ISL-2018-219
23
January 2019 - 4:21 am IST
Flash News
Archives

National

chandra-babu-naidu-deva-gowda-kumaraswamy

ബിജെപി വിരുദ്ധ സഖ്യം: ദേവഗൗഡയും കുമാര സ്വാമിയുമായി ചന്ദ്രബാബു നായിഡു കൂടിക്കാഴ്ച നടത്തി

Published:08 November 2018

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ ഭരണം ഭരണഘടനയെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന രാജ്യത്തെ തകർക്കുകയാണ്. ഇതിനെതിരെ അണിനിരക്കുകയെന്നത് കോൺഗ്രസ് ഉൾപ്പെടെയുള്ള മതനിരപേക്ഷ പാർട്ടികളുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിരുദ്ധ സഖ്യം രൂപീകരിക്കുന്നതിനെക്കുറിച്ചുള്ള ചർച്ച നടത്താൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു മുൻ‌ പ്രധാനമന്ത്രി ദേവഗൗഡ, കർണാടക മുഖ്യമന്ത്രി കുമാരസ്വാമി എന്നിവരെ കണ്ടു. 2019ലെ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ മതനിരപേക്ഷ പാർട്ടികളെ അണനിരത്താൻ മുൻകൈയെടുത്തിരിക്കുകയാണ് നായിഡു. അതിനായി നിരവധി നേതാക്കളുമായദ്ദേഹം ചർച്ച നടത്തിയെന്നും അതിനാണ് വ്യാഴാഴ്ച തന്നെ സന്ദർശിച്ചതെന്നും ജെഡിഎസ് നേതാവ് ദേവ ഗൗഡ പറഞ്ഞു. 

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ ഭരണം ഭരണഘടനയെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന രാജ്യത്തെ തകർക്കുകയാണ്. ഇതിനെതിരെ അണിനിരക്കുകയെന്നത് കോൺഗ്രസ് ഉൾപ്പെടെയുള്ള മതനിരപേക്ഷ പാർട്ടികളുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി, മായാവതി, അഖിലേഷ് യാദവ്, എം.കെ. സ്റ്റാലിൻ, അടക്കമുള്ള നേതാക്കളെ നായിഡു സന്ദർശിച്ചു. സഖ്യത്തിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നേതാക്കൾ ചേർന്ന് ചർച്ച ചെയ്ത ശേഷം തീരുമാനിക്കും. 
  


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top