19
April 2019 - 12:00 pm IST

Bollywood

susmita-sen

ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ ആ സന്തോഷ വാർത്തയെത്തി; സുസ്മിതാസെൻ വിവാഹിതയാകുന്നു

Published:08 November 2018

ദീർഘനാളായുള്ള സുഹൃത്തും മോഡലുമായ റൊഹ്മാൻ ഷോളുമായി താരം വിവാഹത്തിനു തയ്യാറെടുക്കുന്നുവെന്നാണ് വിവരം. റൊഹ്മാൻ സുസ്മിയോട് വിവാഹാഭ്യർഥന നടത്തിയെന്നും താരം സമ്മതം മൂളിയതിനാലാണ് പൊതു വേദികളിൽ ഒന്നിച്ച് പ്രത്യക്ഷപ്പെടുന്നതെന്നുമാണ് പാപ്പരാസികളുടെ കണ്ടെത്തൽ. 

സൗന്ദര്യവും  അഭിനയത്തികവും കൊണ്ടും ആരാധകരുടെ മനസിൽ ഇടം നേടിയ അഭിനയേത്രിയാണ്  മുൻ മിസ് യൂണിവേഴ്സായ സുസ്മിതാ സെൻ. വിവാഹം കഴിക്കാതെ വർഷങ്ങൾക്കു മുൻപ് രണ്ടു പെൺകുട്ടികളെ ദത്തെടുത്തിരുന്ന താരം ജീവകാരുണ്യ പ്രവർത്തികളിലും സജീവമാണ്. 

ദത്തെടുക്കലിനു പിന്നാലെ സുസ്മിതയുടെ വിവാഹത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധകർ. ഇപ്പോഴിതാ താരത്തിന്‍റെ വിവാഹ വാർത്തകളാണ് സമൂഹമാധ്യങ്ങളിൽ നിറയുന്നത്. ദീർഘനാളായുള്ള സുഹൃത്തും മോഡലുമായ റൊഹ്മാൻ ഷോളുമായി താരം വിവാഹത്തിനു തയ്യാറെടുക്കുന്നുവെന്നാണ് വിവരം. റൊഹ്മാൻ സുസ്മിയോട് വിവാഹാഭ്യർഥന നടത്തിയെന്നും താരം സമ്മതം മൂളിയതിനാലാണ് പൊതു വേദികളിൽ ഒന്നിച്ച് പ്രത്യക്ഷപ്പെടുന്നതെന്നുമാണ് പാപ്പരാസികളുടെ കണ്ടെത്തൽ. 

സുസ്മിതയുടെ ദത്തു പുത്രിമാരായ റെനെയും അലീഷയുമായും റൊഹ്മാന്‍ അടുത്തതായും വാര്‍ത്തകള്‍ ഉണ്ട്. അമ്മയുടെ താല്‍പര്യത്തെ അലീഷയും റെനെയും ഇരു കയ്യും നീട്ടി സ്വീകരിച്ചു. 42 കാരിയായ സുസ്മിതയും 27 കാരനായ റൊഹ്മാനും തമ്മിലുള്ള വിവാഹം 2019 ഉണ്ടാകുമെന്നു തന്നെയാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ.

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Bollywood (@bollywood) on

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Bollywood (@filmyhaiboss) on

 


വാർത്തകൾ

Sign up for Newsletter



top