ISL-2018-219
21
January 2019 - 8:53 am IST
Flash News
Archives

Kerala

km-shaji-mla-high-court

കെ.എം. ഷാജിയെ അയോഗ്യനാക്കി ഹൈക്കോടതി

Published:09 November 2018

തെരഞ്ഞെടുപ്പിൽ വർഗീയ ധ്രൂവീകരണമുണ്ടാക്കുന്ന പരാമർശം നടത്തിയെന്ന ഹർജിയിലാണ് കെ.എം.ഷാജിയെ അയോഗ്യനാക്കിയിരിക്കുന്നത്. എതിർസ്ഥാനാർഥിയായിരുന്ന എം.വി.നികേഷ് കുമാറാണ് കോടതിയിൽ ഹർജി നൽകിയിരുന്നത്

കൊച്ചി: അഴിക്കോട് എംഎൽഎയും യൂത്ത് ലീഗ് നേതാവുമായ കെ.എം. ഷാജിയെ അയോഗ്യനാക്കി ഹൈക്കോടതി. തെരഞ്ഞെടുപ്പിൽ വർഗീയ ധ്രൂവീകരണമുണ്ടാക്കുന്ന പരാമർശനം നടത്തിയെന്ന ഹർജിയിലാണ് ഉത്തരവ്. 

എതിർസ്ഥാനാർഥിയായിരുന്ന എൽഡിഎഫിന്‍റെ എം.വി.നികേഷ് കുമാർ നൽകിയ തെരഞ്ഞെടുപ്പ് ചട്ടലംഘന കേസിലാണ് ഷാജിയെ ആറു വർഷത്തേക്ക് ഹൈക്കോടതി അയോഗ്യനാക്കിയിരിക്കുന്നത്.  അഴീക്കോട് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി ചെലവായി അമ്പതിനായിരം രൂപ നികേഷ് കുമാറിന് നൽകണമെന്നും കോടതി വ്യക്തമാക്കി.

യുഡിഎഫ് സ്ഥാനാർഥിയായ ഷാജിയെ അയോഗ്യനാക്കിയെങ്കിലും വിജയിയായ പ്രഖ്യാപിക്കണമെന്ന നികേഷിന്‍റെ ആവശ്യം കോടതി തള്ളി. വിധിയിൽ തുടർനടപടികൾ സ്വീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷനും സ്പീക്കർക്കും ഹൈക്കോടതി നിർദേശം നൽകി. 

2016ലെ തെരഞ്ഞെടുപ്പിൽ 2287 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ഷാജി വിജയിച്ചത്. ഹൈക്കോടതി വിധിക്കെതിരേ സുപ്രീം കോടതിയെ സമീപിക്കുമെന്നു കെ.എം.ഷാജി പറഞ്ഞു. സ്റ്റേയ്ക്ക് അപേക്ഷ നൽകും. ഒരു വിധി കൊണ്ട് തന്‍റെ പൊതുപ്രവർത്തനം അവസാനിപ്പിക്കാനാവില്ല. നികേഷ് വളരെ മോശമായി വളച്ചൊടിച്ച കേസാണിതെന്നും ഷാജി. വിധിക്കെതിരേ നിയമപരമായ പോരാട്ടം നടത്തുമെന്നും മുസ്‌ലിം ലീഗും വ്യക്തമാക്കി. 2011ലെ തെരഞ്ഞെടുപ്പിലും കെ.എം.ഷാജി അഴീക്കോട് മണ്ഡലത്തിൽ നിന്ന് വിജയിച്ചിരുന്നു. 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top