Subpage Banner
Subpage Banner
21
September 2018 - 10:01 am IST

Food

ശീതളപാനീയങ്ങളെ സൂക്ഷിക്കുക

Published:09 April 2018

# സ്വന്തം ലേഖിക

പാ​നീ​യം ത​ണു​പ്പി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ഐ​സാ​ണ് പ്ര​ധാ​ന വി​ല്ല​ൻ.​മ​ത്സ്യ​ങ്ങ​ൾ കേ​ടാ​വാ​തി​രി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ഐ​സ് ശീ​ത​ള​പാ​നീ​യ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്ന് ഭ​ക്ഷ്യ സു​ര​ക്ഷാ വി​ഭാ​ഗം ക​ണ്ടെ​ത്തി​യി​രു​ന്നു.

ആ​ല​പ്പു​ഴ: ചൂ​ടി​ന്‍റെ ആ​ധി​ക്യം കൂ​ടി​യ​തോ​ടെ ഉ​ഷാ​റി​ലാ​യി​രി​ക്കു​ക​യാ​ണ് ശീ​ത​ള​പാ​നീ​യ വി​പ​ണി. മു​ക്കി​നു മു​ക്കി​നു പൊ​ന്തി വ​ന്ന ശീ​ത​ള​പാ​നീ​യ കേ​ന്ദ്ര​ങ്ങ​ൾ പ​ക​രു​ന്ന ആ​ശ്വാ​സം ചെ​റു​ത​ല്ല.​എ​ന്നാ​ൽ ദാ​ഹ​മ​ക​റ്റാ​ൻ എ​ന്തും വാ​ങ്ങി കു​ടി​ക്കു​ന്ന​വ​ർ സൂ​ക്ഷി​ക്കു​ക.. നി​ങ്ങ​ൾ ഉ​ള്ളി​ലാ​ക്കി​യ പാ​നീ​യ​ത്തി​ലും വി​ല്ല​ൻ​മാ​ർ ഒ​ളി​ഞ്ഞി​രി​പ്പു​ണ്ട്.

പാ​നീ​യം ത​ണു​പ്പി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ഐ​സാ​ണ് പ്ര​ധാ​ന വി​ല്ല​ൻ.​മ​ത്സ്യ​ങ്ങ​ൾ കേ​ടാ​വാ​തി​രി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ഐ​സ് ശീ​ത​ള​പാ​നീ​യ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്ന് ഭ​ക്ഷ്യ സു​ര​ക്ഷാ വി​ഭാ​ഗം ക​ണ്ടെ​ത്തി​യി​രു​ന്നു. രൂ​ക്ഷ​മാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളാ​ണ് ഇ​ത് വ​രു​ത്തി വ​യ്ക്കു​ക. ജ്യൂ​സു​ക​ൾ​ക്കാ​യി ശു​ദ്ധ​മാ​യ ഐ​സ് മു​മ്പ് ഫാ​ക്ട​റി​ക​ളി​ൽ ഉ​ണ്ടാ​ക്കി​യി​രു​ന്നു.​എ​ന്നാ​ൽ നി​ർ​മാ​ണ ചെ​ല​വ് കൂ​ടു​ത​ലാ​യ​തി​നാ​ൽ ഇ​വ​യു​ടെ ഉ​ത്പാ​ദ​നം നി​ല​ച്ചു.​ഇ​തോ​ടെ​യാ​ണ് മ​ത്സൃ സം​സ്്ക​ര​ണ മേ​ഖ​ല​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ഐ​സ് വ്യാ​പാ​രി​ക​ൾ ഉ​പ​യോ​ഗി​ച്ചു തു​ട​ങ്ങി​യ​ത്.

