Subpage Banner
Subpage Banner
16
November 2018 - 7:36 pm IST
Flash News
Archives

World

donald-trump

ട്രം​പി​നെ ഉ​ത്ത​രം മു​ട്ടി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്‍റെ പ്ര​സ്പാ​സ് റ​ദ്ദാ​ക്കി

Published:08 November 2018

ലാ​റ്റി​ന​മെരി​ക്ക​യി​ല്‍ നി​ന്ന് യു​എ​സ് അ​തി​ര്‍ത്തി​യി​ലെ​ത്തു​ന്ന കു​ടി​യേ​റ്റ​ക്കാ​രെ കു​റി​ച്ചു​ള്ള ചോ​ദ്യം ചോ​ദി​ച്ച​തി​നാ​ണ് സി​എ​ന്‍എ​ന്‍ ക​റ​സ്‌​പോ​ണ്ട​ന്‍റാ​യ ജിം ​അ​ക്കോ​സ്റ്റ​യു​ടെ പ്ര​സ്പാ​സ് പി​ന്‍വ​ലി​ച്ച​ത്. ര​ണ്ടാ​മ​തൊ​രു ചോ​ദ്യം ചോ​ദി​ച്ച അ​ക്കോ​സ്റ്റ​യോ​ട് ട്രം​പ് മ​തി​യെ​ന്ന് പ​റ​യു​ക​യും വൈ​റ്റ്ഹൗ​സ് ജീ​വ​ന​ക്കാ​രി മൈ​ക്ക് പി​ടി​ച്ചു​വാ​ങ്ങാ​ന്‍ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. 

വാ​ഷി​ങ്ട​ൺ: വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​നി​ടെ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ ചോ​ദ്യം ചോ​ദി​ച്ച് കു​ഴ​ക്കി​യ സി​എ​ൻ​എ​ൻ ലേ​ഖ​ക​ന്‍റെ പ്ര​സ് പാ​സ് വൈ​റ്റ് ഹൗസ് റ​ദ്ദാ​ക്കി. ലാ​റ്റി​ന​മെരി​ക്ക​യി​ല്‍ നി​ന്ന് യു​എ​സ് അ​തി​ര്‍ത്തി​യി​ലെ​ത്തു​ന്ന കു​ടി​യേ​റ്റ​ക്കാ​രെ കു​റി​ച്ചു​ള്ള ചോ​ദ്യം ചോ​ദി​ച്ച​തി​നാ​ണ് സി​എ​ന്‍എ​ന്‍ ക​റ​സ്‌​പോ​ണ്ട​ന്‍റാ​യ ജിം ​അ​ക്കോ​സ്റ്റ​യു​ടെ പ്ര​സ്പാ​സ് പി​ന്‍വ​ലി​ച്ച​ത്. ര​ണ്ടാ​മ​തൊ​രു ചോ​ദ്യം ചോ​ദി​ച്ച അ​ക്കോ​സ്റ്റ​യോ​ട് ട്രം​പ് മ​തി​യെ​ന്ന് പ​റ​യു​ക​യും വൈ​റ്റ്ഹൗ​സ് ജീ​വ​ന​ക്കാ​രി മൈ​ക്ക് പി​ടി​ച്ചു​വാ​ങ്ങാ​ന്‍ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. 

ഇ​തി​നി​ട​യി​ല്‍ ചോ​ദ്യ​ങ്ങ​ള്‍ തു​ട​രാ​ന്‍ ശ്ര​മി​ച്ച ജിം ​അ​ക്കോ​സ്റ്റ​യെ ജ​ന​ങ്ങ​ളു​ടെ ശ​ത്രു​വെ​ന്നും ട്രം​പ് ആ​ക്ഷേ​പി​ച്ചു.വൈ​റ്റ് ഹൗ​സ് ഇ​ന്‍റേ​ണാ​യ യു​വ​തി​യു​ടെ ശ​രീ​ര​ത്തി​ല്‍ കൈ​വെ​ച്ച അ​ക്കോ​സ്റ്റ അ​വ​രു​ടെ ജോ​ലി ത​ട​സ്സ​പ്പെ​ടു​ത്തി​യെ​ന്നും ഇ​ത് അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും വൈ​റ്റ്ഹൗ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ ഇ​തു ജ​നാ​ധി​പ​ത്യ​ത്തി​ന് ഭീ​ഷ​ണി​യാ​ണെ​ന്ന് സി​എ​ൻ​എ​ൻ പ്ര​തി​ക​രി​ച്ചു


വാർത്തകൾ

Sign up for Newsletter



top