ISL-2018-219
10
December 2018 - 6:57 pm IST
Flash News
Archives

Decor

ഫ്ലാ​റ്റി​ലും മ​ണ്ണി​ര​ക്ക​മ്പോ​സ്റ്റ് ത​യാ​റാ​ക്കാം

Published:09 April 2018

ചാ​ണ​ക​ത്തേ​ക്കാ​ള്‍ മൂ​ന്നി​ര​ട്ടി ഗു​ണ​മു​ള്ള സ​സ്യ​മൂ​ല​ക​മാ​ണ് മ​ണ്ണി​ര​ക്ക​മ്പോ​സ്റ്റ്. ഗ്രോ​ബാ​ഗി​ലും ച​ട്ടി​യി​ലും വ​ള​രു​ന്ന ചെ​ടി​ക​ള്‍ക്ക് ഇ​തു വ​ള​രെ ന​ല്ല​താ​ണ്.ചെ​ടി​ക​ളു​ടെ ആ​രോ​ഗ്യം വ​ര്‍ധി​ക്കാ​നും ന​ല്ല വി​ള​വ് ല​ഭി​ക്കാ​നു​മി​ത് സ​ഹാ​യി​ക്കും

ക​മ്പോ​സ്റ്റ് ത​യാ​റാ​ക്ക​ല്‍

45X30X45 സെ​ന്റി​മീ​റ്റ​ര്‍ വ​ലി​പ്പ​മു​ള്ള അ​ടി​ഭാ​ഗം നീ​ര്‍വാ​ഴ്ച സൗ​ക​ര്യ​മു​ള്ള ഒ​രു പെ​ട്ടി​യാ​ണ് ക​മ്പോ​സ്റ്റ് ത​യാ​റാ​ക്കാ​ന്‍ ആ​വ​ശ്യ​മു​ള്ള പ്ര​ധാ​ന വ​സ്തു. മ​ണ്ണ്, പ്ലാ​സ്റ്റി​ക്ക്, ത​ടി എ​ന്നി​വ കൊ​ണ്ടു ത​യാ​റാ​ക്കി​യ പെ​ട്ടി​ക​ള്‍ ഉ​പ​യോ​ഗി​ക്കാം. ഇ​തി​ന​ടി​യി​ല്‍ ഉ​ള്‍ഭാ​ഗ​ത്ത് സു​ഷി​ര​ങ്ങ​ളു​ള്ള പ്ലാ​സ്റ്റി​ക് ഷീ​റ്റ് വി​രി​ക്കു​ക. ഇ​തി​നു മു​ക​ളി​ല്‍ മൂ​ന്ന് സെ​മി ഘ​ന​ത്തി​ല്‍ മ​ണ്ണും അ​ഞ്ച് സെ​മി ഘ​ന​ത്തി​ല്‍ ച​കി​രി​യും നി​ര​ത്തു​ക. ഇ​തി​നു മീ​തേ നേ​രി​യ ഘ​ന​ത്തി​ല്‍ മ​ണ്ണി​ര​ക്ക​മ്പോ​സ്റ്റും 250 മ​ണ്ണി​ര​ക​ളെ​യും നി​ക്ഷേ​പി​ക്കു​ക. പി​ന്നീ​ട് ദി​വ​സ​വും അ​ടു​ക്ക​ള​യി​ല്‍ നി​ന്നു ല​ഭി​ക്കു​ന്ന ജൈ​വാ​വ​ശി​ഷ്ട​ങ്ങ​ള്‍ ഇ​തി​ല്‍ നി​ര​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക.

