Subpage Banner
Subpage Banner
16
November 2018 - 7:28 pm IST
Flash News
Archives

Kerala

sub-inspector-snake-bite-during-maoist-search

മാവോയിസ്റ്റുകളെ തിരഞ്ഞുപോയ പൊലീസ് സംഘത്തിലെ എസ്ഐയ്ക്ക് പാമ്പ് കടിയേറ്റു

Published:08 November 2018

തൊട്ടിൽപ്പാലം എസ്ഐ കെ. ബിജുവിനാണ് ചെവിക്കു താഴെ പരുക്കേറ്റത്.

കോഴിക്കോട്: മരുതോങ്കര പഞ്ചായത്തിനു സമീപം പശുക്കടവിൽ മാവോയിസ്റ്റുകളെ തിരയാൻ പോയ പൊലീസ് സംഘത്തിലെ എസ്ഐയ്ക്ക് പാമ്പ് കടിയേറ്റു. തൊട്ടിൽപ്പാലം എസ്ഐ കെ. ബിജുവിനാണ് ചെവിക്കു താഴെ പരുക്കേറ്റത്. തുടർന്നു ബിജുവിനെ കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

നെല്ലിക്കുന്ന് കോളനിക്കു സമീപം മാവോയിസ്റ്റുകളെ കണ്ടതായി പ്രദേശവാസികൾ അറിയിച്ചിരുന്നു. തുടർന്നാണ് എസ്ഐയും സംഘവും പരിശോധനയ്ക്കായി പോയത്. 


വാർത്തകൾ

Sign up for Newsletter



top