Subpage Banner
Subpage Banner
16
November 2018 - 7:24 pm IST
Flash News
Archives

Crime

cyber-crime-police

മലയാളി നടിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; തമിഴ് യുവാവ് പിടിയിൽ

Published:08 November 2018

സിനിമയിൽ പെൺകുട്ടിയെ കണ്ട സുനിൽ, പെൺകുട്ടിയുടെ ചിത്രത്തിൽ നിന്നും തലവെട്ടിയെടുത്ത് നഗ്നമായ മറ്റൊരു ചിത്രത്തിനൊപ്പം മോർഫ് ചെയ്യുകയായിരുന്നു. തുടർന്ന് തന്‍റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ ചിത്രം അയാൾ പുറത്തു വിട്ടു.

കൊച്ചി: പ്രായപൂർത്തിയാകാത്ത മലയാളി നടിയുടെ ചിത്രം മോർഫ് ചെയ്ത് ഫെയ്സ്ബുക്ക് വഴി  പ്രചരിപ്പിച്ചതിനു തമിഴ് യുവാവു പിടിയിൽ. തിരുവള്ളുവർ ജില്ലയിലെ തിരുത്തണി താലൂക്കിൽ ബിഗ് സ്ട്രീറ്റ് സ്വദേശിയായ സുനിൽ കുമാറാണ് പൊലീസ് കസ്റ്റഡിയിലായത്. 

സിനിമയിൽ പെൺകുട്ടിയെ കണ്ട സുനിൽ, പെൺകുട്ടിയുടെ ചിത്രത്തിൽ നിന്നും തലവെട്ടിയെടുത്ത് നഗ്നമായ മറ്റൊരു ചിത്രത്തിനൊപ്പം മോർഫ് ചെയ്യുകയായിരുന്നു. തുടർന്ന് തന്‍റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ ചിത്രം അയാൾ പുറത്തു വിട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ സൈബർക്രൈം വൈബ്സൈറ്റിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് പൊലീസ് തമിഴ് നാട്ടിലെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

സ്ത്രീകൾക്കും കുട്ടികൾക്കും നേർക്കുള്ള കുറ്റകൃത്യങ്ങൾക്കെതിരെ പരാതി നൽകാൻ ഈ വെബ്സൈറ്റിൽ എത്തിയാൽ മതിയാകും. അന്വേഷണത്തിന്‍റെ വിവരങ്ങൾ വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യണമെന്നാണ് ചട്ടം. അന്വേഷണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നുറപ്പു വരുത്താനാണിത്. 
 


വാർത്തകൾ

Sign up for Newsletter



top