പ​രി​ച​ര​ണം

ന​ന​ഞ്ഞ ഒ​രു ചാ​ക്ക് തു​ണി​കൊ​ണ്ട് പെ​ട്ടി മൂ​ടി ഉ​ള്ളി​ലെ വെ​ളി​ച്ചം നി​യ​ന്ത്രി​ക്ക​ണം. മു​ള​ക്, എ​ണ്ണ കൂ​ടു​ത​ലു​ള്ള വ​സ്തു​ക്ക​ള്‍ എ​ന്നി​വ​യൊ​ന്നും പെ​ട്ടി​യി​ല്‍ നി​ക്ഷേ​പി​ക്ക​രു​ത്. പെ​ട്ടി നി​റ​ഞ്ഞു ക​ഴി​ഞ്ഞാ​ല്‍ ഒ​രാ​ഴ്ച കൊ​ണ്ട് ക​മ്പോ​സ്റ്റ് പാ​ക​മാ​യി​ക്കി​ട്ടും. ഇ​തോ​ടെ പെ​ട്ടി​ക്കു​മേ​ല്‍ വി​രി​ച്ച തു​ണി മാ​റ്റു​ക. ഈ ​സ​മ​യ​ത്ത് മ​ണ്ണി​ര​ക​ള്‍ താ​ഴേ​ക്ക് പോ​കും. മു​ക​ളി​ല്‍ നി​ന്നും മ​ണ്ണി​ര​യി​ല്ലാ​തെ ക​മ്പോ​സ്റ്റ് മാ​ത്രം ശേ​ഖ​രി​ക്കു​ക. ഇ​ത് അ​രി​ച്ച് ഉ​ണ​ക്കി സൂ​ക്ഷി​ക്കു​ക​യോ അ​പ്പോ​ള്‍ ത​ന്നെ വ​ള​മാ​യി ചെ​ടി​ക​ള്‍ക്ക് ന​ല്‍കു​ക​യോ ചെ​യ്യാം. ക​മ്പോ​സ്റ്റി​ല്‍ നി​ന്ന് ഊ​റി​വ​രു​ന്ന വെ​ള്ള​വും ന​ല്ല വ​ള​മാ​ണ്. ക​മ്പോ​സ്റ്റ് പെ​ട്ടി​യു​ടെ അ​ടി​യി​ല്‍ ഒ​രു കു​ഴ​ല്‍ വ​ച്ചു അ​തി​ലൂ​ടെ വ​രു​ന്ന വെ​ള്ളം ശേ​ഖ​രി​ക്കാം. ഇ​തു വെ​ള്ളം ചേ​ര്‍ത്ത് നേ​ര്‍പ്പി​ച്ച് ചെ​ടി​ക​ള്‍ക്ക് ത​ളി​ച്ചു കൊ​ടു​ക്കാം.

ഗു​ണ​ങ്ങ​ള്‍

ചാ​ണ​ക​ത്തേ​ക്കാ​ള്‍ മൂ​ന്നി​ര​ട്ടി ഗു​ണ​മു​ള്ള സ​സ്യ​മൂ​ല​ക​മാ​ണ് മ​ണ്ണി​ര​ക്ക​മ്പോ​സ്റ്റ്. ഗ്രോ​ബാ​ഗി​ലും ച​ട്ടി​യി​ലും വ​ള​രു​ന്ന ചെ​ടി​ക​ള്‍ക്ക് ഇ​തു വ​ള​രെ ന​ല്ല​താ​ണ്.ചെ​ടി​ക​ളു​ടെ ആ​രോ​ഗ്യം വ​ര്‍ധി​ക്കാ​നും ന​ല്ല വി​ള​വ് ല​ഭി​ക്കാ​നു​മി​ത് സ​ഹാ​യി​ക്കും. വീ​ടു​ക​ളി​ല്‍ ക​മ്പോ​സ്റ്റ് നി​ര്‍മി​ക്കാ​നു​ള്ള പെ​ട്ടി​ക​ള്‍ ഇ​പ്പോ​ള്‍ റെ​ഡി​മെ​യ്ഡാ​യി വാ​ങ്ങാ​നും ല​ഭി​ക്കും.

ക​ട​പ്പാ​ട് ബെ​ന്നി അ​ല​ക്സാ​ണ്ട​ർ 
(ക​ർ​ഷ​ക​ൻ) 


വാർത്തകൾ

Sign up for Newsletter



top