ക​ച്ച​വ​ടം ഉ​ഷാ​ർ

ത​ണ്ണി​മ​ത്ത​ൻ, ക​രി​മ്പ്, ക​രി​ക്ക്, കു​ലു​ക്കി സ​ർ​ബ​ത്ത് - ഇ​വയാ​ണ് ശീ​ത​ള​പാ​നീ​യ മേ​ഖ​ല​യി​ലെ ഹീ​റോ​സ്. ദാ​ഹ​ത്തി​നൊ​പ്പം വി​ശ​പ്പി​നും ശ​മ​നം ന​ൽ​കു​ന്ന ത​ണ്ണി​മ​ത്ത​നാ​ണ് കൂ​ട്ട​ത്തി​ൽ ഡി​മാ​ന്‍റ്. വ​ലി​പ്പം കു​റ​ഞ്ഞ ക​ടു​പ​ച്ച നി​റ​മു​ള്ള 'കി​ര​ൺ' എ​ന്ന ഇ​ന​ത്തി​നാ​ണ് ആ​വ​ശ്യ​ക്കാ​രേ​റെ.​കി​ലോ​യ്ക്കു 15 രൂ​പ​യാ​ണ് വി​ല. ത​ണ്ണി​മ​ത്ത​ൻ മുറിച്ച് പ​ഞ്ച​സാ​ര​യി​ൽ മു​ക്കി ല​ഭി​ക്കും. വി​ല 10 രൂ​പ.​ക​ലു​ക്കി സ​ർ​ബ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന വെ​ള്ളം സം​ബ​ന്ധി​ച്ച് നി​ര​ന്ത​രം ആ​ക്ഷേ​പ​ങ്ങ​ൾ ഉ​യ​രു​ന്നു​ണ്ട്. ക​രി​ക്കി​ന് 30 മു​ത​ൽ 45 രൂ​പ വ​രെ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് ഇ​ര​ട്ടി​യി​ല​ധി​കം വി​ല​യ്ക്കു വി​ൽ​ക്കു​ന്ന​തും പ​തി​വാ​ണ്.​ക​രി​മ്പി​ൻ ജ്യൂ​സി​നു 25 രൂ​പ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. കു​ക്കു​മ്പ​ർ ജ്യൂ​സി​നും മ​ൺ​കു​ട​ത്തി​ലെ സം​ഭാ​ര​ത്തി​നും വ​ൻ ഡി​മാ​ന്‍റാ​ണ്.

'നീ​ര' പോ​ര!

ന്യൂ​ജെ​ൻ ഉ​ത്പ​ന്ന​മാ​ണെ​ങ്കി​ലും നീ​ര​യ്ക്ക് ഈ ​ചൂ​ടു​കാ​ല​ത്തും അ​ത്ര പ്രി​യം പോ​ര. മ​റ്റു പാ​നീ​യ​ങ്ങ​ൾ​ക്കു ല​ഭി​ക്കു​ന്ന സ്വീ​കാ​ര്യ​ത നീ​ര​യ്ക്കു ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല. പ്ര​തി​ദി​നം കാ​ൽ ല​ക്ഷം ലി​റ്റ​ർ ഉ​ദ്പാ​ദി​പ്പി​ച്ചി​രു​ന്ന സ്ഥാ​ന​ത്ത് ഇ​പ്പോ​ൾ ശ​രാ​ശ​രി ഉ​ത്പാ​ദ​നം 10,000 ലി​റ്റ​റാ​ണ്.

നൊ​ങ്ക് - പു​ത്ത​ൻ താ​രം

ക​രി​മ്പ​ന​യു​ടെ കാ​യ​യാ​ണ് പ​ന​നൊ​ങ്ക്. ചൂ​ടു ക​ന​ത്ത​തോ​ടെ നൊ​ങ്ക് ക​ച്ച​വ​ടം കൂ​ടി.​ത​മി​ഴ്നാ​ട്ടി​ൽ നി​ന്നാ​ണ് നൊ​ങ്കു​മാ​യി ക​ച്ച​വ​ട​ക്കാ​ർ എ​ത്തി​യി​രി​ക്കു​ന്ന​ത്. മു​ന്തി​രി ,പേ​ര​യ്ക്ക, ആപ്പി​ൾ, അ​ണ്ടി​പ്പ​രി​പ്പ് എ​ന്നി​വ 
ചേ​ർ​ത്തു​ള്ള നൊ​ങ്ക് സ​ർ​ബ​ത്തി​നും പ്രി​യം ഏ​റെ​യാ​ണ്.​വി​ല 30 രൂ​പ.


വാർത്തകൾ

Sign up for Newsletter



top