ISL-2018-219
21
January 2019 - 8:53 am IST
Flash News
Archives

World

taliban-india-russia

ചരിത്രത്തിൽ ആദ്യമായി താലിബാനുമായി ഇന്ത്യ ചർച്ചയ്ക്ക്

Published:09 November 2018

അഫ്‌ഗാനിസ്ഥാനിൽ സമാധാനം പുലർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ചർച്ച നടത്തുന്നത്. 
ഇന്ന്  മോസ്‌കോയിൽ നടക്കുന്ന ബഹുരാഷ്‌ട്ര സമ്മേളനത്തിലാണ് ഇന്ത്യ ചർച്ച നടത്തുക. റഷ്യയാണ് ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കുന്നത്. റഷ്യയാണ് ചർച്ചയ്ക്ക് വിളിച്ചതും. ഇന്ത്യയെ കൂടാതെ യുഎസ്, പാക്കിസ്ഥാൻ, ചൈന എന്നീ രാജ്യങ്ങളും പങ്കെടുക്കുന്നുണ്ട്

ന്യൂഡൽഹി: ചരിത്രത്തിൽ ആദ്യമായി താലിബാനുമായി ഇന്ത്യ ചർച്ചയ്ക്ക്. അനൗദ്യോഗിക ചർച്ചയ്ക്കാണ് ഇന്ത്യ ഒരുങ്ങുന്നത്. അഫ്‌ഗാനിസ്ഥാനിൽ സമാധാനം പുലർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ചർച്ച നടത്തുന്നത്. 
ഇന്ന്  മോസ്‌കോയിൽ നടക്കുന്ന ബഹുരാഷ്‌ട്ര സമ്മേളനത്തിലാണ് ഇന്ത്യ ചർച്ച നടത്തുക. റഷ്യയാണ് ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കുന്നത്. റഷ്യയാണ് ചർച്ചയ്ക്ക് വിളിച്ചതും. ഇന്ത്യയെ കൂടാതെ യുഎസ്, പാക്കിസ്ഥാൻ, ചൈന എന്നീ രാജ്യങ്ങളും പങ്കെടുക്കുന്നുണ്ട്.

മുൻ നയതന്ത്ര പ്രതിനിധികളായ അമർ സിൻഹ, ടിസിഎ രാഘവൻ എന്നിവരാണ് ചർച്ചയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുക. അ‍ഫ്‌ഗാനിസ്ഥാനിൽ ഇന്ത്യ അംബാസിഡറായി സേവനം അനുഷ്ഠിച്ചിട്ടുള്ളയാളാണ് അമർ സിൻഹ. പാക്കിസ്ഥാനിലെ മുൻ ഇന്ത്യൻ ഹൈക്കമ്മിഷണറായിരുന്നു ടിസിഎ രാഘവൻ.

സമാധാന സംരക്ഷണകത്തിനുള്ള എല്ലാ ശ്രമങ്ങൾക്കും ഇന്ത്യയുടെ പിന്തുണയുണ്ടാകുമെന്നു വിദേശകാര്യ മന്ത്രാലയ വക്താവ് രാവിഷ് കുമാർ. ഇതു ആദ്യമായാണ് ഇന്ത്യ താലിബാനുമായി ചർച്ചയ്ക്ക് തയാറായിരിക്കുന്നത്. റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമർ പുടിൻ കഴിഞ്ഞ മാസം ഇന്ത്യയിലെത്തിയതിനു പിന്നാലെയാണ് ഈ തീരുമാനമുണ്ടായത്. 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top