിലക്ഷ്മിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവം നടന്നയുടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മദ്യപിച്ച് വീട്ടിലെത്തിയ മുത്തച്ഛന്‍ ചന്ദ്രന്‍, മുത്തശ്ശി ലതയെ മര്‍ദ്ദിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ലത തന്‍റെ വീട്ടിലുള്ളവരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്നു വൈലത്തൂരില്‍ നിന്നു ലതയുടെ ബന്ധുക്കൾ വിഷയം ചോദിക്കാനായി ഇവരുടെ വീട്ടിലെത്തുകയും തർക്കം സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. ഇതിനിടെ ചന്ദ്രന്‍റെ സഹോദരന്‍ കൃഷ്ണന്‍കുട്ടി കൈക്കോട്ട് കൊണ്ട് ലതയെ ആക്രമിക്കാന്‍ തുനിഞ്ഞു. ബഹളം കേട്ടുണര്‍ന്ന ആദിലക്ഷ്മി, ലതയുടെ അടുത്തേക്ക് ഓടിയെത്തുന്നതിനിടെ തലയിൽ അടിയേല്‍ക്കുകയായിരുന്നു. 

സംഭവത്തില്‍ ചന്ദ്രന്‍റെ മകന്‍ നിഖില്‍, സഹോദരന്‍ കൃഷ്ണന്‍കുട്ടിയുടെ മകന്‍ സുമേഷ്, മറ്റൊരു സഹോദരന്‍റെ മകന്‍ പ്രവീണ്‍ എന്നിവര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. സംഘര്‍ഷത്തിനിടെ പരിക്കേറ്റ മുഖ്യപ്രതി കൃഷ്ണന്‍കുട്ടി മെഡിക്കല്‍ കോളെജില്‍ പൊലീസ് കസ്റ്റഡിയില്‍ ചികിത്സയിലാണ്. കച്ചേരിപ്പടി സ്വദേശിയായ ജിതേഷിന്‍റേയും പരേതയായ നിത്യയുടെയും മകളാണ് ആദിലക്ഷ്മി. നിത്യ മൂന്ന് വർഷം മുമ്പ് മരണപ്പെട്ടിരുന്നു. തുടർന്ന് നിത്യയുടെ വീട്ടിലായിരുന്നു ആദിലക്ഷ്മി കഴിഞ്ഞിരുന്നത്.


വാർത്തകൾ

Sign up for Newsletter



top