ISL-2018-219
21
January 2019 - 8:50 am IST
Flash News
Archives

Crime

special-branch-report-on-sanal-death-case

സനലിന്‍റെ മരണം, നെയ്യാറ്റിന്‍കര എസ്‌ഐയ്ക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് റിപ്പോർട്ട്

Published:08 November 2018

സംഭവത്തിൽ നെയ്യാറ്റിൻകര എസ്.ഐ സന്തോഷ് കുമാർ ഫലപ്രദമായി ഇടപെട്ടില്ലെന്നും സനലിന്‍റെ ജീവൻ രക്ഷിക്കാൻ സമയോചിത നടപടി എടുത്തില്ലെന്നും സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തി.

ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ വകുപ്പുതല നടപടി ഉണ്ടാകുമെന്നാണ് വിവരം.

തിരുവനന്തപുരം: നെയ്യാറ്റിൻകര സ്വദേശി സനൽ മരിച്ച സംഭവത്തിൽ സ്ഥലം എസ്ഐയ്ക്ക് ഗുരുതര വീഴ്ചയുണ്ടായതായി സ്പെഷ്യൽ ബ്രാഞ്ചിന്‍റെ റിപ്പോർട്ട്. സംഭവത്തിൽ നെയ്യാറ്റിൻകര എസ്.ഐ സന്തോഷ് കുമാർ ഫലപ്രദമായി ഇടപെട്ടില്ലെന്നും സനലിന്‍റെ ജീവൻ രക്ഷിക്കാൻ സമയോചിത നടപടി എടുത്തില്ലെന്നും സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തി. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ വകുപ്പുതല നടപടി ഉണ്ടാകുമെന്നാണ് വിവരം.

അപകടം ഉണ്ടായതിനെ തുടർന്ന് സനലിനെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കുന്നതിലടക്കം എസ്ഐ സന്തോഷിനു ഗുരുതര വീഴ്ചയുണ്ടായിട്ടുണ്ട്. സനൽ മരിക്കാനിടയായ അപകടത്തിന് കാരണക്കാരനായ ഡിവൈഎസ്പി ഹരികുമാർ‌ എസ്ഐയെ വിളിച്ചിരുന്നതായും കണ്ടെത്തി. സംഭവത്തിൽ പൊലീസിന്‍റെ ഭാഗത്തു നിന്നുള്ള വീഴ്ച നേരത്തെ തന്നെ വ്യക്തമായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ രണ്ടു സിവിൽ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു.


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top