ISL-2018-219
21
January 2019 - 9:58 am IST
Flash News
Archives

k-sudhakaran-against-pinarayi-vijayan-on-sabarimala-issues

പിണറായിയെ പോലെ നൂറുപേർ വന്നാലും ശബരിമലയിലെ ആചാരങ്ങൾ മാറ്റാൻ കഴിയില്ലെന്ന് കെ. സുധാകരൻ

Published:08 November 2018

പിണറായിയെ പോലെ നൂറുപേർ വന്നാലും ആചാരാനുഷ്ഠാനങ്ങൾ മാറ്റാൻ പറ്റില്ല.

കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് പിണറായി വിജയൻ ശബരിമല യുവതീ പ്രവേശന വിധി നേടിയെടുത്തതെന്നും സുധാകരൻ ആരോപിച്ചു.

കാസർഗോഡ്: മുഖ്യമന്ത്രി പിണറായി വിജയനെ പോലെ നൂറുപേർ വന്നാലും ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ മാറ്റാൻ സാധിക്കില്ലെന്ന് കെപിസിസി വർക്കിങ് പ്രസിഡന്‍റ് കെ. സുധാകരൻ. ശബരിമലയെ കലാപ ഭൂമിയാക്കാതിരിക്കാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ആരംഭിച്ച വിശ്വാസ സംരക്ഷണ പദയാത്രയിൽ സംസാരിക്കുകയായിരുന്നു സുധാകരൻ.

ശബരിമലയിൽ സ്തീകൾക്ക് നിയന്ത്രണം മാത്രമാണുള്ളത്, ലിംഗ അസമത്വമില്ല. ആചാരങ്ങളും അനുഷ്ഠാനങ്ങളും നിശ്ചയിക്കുന്നത് കോടതിയും സർക്കാരുമല്ല. ക്ഷേത്രത്തിലെ തന്ത്രിമാരാണ്. പിണറായിയെ പോലെ നൂറുപേർ വന്നാലും ആചാരാനുഷ്ഠാനങ്ങൾ മാറ്റാൻ പറ്റില്ല. കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് പിണറായി വിജയൻ ശബരിമല യുവതീ പ്രവേശന വിധി നേടിയെടുത്തതെന്നും സുധാകരൻ ആരോപിച്ചു.

ബിജെപിയുടെയും സിപിഎമ്മിന്‍റെയും കപടമുഖം പൊളിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. സംസ്ഥാന സർക്കാരിന്‍റെ നിലപാട് ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ടാണ്. ആ‌ർഎസ്എസ് നിരന്തരം നിലപാടുകൾ മാറ്റി ജനങ്ങളെ പറ്റിക്കുകയാണ്. വർഗീയത ആളിക്കത്തിച്ച് അധികാരം നേടാമെന്ന അത്യാഗ്രഹമാണ് ബിജെപിയ്ക്കുള്ളത്. ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച കോടതി വിധി ബുദ്ധിയില്ലാത്ത തീരുമാനമാണെന്നും സുധാകരൻ പരിഹസിച്ചു.


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top